|
|
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമായാത്ര; മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരംഓൺലൈൻ ഡെസ്ക് മോഹൻലാൽ (ചിത്രം: മനോരമ)
2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.
പൂർണരൂപം വായിക്കാം
നികുതി വെട്ടിപ്പ്, ഭൂട്ടാൻ വഴി വാഹനക്കടത്ത്: പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ് ദുൽഖർ സൽമാൻ Image Credit: Facebook/Dulquer Salmaan, പൃഥ്വിരാജ്. Image Credit: Facebook/Prithviraj Sukumaran
ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി റജിസ്റ്റർ ചെയ്ത് വിറ്റഴിച്ചവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് റെയ്ഡ്.
പൂർണരൂപം വായിക്കാം
3 ലക്ഷത്തിന് വാങ്ങിയ കാർ വിൽക്കുന്നത് 30 ലക്ഷത്തിന്; കേരളത്തിലെത്തിയത് ലാൻഡ് ക്രൂസർ അടക്കം 20 എസ്‍യുവികൾ! Land Cruiser In Streets of Bhuttan, Image For Representative Purpose Only, Source: Soumitra Giri
ടൊയോട്ട ലാൻഡ് ക്രൂസറും ലാൻഡ് റോവറും ടാറ്റ എസ്‍യുവികളും തുടങ്ങി ഭൂട്ടാൻ മിലിറ്ററി ലേലം ചെയ്ത 150 വാഹനങ്ങളാണ് അടുത്തിടെ ഇന്ത്യയിലേക്ക് കടത്തിയത് എന്നാണ് റിപ്പോർട്ടുകൾ. അതിൽ കേരളത്തിൽ മാത്രം ഇത്തരത്തിലുള്ള 20 ൽ അധികം വാഹനങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂർണരൂപം വായിക്കാം
ഒരു കരിയർ, കുടുംബം തിരഞ്ഞെടുക്കുക: തകർച്ചയിൽ നിന്നുള്ള തിരിച്ചുവരവിനിടെ നസ്രിയ
സമൂഹ മാധ്യമങ്ങളിൽ നിന്നും സിനിമയിൽ നിന്നും കുറച്ച് കാലമായി വിട്ടുനിൽക്കുന്ന നസ്രിയ നസീം ഏറ്റവും ഒടുവിലായി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച സ്റ്റോറി ശ്രദ്ധനേടുന്നു. നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ എന്നു പറയുന്ന ഇംഗ്ലിഷ് വാചകമാണ് നടി പങ്കുവച്ചിരിക്കുന്നത്. മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കെയാണ് പ്രചോദനകരമായ ഈ പോസ്റ്റ് നസ്രിയ പോസ്റ്റ് ചെയ്തെന്നതും ശ്രദ്ധേയമാണ് നസ്രിയ നസീം ( ചിത്രത്തിനു കടപ്പാട്: www.instagram.com/vishnuthandassery/), നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച ചിത്രം
പൂർണരൂപം വായിക്കാം
72കാരന് 27കാരി വധു; നാലു വർഷത്തെ ലിവ്–ഇൻ ബന്ധത്തിനു ശേഷം വിവാഹം: വേദി ജോധ്പുർ
രാജസ്ഥാനിലെ ജോധ്പുർ നഗരം വീണ്ടും ഒരു രാജകീയ വിവാഹത്തിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ്. എന്നാൽ ഇതൊരു ഇന്ത്യൻ വിവാഹമല്ലെന്നതാണ് യാഥാർഥ്യം. യുക്രേനിയൻ പൗരനായ എഴുപത്തിരണ്ടുകാരൻ സ്റ്റാനിസ്ലാവും ഇരുപത്തിയേഴുകാരിയായ അൻഹെലിനയുമാണ് ഹൈന്ദവാചാര പ്രകാരം വിവാഹിതരായത്. Representative Image: Shutterstock
പൂർണരൂപം വായിക്കാംKerala Train News, Maveli Express Crowded, Kannur Railway Station, Train Travel Kerala, Malayala Manorama Online News, Kerala Rail Passengers, Train Overcrowding India, Indian Railways Update, Railway Travel Issues, Crowded Trains Kerala
തൈറോയ്‌ഡ് പ്രശ്നങ്ങളുണ്ടോ? കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ അറിയാം
ശരീരത്തിലെ തൈറോയ്‌ഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്‌ഡ് ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കാതെ വരുന്ന രോഗാവസ്ഥയാണ് ഹൈപോതൈറോയ്‌ഡിസം. ആര്‍ത്തവപ്രശ്‌നങ്ങള്‍, അമിതവണ്ണം, വന്ധ്യത, മുടികൊഴിച്ചില്‍, മുഖത്തിലും കാലുകളിലും നീര്‍ക്കെട്ട് പോലുള്ള പ്രശ്‌നങ്ങളിലേക്ക് ഹൈപ്പോതൈറോയ്‌ഡിസം നയിക്കുന്നു. ചില തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും ഹൈപ്പോതൈറോയ്‌ഡിസത്തിന്റെ രൂക്ഷത കുറയ്‌ക്കുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
പൂർണരൂപം വായിക്കാം Representative image. Photo Credit:dejankolar/istockphoto.com
വീട്ടിലും നാട്ടിലും പിള്ളേരില്ല: കേരളത്തിലെ വീടുകളിൽ ഉപയോഗമില്ലാതെ കിടക്കുന്ന ചില ഇടങ്ങൾ; അനുഭവം
കേരളത്തിലെ ഒട്ടുമിക്ക വീടുകളുടെയും ഗ്രൗണ്ട് ഫ്ലോർ ഡിസൈൻ ഏതാണ്ട് ഒരുപോലെയാണ്. ലിവിങ്, ഡൈനിങ്, കിച്ചൻ, കിടപ്പുമുറികൾ...അങ്ങനെ. പിന്നെ ഗോവണി കയറി മുകൾനിലയിലെത്തുന്നു. അവിടെ വീണ്ടും ലിവിങ്, കിടപ്പുമുറികൾ, ബാൽക്കണി...ഞാൻ ആലോചിക്കുന്നത് എന്തിനാണ് ഇന്നത്തെക്കാലത്ത് കേരളത്തിലെ വീടുകളിൽ അപ്പർ ലിവിങ് എന്നാണ്
പൂർണരൂപം വായിക്കാം
വന്നത് തെക്കേ അമേരിക്കയിൽ നിന്ന്, ഇന്ന് കേരളത്തിന്റെ മധുരമൂറും പഴം; ടെറസ്സിലും വളർത്താം അബിയു Representative Image generated using AI Assist
നല്ല കരിക്കിന്റെ കാമ്പ് അൽപം മധുരം ചേർത്തു കഴിച്ചാലോ? ഏറക്കുറെ അതേ രുചിയാണ് അബിയു പഴത്തിനും. കരിക്കിൽനിന്നു കിട്ടുന്നതിനൊപ്പമോ അതിലേറെയോ കാമ്പുണ്ടെന്ന മെച്ചവുമുണ്ട്. കാമ്പിന് മാർദവവും കൂടുതലാണ്. തെക്കേ അമേരിക്കക്കാരനായ അബിയു പഴം കേരളത്തിൽ പലയിടത്തും കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കുരു പാകി കിളിർപ്പിച്ച തൈകളായിട്ടും 2 വർഷം കഴിയുമ്പോൾ അബിയു മരങ്ങൾ പൂവിട്ട് തുടങ്ങും.
പൂർണരൂപം വായിക്കാം
മൂത്രത്തിന്റെ നിറത്തിലും ഗന്ധത്തിലും മാറ്റമുണ്ടോ? ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം!
വൃക്കകൾ അരിച്ചു മാറ്റുന്ന അധികജലവും മലിനവസ്തുക്കളും മാത്രമല്ല, മൂത്രം എന്നത് ആരോഗ്യത്തിലേക്കുള്ള ജാലകം കൂടിയാണ്. പലപ്പോഴും വൃക്കയുടെ മാത്രമല്ല കരൾ, മൂത്രസഞ്ചി എന്തിനേറെ മെറ്റബോളിസത്തിന്റെ വരെ പ്രശ്നങ്ങളെ മനസ്സിലാക്കാൻ ഡോക്ടർമാർ മൂത്രപരിശോധനയെ ആണ് ആശ്രയിക്കുന്നത്. മൂത്രത്തിന്റെ നിറത്തിലോ ഗന്ധത്തിലോ ഉള്ള നേരിയ മാറ്റം പോലും പല രോഗങ്ങളുടെയും അപകട സൂചനകളാണ്
പൂർണരൂപം വായിക്കാം
ഷാർജയിൽ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തിയത് ദുബായിൽ നിന്ന്; നിർണായകമായത് മാതാപിതാക്കൾക്ക് കിട്ടിയ ‘സന്ദേശം’ Representative Image. Photo Credit : Dmitry Gladkov / iStockPhoto.com
മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വേദനാജനകമായ കാത്തിരിപ്പിന് വിരാമം. ഷാർജയിൽ നിന്ന് കാണാതായ മലയാളി യുവതിയെ ദുബായിൽ നിന്ന് കണ്ടെത്തി. ഷാർജ അബു ഷഗാറയിൽ നിന്ന് ഇന്നലെ (20) രാവിലെ കാണാതായ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകൾ റിതിക (പൊന്നു-22)യെ ആണ് രാത്രിയോടെ ദുബായ് ഊദ് മേത്തയിൽ നിന്ന് കണ്ടുകിട്ടിയത്.
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ: 1) ക്ലിനിക്കിന്റെ പിൻവശത്തെ വാതിലിലൂടെ പുറത്തിറങ്ങി നടന്നുപോകുന്ന റിതിക. സിസിടിവി ദൃശ്യം. 2) റിതിക ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്:  |
|