|
|
കൊച്ചി ∙ ഭൂട്ടാൻ കാർ കടത്തിൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ ഇ.ഡി പരിശോധന. ദുൽഖറിന്റെ വീട്ടിലടക്കം 17 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ്. കസ്റ്റംസ് പരിശോധനയ്ക്കു പിന്നാലെയാണ് ഇ.ഡിയും റെയ്ഡ് നടത്തുന്നത്. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് റെയ്ഡ്. കടവന്ത്രയിലെ വീട്ടിലാണ് ദുൽഖർ താമസിക്കുന്നത്.
- Also Read ഇന്ത്യയിലേക്ക് കടത്തിയ ആയിരത്തോളം വാഹനങ്ങൾ എവിടെ നിന്ന് എത്തിച്ചു; ഭൂട്ടാൻ വഴി കടത്തിയത് എത്ര? കസ്റ്റംസിന് മുന്നിലുള്ളത് വലിയ പ്രതിബന്ധങ്ങൾ
അമിത് ചക്കാലയ്ക്കല്‍, വിദേശ വ്യവസായി വിജേഷ് വര്‍ഗീസ്, വാഹന ഡീലർമാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്ഡ് എന്നാണ് വിവരം. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇ.ഡിയുടെ വിശദീകരണം. English Summary:
ED Raids at Dulquer Salmaan and Mammootty\“s Residences: The investigation is related to financial transactions within the Kerala film industry, prompting a closer look at potential irregularities. |
|