|
|
വാഷിങ്‌ടൻ ∙ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്‌പ്പായിരിക്കുമതെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇതേകുറിച്ചുള്ള ചോദ്യത്തിന് വാഷിങ്‌ടനിലെ ഇന്ത്യൻ എംബസി പ്രതികരിച്ചില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്‌തു.
- Also Read ‘വെടിനിർത്തൽ ധാരണ ലംഘിക്കരുത്; ഞാൻ ഒരു വാക്ക് പറഞ്ഞാൽ...’ ഹമാസിന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്
‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി എനിക്ക് ഇന്ന് ഉറപ്പുനൽകി. അതൊരു വലിയ ചുവടുവയ്‌പ്പാണ്. ഇനി ചൈനയെയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും’ – വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. കയറ്റുമതി ഉടനടി നിർത്താൻ ഇന്ത്യക്ക് കഴിയില്ലെന്നും ഇതിന് ചെറിയ പ്രക്രിയ ഉണ്ടെന്നും എന്നാൽ ആ പ്രക്രിയ ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.
- Also Read നാലു മൃതദേഹങ്ങൾ കൂടി കൈമാറി ഹമാസ്; റഫ ഇടനാഴി തുറക്കാൻ ഇസ്രയേൽ, സഹായവുമായി കൂടുതൽ ട്രക്കുകൾ ഗാസയിലേക്ക്
യുക്രെയ്‌നുമായുള്ള യുദ്ധം തുടരുന്ന റഷ്യയുടെ എണ്ണയിൽ നിന്നുള്ള വരുമാനം വരുമാനം തടയാൻ യുഎസ് ശ്രമങ്ങൾ ശക്‌തമാക്കിയ സാഹചര്യത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ തീരുമാനിച്ചാൽ ആഗോള ഊർജ നയതന്ത്രത്തിൽ ഒരു വഴിത്തിരിവാകും. റഷ്യൻ എണ്ണ ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളെയും ഇതു സ്വാധീനിച്ചേക്കാം.
- Also Read ഗാസയിൽ കൂട്ടക്കൊല നടത്തി ഹമാസ്: തെരുവിൽ നിരത്തി നിർത്തി പരസ്യമായി വെടിവയ്പ്; സമാധാനം അകലെ?
ബഹുമുഖ ഉപരോധങ്ങളെ മാത്രം ആശ്രയിക്കുന്നതിനുപകരം, റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ഉഭയകക്ഷി ബന്ധങ്ങൾ ഉപയോഗിക്കാൻ ട്രംപ് ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്‌താവന. English Summary:
Trump: Modi Assured India Will Halt Russian Oil Purchases, A Key Step to Isolate Russia. |
|