|
|
ആലപ്പുഴ ∙ നിരക്കി മാറ്റുന്ന ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. തൃശൂർ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ വൈക്കം ടിവിപുരം മണിമന്ദിരം വീട്ടിൽ അഖിൽ മണിയപ്പന്റെയും ആലപ്പുഴ പഴവീട് തെക്കേ അത്തിത്തറ വീട്ടിൽ അശ്വതിയുടെയും ഏക മകൻ റിഥവ് ആണ് മരിച്ചത്.Bhutan car theft, Luxury car smuggling, Car racket India, Customs investigation, Malayali agent, Vehicle fraud, Smuggled cars Kerala, Royal Bhutan Army, Fake documents, Malayala Manorama Online News, വാഹന തട്ടിപ്പ്, ആഡംബര കാറുകൾ, Bhutan vehicle scam, കേരളം കാർ കള്ളക്കടത്ത്, Automobile fraud, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
- Also Read കെ.ജെ.ഷൈനിന്റെ പരാതി: യൂട്യൂബർ കെ.എം.ഷാജഹാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
കഴിഞ്ഞ 22ന് രാവിലെ 11ന് പഴവീട്ടിലെ വീട്ടിൽ വച്ചായിരുന്നു അപകടം. അശ്വതിയുടെ അമ്മയ്ക്കു സുഖമില്ലെന്നറിഞ്ഞു വൈക്കത്തു നിന്നു കാണാനെത്തിയതായിരുന്നു കുടുംബം. ഗേറ്റ് അടയ്ക്കുന്നതിനിടെ മുറ്റത്തുനിന്നു കളിച്ച കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര ക്ഷതമേറ്റ കുട്ടി അന്നു മുതൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ ആയിരുന്നെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വൈക്കത്തെ വീട്ടിൽ സംസ്കരിച്ചു. English Summary:
Alappuzha child death: A one-and-a-half-year-old child named Rithav died after a sliding gate fell on him, Alappuzha. Despite extensive treatment for severe head injuries, the toddler succumbed to his injuries, leaving his family heartbroken. |
|