അൽവാരാഡോ(ടെക്സസ്) ∙ ടെക്സസിലെ അൽവാരാഡോ ഹൈസ്കൂളിലെ ബയോളജി, കെമിസ്ട്രി അധ്യാപികയായിരുന്ന ചെൽസി സ്പില്ലേഴ്സിനെ (33) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബ്രാൻഡൻ ആഷ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 18-ന് വീട്ടിൽ ചെൽസിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്നാണ് ചെൽസി മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
വ്യാജരേഖ ഉപയോഗിച്ച് ഇന്ത്യൻ പാസ്പോർട്ട്: ദോഹയിലേക്ക് കടക്കാൻ ശ്രമം;നേപ്പാൾ പൗരൻ അറസ്റ്റിൽ Gulf News
Exclusive \“ഭർത്താവിനെ അവസാനമായി കാണാൻ നാട്ടിലേക്ക് പുറപ്പെട്ട യുവതി വിമാനത്തിനുള്ളിൽ ബോധരഹിതയായി\“; ദുബായ്–മംഗളൂരു വിമാനം വൈകുന്നു; പ്രതിഷേധം Gulf News
ഒക്ടോബർ 20-നാണ് ഒളിവിൽപ്പോയ ബ്രാൻഡൻ ആഷ്ലിയെ ഗ്രൈംസ് കൗണ്ടിയിലെ ബെഡിയാസിൽ വച്ച് പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. തുടർനടപടികൾക്കായി ആഷ്ലിയെ ജോൺസൺ കൗണ്ടിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ് English Summary:
Husband Arrested in Alvarado High School Teacher\“s Murder Case. The investigation revealed that Chelsea Spillers died due to domestic violence, leading to her husband\“s arrest in Grimes County. Authorities are continuing the investigation and will move Ashley to Johnson County.