|
|
കൊച്ചി ∙ ഭൂട്ടാൻ വഴി ഇന്ത്യയിലേക്കുള്ള ആഡംബര കാർ കടത്തിന് ഇൻഡോ–ഭൂട്ടാൻ കാർ റാലികളും കള്ളക്കടത്തു റാക്കറ്റ് കുറുക്കുവഴിയാക്കി. ഓരോ തവണയും റാലിയിൽ പങ്കെടുക്കുന്നതു 30 മുതൽ 50 വരെ കാറുകളാണെങ്കിലും റാലിയുടെ സ്റ്റിക്കർ പതിച്ച നൂറിലധികം കാറുകൾ അകമ്പടിയായി റാലിയിൽ പങ്കെടുക്കും. ഇത്തരത്തിൽ പരിശോധന ഒഴിവാക്കി കള്ളക്കടത്തു കാറുകളും അതിർത്തി കടക്കുന്നതായി കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
- Also Read യോഗേഷ് ഗുപ്തയ്ക്ക് 3 വർഷത്തിനിടെ 7 മാറ്റം; കേന്ദ്ര നിയമനത്തിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനിയും നൽകാതെ സർക്കാർ
റാലിയിൽ പങ്കെടുക്കുന്ന മുഴുവൻ കാറുകൾക്കും ജിപിഎസ് സംവിധാനമുണ്ടെങ്കിലും അകമ്പടി കാറുകൾക്ക് അതു നിർബന്ധമില്ല. 2015 മുതൽ കള്ളക്കടത്തു സംഘങ്ങൾ സ്വന്തം നിലയിൽ കാർ റാലികൾ സംഘടിപ്പിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു 2020 നു ശേഷം ഇൻഡോ–ഭൂട്ടാൻ കാർ റാലികൾക്കു നിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യയിൽ തുടങ്ങി ഭൂട്ടാനിൽ അവസാനിക്കുന്ന കാർ റാലികൾക്കാണു പിന്നീട് അനുവാദം നൽകിയത്.
ഭൂട്ടാൻ വഴി കടത്തുന്ന എസ്‌യുവി വാഹനങ്ങളിലധികവും ജപ്പാനിൽനിന്നു മോഷണം പോയ വണ്ടികളാണെന്ന വിവരത്തെ തുടർന്ന് ഈ വഴിക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇന്ത്യയിലെ ജപ്പാൻ എംബസിയുടെ സഹകരണത്തോടെ കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ജപ്പാനിൽനിന്നു മോഷണംപോയ വാഹനങ്ങളുടെ വിശദാംശങ്ങൾ കേന്ദ്ര ഏജൻസികൾ ശേഖരിക്കുന്നുണ്ട്.Kerala News, Viyyur Central Prison, Kerala Police, Drugs, Arrest, prison officials suspended, contraband smuggling, Kerala prisons, jail corruption, Viyyur Central Jail, Ernakulam District Jail, narcotic drugs inmates, police intervention, State Police Chief, APO suspended, prison scandal, Kerala jail news, smuggled drugs in prison, beedi smuggling jail, prison staff misconduct, ജയിൽ ഉദ്യോഗസ്ഥർ സസ്പെൻഷൻ, കള്ളക്കടത്ത്, ലഹരിവസ്തുക്കൾ ജയിലിൽ, കേരള ജയിലുകൾ അഴിമതി, വിയ്യൂർ ജയിൽ, എറണാകുളം ജയിൽ, തടവുകാർക്ക് ലഹരി, പോലീസ് നടപടി, ജയിൽ ജീവനക്കാരുടെ കള്ളക്കടത്ത്, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Kerala Prison Shock: Four Officials Suspended for Contraband Smuggling to Inmates
കബളിപ്പിക്കപ്പെട്ടെന്ന് വാഹനയുടമ
കൊച്ചി ∙ ഭൂട്ടാനിൽനിന്നു വാഹനം കടത്തുന്നതുമായി ബന്ധപ്പെട്ടു കുണ്ടന്നൂരിലെ വർക്‌ഷോപ്പിൽനിന്നു പിടിച്ചെടുത്ത വണ്ടിയുടെ ഉടമ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയെ അന്വേഷണ സംഘം ചോദ്യംചെയ്തു. കബളിപ്പിക്കപ്പെട്ടതായി മാഹിൻ മൊഴി നൽകി. വണ്ടി നൽകിയവരുടെ മുഴുവൻ വിവരങ്ങളും അന്വേഷണ സംഘത്തിനു കൈമാറിയതായി മാഹിൻ പറഞ്ഞു. കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന നടൻ അമിത് ചക്കാലയ്ക്കലിന്റെ സമീപകാലത്തെ യാത്രാവിവരങ്ങൾ കസ്റ്റംസ് ശേഖരിക്കുന്നുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകളുടെ പരിശോധന പുരോഗമിക്കുകയാണ്. പല വാഹനങ്ങളുടെയും മുൻകാല ഉടമകളായി രേഖകളിൽ കാണുന്ന പലരും യഥാർഥത്തിലുള്ളവരല്ല.
ഭൂട്ടാനിൽനിന്നു ഹിമാചൽപ്രദേശ്, അരുണാചൽപ്രദേശ്, സിക്കിം, അസം എന്നീ സംസ്ഥാനങ്ങളിൽ വഴി കേരളത്തിലെത്തിച്ചതായി കസ്റ്റംസ് കണ്ടെത്തിയ 200 വാഹനങ്ങളിൽ 38 കാറുകളാണു കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞത്. ശേഷിക്കുന്നവയെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കസ്റ്റംസിന്റെ ‘ഓപ്പറേഷൻ നുമ്ഖോർ’ തുടങ്ങിയ ശേഷം നിരത്തുകളിൽനിന്നു പല ആഡംബര കാറുകളും അപ്രത്യക്ഷമായതായി അന്വേഷണസംഘം കരുതുന്നു. English Summary:
Indo-Bhutan Car Rallies: A Cover for Luxury Vehicle Smuggling  |
|