找回密码
 立即注册
搜索
查看: 249|回复: 0

‘അങ്ങനെ ചെയ്താൽ നിങ്ങൾക്കു ജീവിക്കാം; അല്ലെങ്കിൽ ഇസ്രയേൽ നിങ്ങളെ ഇല്ലാതാക്കും’: ഹമാസിനെ ‘വിരട്ടി’ നെതന്യാഹു_deltin51

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:12:39 | 显示全部楼层 |阅读模式
  



ജനീവ∙ ഗാസയിലെ ആക്രമണത്തെ ന്യായീകരിച്ച് ഐക്യരാഷ്ട്രസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രസംഗം. ഹമാസിന്റെ ഭീഷണി പൂർണമായും ഇല്ലാതാകും വരെ ആക്രമണം തുടരുമെന്നും ഹമാസ് ആയുധം താഴെവച്ച് ഇസ്രയേൽ ബന്ദികളെ വിട്ടയയ്ക്കണമെന്നും നെതന്യാഹു പറഞ്ഞു. അതിനിടെ, നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്കരിച്ച് അൻപതിലധികം രാജ്യങ്ങൾ അസംബ്ലി ഹാളിൽനിന്ന് പുറത്തുപോയി. മറ്റു ചിലർ കയ്യടികളോടെ സ്വീകരിക്കുകയും ചെയ്തു.

  • Also Read അറസ്റ്റ് ഭയന്ന് വിമാനത്തിന്റെ റൂട്ട് മാറ്റി നെതന്യാഹു; ‘വിങ്സ് ഓഫ് സായൻ’ അധികമായി പറന്നത് 600 കിലോമീറ്റർ   


‘‘നിങ്ങളുടെ ആയുധങ്ങൾ താഴെവയ്ക്കണം. എന്റെ ജനങ്ങളെ വിട്ടയയ്ക്കണം. ബന്ദികളെ സ്വതന്ത്രരാക്കണം. അങ്ങനെ ചെയ്താൽ നിങ്ങൾക്കു ജീവിക്കാം. അല്ലെങ്കിൽ ഇസ്രയേൽ നിങ്ങളെ ഇല്ലാതാക്കും’’–നെതന്യാഹു ഹമാസിനോട് പറഞ്ഞു. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുക എന്നത് ഭ്രാന്താണ്. അത് ഞങ്ങൾ ചെയ്യില്ല. ഇസ്രയേലിനത് ആത്മഹത്യയ്ക്ക് തുല്യമാണെന്നും നെതന്യാഹു പറഞ്ഞു. KM Shajahan, Bail, Kerala News, Latest News, Kerala Police, KM Shajahan Granted Bail in Cyber Attack Case, CPM Cyber Attack Case, KM Shajahan Bail, Ernakulam CJM Court, Cyber Attack Kerala, Kerala Police Investigation, KJ Shine Cyber Attack, Malayala Manorama Online News, Cyber Crime News, Kerala Court News, Arrest and Bail News, സൈബർ ആക്രമണം, കെ എം ഷാജഹാൻ, ജാമ്യം, കേരള വാർത്ത, സിപിഎം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News   

  • Also Read നെതന്യാഹു ‘മൈ ഫ്രണ്ട്’; ഇസ്രയേൽ ജനതയ്ക്കും ജൂത സമൂഹത്തിനും പുതുവത്സര ആശംസയുമായി നരേന്ദ്ര മോദി   


ഏതാനും പ്ലക്കാർഡുകളും പ്രസംഗത്തിനിടെ നെതന്യാഹു ഉയർത്തിക്കാട്ടി. ‘ആരാണ് അമേരിക്കയ്ക്ക് മരണം എന്ന് പ്രഖ്യാപിച്ചത്’ എന്ന ചോദ്യവും എ). ഇറാൻ, ബി). ഹമാസ്, സി). ഹിസ്ബുല്ല, ഡി).ഹൂതികൾ എന്നിങ്ങനെ ഉത്തരങ്ങളും രേഖപ്പെടുത്തിയ കാർഡായിരുന്നു അതിലൊന്ന്. ഇസ്രയേലും അമേരിക്കയും പൊതുവായ ഭീഷണിയെ നേരിടുകയാണെന്ന് മറ്റാരെക്കാളും നന്നായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അറിയാമെന്നും നെതന്യാഹു പറഞ്ഞു. ഒക്ടോബർ 7ന് ഹമാസിന്റെ ആക്രമണം നടന്നപ്പോൾ ഒട്ടേറെ നേതാക്കൾ ഇസ്രയേലിന് പിന്തുണയറിയിച്ചു. എന്നാൽ ഇപ്പോൾ ആ പിന്തുണയെല്ലാം ആവിയായിപ്പോയെന്നും നെതന്യാഹു പറഞ്ഞു.  

  • Also Read ‘ഹമാസിനെ ഇല്ലാതാക്കും, ലക്ഷ്യം നേടും’; ഗാസ ഭീഷണിയാകില്ലെന്ന് ഉറപ്പാക്കണമെന്ന് നെതന്യാഹു   


‘‘ഗാസയിൽ സാധാരണക്കാരെ ലക്ഷ്യമിടുന്നുവെന്ന ആരോപണം തെറ്റാണ്. അവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് നോട്ടിസുകളും മെസേജുകളും നൽകിയിരുന്നു. എന്നാൽ ഹമാസാണ് അവരെ പള്ളികളിലും സ്കൂളുകളിലും ആശുപത്രികളും തുടരാൻ ആവശ്യപ്പെടുന്നത്. അപകടകരമായ സാഹചര്യത്തിൽ തുടരാൻ അവരെ നിർബന്ധിക്കുന്നത് ഹമാസാണ്. അവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയാണ്. ഗാസയിൽ നടത്തുന്നത് വംശഹത്യയാണെങ്കിൽ അവരോട് ഒഴിഞ്ഞുപോകാൻ ഞങ്ങൾ ആവശ്യപ്പെടുമോ. നാസികൾ ജൂതരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നോയെന്നും നെതന്യാഹു ചോദിച്ചു. ഗാസയിലെ ജനങ്ങൾക്ക് വേണ്ട ഭക്ഷണം ലഭിക്കുന്നില്ലെങ്കിൽ അത് ഹമാസ് മോഷ്ടിച്ചു വിൽക്കുന്നതു കൊണ്ടാണെന്നും നെതന്യാഹു പറഞ്ഞു.

  • Also Read പതിയിരിക്കുന്ന ചൈനയോ ‘ജെൻസീ’യോ ലഡാക്ക് പ്രക്ഷോഭത്തിന് പിന്നിൽ? ഈ കണക്കിലുണ്ട് ‘നേപ്പാൾ കണക്‌ഷൻ’; പാക്ക് യാത്രയും കേന്ദ്ര ആയുധം   


ഇറാനെതിരെയുള്ള ഉപരോധങ്ങൾ തുടരേണ്ടത് അത്യാവശ്യമാണ്. ഇറാൻ ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണിയാണ്. ഇറാന്റെ നേതൃത്വത്തിലുള്ള ‘ഭീകരതയുടെ അച്ചുതണ്ട്’ ലോകത്തിനാകെയും മേഖലയുടെ സ്ഥിരതയ്ക്കും ഭീഷണിയാണ്’’–നെതന്യാഹു പറഞ്ഞു. English Summary:
Benjamin Netanyahu Justifies Gaza Operation at UN: Benjamin Netanyahu\“s UN speech defended Israel\“s actions in Gaza, stating the operation will continue until Hamas is defeated and hostages are released. He also rejected Palestinian statehood and accused Hamas of endangering civilians in Gaza.
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-26 11:31 , Processed in 0.138836 second(s), 24 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表