പന്തളം ∙ ശബരിമലയിൽ സ്വർണക്കൊള്ള നടന്നത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
Also Read ‘ഇത്രയും തൃപ്തി മുൻപ് ഉണ്ടായിട്ടില്ല’: പുനഃസംഘടനയിൽ പരിഹാസ മറുപടിയുമായി കെ.സുധാകരന്‍
സ്വർണക്കൊള്ളയിൽ പൊലീസ് അറസ്റ്റു ചെയ്ത ഉണ്ണികൃഷ്ണന്‍പോറ്റിയെ നന്നായി അറിയാവുന്ന ആളാണ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ദേവസ്വം ബോർഡിനായി തിരുവനന്തപുരത്ത് വീട് നിർമിച്ചു കൊടുത്തത് പോറ്റിയാണ്. വലിയ അയ്യപ്പ ഭക്തനാണ് പോറ്റിയെന്നാണ് അന്ന് കടകംപള്ളി പറഞ്ഞത്. ഇപ്പോൾ ആർക്കും പോറ്റിയെ അറിയില്ല. ശബരിമലയില്‍ വലിയ കളവു നടന്നതായി ഹൈക്കോടതി പറഞ്ഞു. സ്വർണം പൂശി 5 വർഷം കഴിഞ്ഞപ്പോൾ പാളികൾ വീണ്ടും സ്വർണം പൂശാൻ കൊടുത്തു. കളവു നടത്താനാണ് ഇങ്ങനെ ചെയ്തത്. അയ്യപ്പൻ ഇടപെട്ടതിനാൽ രക്ഷപ്പെട്ടു. അല്ലെങ്കിൽ തങ്കവിഗ്രഹവും അടിച്ചു മാറ്റുമായിരുന്നു.
Also Read ഇന്ത്യാ സഖ്യത്തിന് ‘ആപ്പ്’ വയ്ക്കാൻ കേജ്‌രിവാൾ? കൂട്ടിന് ‘മൂന്നാം മുന്നണി’; ബിജെപിക്ക് ഇനി എല്ലാം എളുപ്പം?
ആരാണ് സ്വർണം മോഷ്ടിച്ച് വിറ്റതെന്ന് മുഖ്യമന്ത്രിക്കറിയാം. അത് ആരാണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. കപട അയ്യപ്പ ഭക്തിയാണ് സർക്കാർ കാണിക്കുന്നത്. അയ്യപ്പ ഭക്തിയുണ്ടെങ്കിൽ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കണം. ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. കൊള്ളക്കാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നത്. ഭക്തർക്കെതിരെയുള്ള കേസുകൾ യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവലിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
Also Read കെപിസിസി ഭാരവാഹിപ്പട്ടിക: ഫലം കണ്ടത് വിശാല ചർച്ച
സ്വകാര്യ ബസ് സ്റ്റാൻഡിൽ തയാറാക്കിയ വേദിയിലാണ് മഹാസംഗമം നടന്നത്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ കെ.മുരളീധരൻ, ബെന്നി ബഹനാൻ എംപി, കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എന്നിവർ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രകൾ ചെങ്ങന്നൂരിൽ സമാപിച്ചു. തുടർന്ന് വൈകിട്ട് പന്തളത്തേക്കു പദയാത്ര നടത്തി. തുടർന്നായിരുന്നു പൊതുയോഗം. ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ മഹാസംഗമം (ചിത്രം: മനോരമ) English Summary:
VD Satheesan Alleges Government Involvement in Sabarimala Gold Theft: Sabarimala gold theft allegations are on the rise. Opposition leader VD Satheesan claims the government is aware of the gold theft.