找回密码
 立即注册
搜索
查看: 221|回复: 0

രാഷ്ട്രപതിയുടെ സന്ദർശനം: 21, 22, 23 തീയതികളിൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:15:02 | 显示全部楼层 |阅读模式
  



തിരുവനന്തപുരം ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഒക്ടോബർ 21, 22, 23 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഒക്ടോബർ 21 ന് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെയും 22 ന് രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയും 23 ന് മുതൽ രാവിലെ 6 മണി 12.30 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

∙ 21 ന് ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 8 മണി വരെ ശംഖുമുഖം- ഓൾസെയിന്റ്സ്- ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- വേൾഡ്‌വാർ-മ്യൂസിയം - വെള്ളയമ്പലം കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

∙ 22 ന് രാവിലെ 06.00 മണി മുതൽ വൈകുന്നേരം 06.00 മണി വരെ ശംഖുമുഖം- ഓൾസെയിന്റ്സ്- ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- വേൾഡ്‌വാർ-മ്യൂസിയം വെള്ളയമ്പലം - കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വൈകിട്ട് 4 മണി മുതൽ രാത്രി 10 മണി വരെ കവടിയാർ - വെള്ളയമ്പലം - ആൽ ശ്രീമൂലം ക്ലബ് - വഴുതക്കാട്-- വിമൻസ് കോളജ് ജംക്‌ഷൻ മേട്ടുക്കട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.  

∙ 23 ന് രാവിലെ 06.00 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെ ശംഖുമുഖം- ഓൾസെയിന്റ്സ്-ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- വേൾഡ്‌വാർ-മ്യൂസിയം - വെള്ളയമ്പലം കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.  

∙ 21, 22, 23 തീയതികളിൽ ശംഖുമുഖം -വലിയതുറ, പൊന്നറ, കല്ലുംമൂട് - ഈഞ്ചക്കൽ- അനന്തപുരി ആശുപത്രി -ഈഞ്ചക്കൽ- മിത്രാനന്ദപുരം - എസ്പി ഫോർട്ട് - ശ്രീകണ്ഠേശ്വരം പാർക്ക് - തകരപ്പറമ്പ് മേൽപാലം - ചൂരക്കാട്ടുപാളയം - തമ്പാനൂർ ഫ്ലൈഓവർ തൈയ്ക്കാട് – വഴുതക്കാട്- വെള്ളയമ്പലം റോഡിലും  22 ന് വെള്ളയമ്പലം-മ്യൂസിയം-കോർപറേഷൻ ഓഫിസ്-രക്തസാക്ഷി മണ്ഡപം-ബേക്കറി ജംക്‌ഷൻ-വിമൻസ് കോളജ് റോഡിലും 23 ന് വെള്ളയമ്പലം - കവടിയാർ- കുറവൻകോണം- പട്ടം കേശവദാസപുരം-ഉള്ളൂർ-ആക്കുളം-കുഴിവിള-ഇൻഫോസിസ്-കഴക്കൂട്ടം-വെട്ടുറോഡ് റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. രാഷ്ട്രപതിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ഗതാഗതം വഴിതിരിച്ചു വിടുകയും ചെയ്യും.  

വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം. ആഭ്യന്തര ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ലൈഓവർ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും രാജ്യാന്തര ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ലൈഓവർ, ഈഞ്ചക്കൽ, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകേണ്ടതാണ്. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയാൻ 9497930055, 04712558731 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. English Summary:
Thiruvananthapuram traffic control is in effect on October 21, 22, and 23 due to the President\“s visit. Expect road closures and diversions during these dates to ensure smooth traffic flow and security.
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-26 11:29 , Processed in 0.148915 second(s), 24 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表