പത്തനംതിട്ടയിലെ പ്രമാടത്ത് ഹെലികോപ്റ്ററിന്റെ ചക്രങ്ങൾ ഹെലിപാഡിലെ കോൺക്രീറ്റ് പ്രതലത്തിൽ താഴ്ന്ന സംഭവം ഗൗരവമേറിയ പരിശോധന അർഹിക്കുന്നു. കാരണം, ആ ഹെലികോപ്റ്ററിലെ സഞ്ചാരി ഇന്ത്യയുടെ രാഷ്ട്രപതിയാണ്. മറ്റെന്തിനെക്കാളും രാഷ്ട്രപതിയുടെ സുരക്ഷയ്ക്കു ഗൗരവമേറെയുണ്ട്.
Also Read മരം ഒടിഞ്ഞുവീണു; കാത്തുനിന്ന് രാഷ്ട്രപതി: 7 മിനിറ്റു കൊണ്ട് മുപ്പതടി നീളമുള്ള മരം മുറിച്ചുനീക്കി
സാധാരണ പ്രോട്ടോക്കോൾ പ്രകാരം, രാഷ്ട്രപതിയുടെ സുരക്ഷാക്രമീകരണം മുൻകൂട്ടി ആസൂത്രണം ചെയ്യും. മൂന്നു ഹെലികോപ്റ്ററുകൾ ഒരേസമയം ഇറക്കാൻ കഴിയുന്ന ഹെലിപാഡുകൾ കണ്ടെത്തുകയെന്നതും അതിന്റെ ഭാഗമാണ്. ഉറപ്പുള്ള ലാൻഡിങ് പ്രതലം സജ്ജമാക്കുകയും വേണം. സിമന്റ് കോൺക്രീറ്റിങ്ങോ ടാറിങ്ങോ ഇതിനുപയോഗിക്കും. സെറ്റാകാൻ മതിയായ സമയവും അനുവദിക്കും. മഴക്കാലത്ത് ഒരു വിഐപിയുടെ സന്ദർശനം തീരുമാനിക്കപ്പെടുമ്പോൾ, അടിയന്തരഘട്ടത്തിലേക്കായി മറ്റു ഹെലിപാഡുകൾകൂടി മുൻകൂറായി കണ്ടെത്തേണ്ടതുണ്ട്.
Also Read ഡൽഹിയിലെ ‘488’ ൽ നിന്ന് രാഷ്ട്രപതി പത്തനംതിട്ടയിൽ എത്തിയത് ‘17’ എന്ന ശുദ്ധമായ നിലയിലേക്ക്
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ആസൂത്രണഘട്ടത്തിൽത്തന്നെ കാലാവസ്ഥാ വിദഗ്ധരുടെ ഉപദേശം മുൻകൂർ തേടിയിട്ടുണ്ടാകുമെന്നു കരുതുന്നു. കുന്നിൻപ്രദേശങ്ങളിലും വിദൂരഇടങ്ങളിലും പൊതുവേ ബദൽ ഹെലിപാഡുകളും റൂട്ടുകളും പരിമിതമാകും. അത്തരം സ്ഥലങ്ങളിൽ ദീർഘദൂര റോഡ് യാത്രകളും സാധാരണ ഒഴിവാക്കാറുണ്ട്. ആരോഗ്യകാരണം അടക്കം എന്തെങ്കിലും അടിയന്തരസാഹചര്യത്തിൽ വിവിഐപിയെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്നതിലെ പരിമിതി മുന്നിൽക്കണ്ടുള്ള ജാഗ്രതാ നടപടികളാണ് അവ.
Also Read ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
അട്ടിമറി ‘ക്രമീകരിച്ചത്’ ചൈന? ഇന്ത്യയുടെ ഉപഗ്രഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വരുന്നത് 52 ‘അംഗരക്ഷകർ’, ഉടൻ തിരിച്ചടി
MORE PREMIUM STORIES
ഹെലികോപ്റ്ററിന്റെ ചക്രങ്ങൾ ഉറയ്ക്കാത്ത കോൺക്രീറ്റ് പ്രതലത്തിൽ ഭാഗികമായി താഴ്ന്നുവെന്നതാണു സംഭവത്തെക്കുറിച്ചുള്ള വിവരം. ചില ആശങ്കകൾ അതു നൽകുന്നുണ്ടെങ്കിലും വലിയ സുരക്ഷാ അപകടമുണ്ടായില്ലെന്നത് ആശ്വാസകരമാണ്. ഇക്കാര്യത്തിൽ, രാഷ്ട്രീയച്ചുവയുള്ള വാദപ്രതിവാദങ്ങൾക്കപ്പുറമുള്ള പരിശോധനയാണു വേണ്ടത്. തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയ്ക്ക് അത് അനിവാര്യമാണ്
(പതിറ്റാണ്ടിലേറെക്കാലം എസ്പിജിയിൽ പ്രവർത്തിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥനാണു ലേഖകൻ) English Summary:
Nottam: Presidential safety is paramount. This article discusses a security incident involving the President\“s helicopter and highlights the need for thorough investigations to prevent future occurrences.