找回密码
 立即注册
搜索
查看: 967|回复: 0

ദേവസ്വങ്ങളുടെ എല്ലാം അവസാനമായിരിക്കും അന്ന്; ഇത് വാഗ്ദാനമല്ല, ഉറപ്പാണ്: സുരേഷ് ഗോപി

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:12:25 | 显示全部楼层 |阅读模式
  



മേവട ( പാലാ) ∙ ഏകീകൃത സിവിൽ കോഡ് വരുമെന്നും ആരാധനാലയങ്ങൾക്കുള്ള ബിൽ അതിനു പിന്നാലെ എത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേവസ്വങ്ങളുടെ എല്ലാം അവസാനമായിരിക്കും അന്ന്. ഇത് വാഗ്ദാനമല്ല, ഉറപ്പാണ്. ഏകീകൃത സിവിൽ കോഡാണ് അടിസ്ഥാനം. പിന്നെ വരാൻ പോകുന്നത് ഹിന്ദു റിലീജിയസ് കൺസോർഷ്യം, ഹിന്ദു റിലീജിയസ് അഡ്മിനിസ്ട്രേഷൻ പോലെ ദേശീയമായ ഒരു സംവിധാനമായിരിക്കും. ഒരു ദേവസ്വം വകുപ്പ് കേന്ദ്രത്തിൽ വന്നാൽ ഇതെല്ലാം നിയന്ത്രിക്കാൻ സാധിക്കും. ശബരിമല മാത്രമല്ല ഒരുപാട് ക്ഷേത്രങ്ങൾ ഇതു പോലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
  

എയിംസ് ആലപ്പുഴയിൽ വേണമെന്നും ഉദയ സ്റ്റുഡിയോ പരിസരത്ത് 300 ഏക്കർ സ്ഥലം കാണിച്ചു തരാമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് 300 ഏക്കർ കൂടി സംസ്ഥാനം ഏറ്റെടുക്കണം. എയിംസിന് തറക്കല്ലിടാതെ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തുകയോ ചെയ്യില്ല. പക്ഷേ, സ്ഥലം സംസ്ഥാനം ഏറ്റെടുക്കണമെന്നാണ് കണ്ടിഷൻ.

വൈക്കം കായൽ വഴി ഒരു നാലുവരിപ്പാത കൂടി വന്നാൽ കുമരകം വഴി കോട്ടയത്തേക്കും അവിടെ നിന്ന് മുണ്ടക്കയം വഴി മധുരയിലേക്കും കണക്ടിവിറ്റിയാകും. അടിസ്ഥാന സൗകര്യ വികസനം കുമരകത്തിനും കുട്ടനാടിനും അടക്കം പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മേവട പുറയ്ക്കാട്ടുകാവ് ദേവീക്ഷേത്രത്തിന്റെ ആൽത്തറയിൽ കലുങ്കുസഭയിൽ പങ്കെടുക്കുകയായിരുന്നു സുരേഷ് ഗോപി. തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ആരംഭിച്ച കലുങ്കുസഭ തൃശൂർ ജില്ലയ്ക്കു പുറത്ത് ആദ്യമാണു നടത്തുന്നത്. വ്യക്തിപരമായ നേട്ടങ്ങൾക്കുള്ള സ്ഥലമല്ല കലുങ്കുസഭയെന്ന പരിപാടിയെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.Kolkata rain, West Bengal floods, Kolkata flood updates, Durga Puja Kolkata, Kolkata weather news, Malayala Manorama Online News, Kolkata airport flood, Train services disrupted Kolkata, Kolkata metro affected, West Bengal rain alert, കൊൽക്കത്ത മഴ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വെള്ളപ്പൊക്കം, മഴക്കെടുതി, കാലാവസ്ഥാ മുന്നറിയിപ്പ്, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ

ചീഫ് ഇലക്‌ഷൻ കമ്മിഷനെ തകർക്കാൻ ശ്രമിക്കുന്നത് രാജ്യവിരുദ്ധ പ്രവർത്തനമാണ്. ഇതിനുള്ള പരിഹാരമാണ് എസ്ഐആർ. അത് ബിഹാറിൽ തുടങ്ങിയെങ്കിൽ കേരളത്തിലും നടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ട്രെയിൻ അപകടത്തിൽ ഒരു കയ്യും കാലും നഷ്ടപ്പെട്ട ആർപ്പൂക്കര സ്വദേശിയും ഹഗ് ഇന്റർനാഷനൽ സ്ഥാപനത്തിന്റെ ഫൗണ്ടറുമായ അനീഷ് മോഹൻ ചോദ്യം ചോദിക്കാനായി എത്തിയപ്പോൾ അദ്ദേഹത്തിന്റെ കൃത്രിമക്കയ്യിൽ സുരേഷ് ഗോപി ചുംബിച്ചു. യുവാക്കളുടെ നൈപുണ്യ വികസനത്തെക്കുറിച്ചായിരുന്നു അനീഷിന്റെ ചോദ്യം. പ്രധാനമന്ത്രിയുടെ വികസിത ഇന്ത്യയുടെ കാഴ്ചപ്പാടു പങ്കുവച്ച് സുരേഷ് ഗോപി മറുപടി നൽകി. റബർ കർഷകരെ കാർബൺ ക്രെഡിറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും വാണിജ്യ വകുപ്പിൽ നിന്നു മാറ്റണമെന്നുള്ള ആവശ്യം കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും അദ്ദേഹം ഉറപ്പു നൽകി.

പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതി പ്രകാരം പൂവരണി അമ്പലം റോഡ് പണി തൃശൂരിൽ നടക്കുന്ന അവലോകന യോഗത്തിൽ അവതരിപ്പിച്ച് പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അങ്കണവാടി നവീകരണം സംബന്ധിച്ച ആവശ്യത്തിന് തൃശൂർ മണ്ഡലത്തിനു പുറത്ത് തുക അനുവദിക്കാൻ തനിക്കു സാധിക്കില്ലെന്നും കത്തു തന്നാൽ കോട്ടയം എംപി ഫ്രാൻസിസ് ജോർജിനെ ഇക്കാര്യം ധരിപ്പിക്കാമെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, ആലപ്പുഴ മേഖലാ പ്രസിഡന്റ് എൻ. ഹരി, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു.
  English Summary:
Suresh Gopi discusses the Uniform Civil Code and potential implications for religious institutions. He also addresses development projects for Kerala, including establishing AIIMS in Alappuzha. Suresh Gopi assured support for development initiatives in Kerala and highlighted his commitment to addressing local concerns.
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-26 11:31 , Processed in 0.140478 second(s), 24 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表