找回密码
 立即注册
搜索
查看: 544|回复: 0

കൊല്ലം– ചെങ്കോട്ട പാതയിലൂടെ ട്രെയിനുകൾ കൂടുതൽ വേഗത്തിൽ ഓടും; കോച്ചുകളുടെ എണ്ണവും വർധിക്കും

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:12:21 | 显示全部楼层 |阅读模式
  



കൊല്ലം ∙ പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടിയും കോച്ചുകളുടെ എണ്ണം വർധിപ്പിച്ചും ട്രെയിനുകളുടെ വേഗം കൂട്ടിയും കൊല്ലം– ചെങ്കോട്ട റെയിൽപാതയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് ഉറപ്പു നൽകി. ഡൽഹിയിൽ റെയിൽവേ മന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും എംപി ചർച്ച നടത്തി. കൊല്ലം-ചെങ്കോട്ട റെയിൽപാതയുടെ ഗേജ് മാറ്റത്തിനും വൈദ്യുതീകരണത്തിനുമായി 420 കോടിയോളം രൂപ റെയിൽവേ ചെലവിട്ടിട്ടും പര്യാപ്തമായ തരത്തിൽ പാത പ്രയോജനപ്പെടുത്തുന്നതിനോ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനോ തയാറാകുന്നില്ല എന്ന ആശങ്ക എംപി ചർച്ചയിൽ ധരിപ്പിച്ചു. ഈ റൂട്ടിൽ റെയിൽവേ പ്ലാറ്റ്‌ഫോമുകളുടെ നീളം വർധിപ്പിക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.Kolkata Rain, Durga Puja, Political War Kolkata, TMC vs BJP, West Bengal Politics, Kolkata Flooding, Kolkata Municipal Corporation, Cloudburst Kolkata, Malayala Manorama Online News, Kolkata Weather News, കൊൽക്കത്ത മഴ, ദുർഗ്ഗാ പൂജ, കൊൽക്കത്ത വാർത്ത, തൃണമൂൽ കോൺഗ്രസ്, ബിജെപി, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News

വനപ്രദേശത്തുകൂടിയുള്ള റെയിൽവേ ലൈനിൽ ട്രെയിനുകളുടെ വേഗത്തിനു നിയന്ത്രണമുണ്ടെങ്കിലും കൊല്ലം-ചെങ്കോട്ട പാതയിലെ ട്രെയിനുകളുടെ വേഗം വർധിപ്പിക്കും. ഐസിഎഫ് (ഇന്റഗ്രൽ കോച്ച് ഫാക്ടറി) കോച്ചുകൾക്കു പകരമായി കൂടുതൽ സുരക്ഷിതത്വവും സൗകര്യവുമുള്ള എൽഎച്ച്ബി കോച്ചുകൾ ഉൾപ്പെടുത്തും. വിസ്റ്റാഡാം കോച്ച് ഘടിപ്പിക്കണമെന്ന ആവശ്യം പരിഗണനയിലാണെന്നും അധികൃതർ അറിയിച്ചു.

ട്രെയിനുകൾ പുനഃസ്ഥാപിക്കണം
ഗേജ് മാറ്റത്തിനു മുൻപുണ്ടായിരുന്ന മുഴുവൻ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നും പുതുതായി കൊങ്കൺ വഴി മംഗലാപുരം- കോഴിക്കോട്- ഷൊർണൂർ- എറണാകുളം ടൗൺ- കോട്ടയം- കൊല്ലം- കൊട്ടാരക്കര- പുനലൂർ- ചെങ്കോട്ട- തെങ്കാശി- തിരുനെൽവേലി വരെയുള്ള മുംബൈ സിഎസ്ടി–തിരുനെൽവേലി ട്രെയിൻ, ബെംഗളൂരു എസ്എംവിടി വഴി- ജോലാർ പേ– ഡിണ്ടിഗൽ- മധുര- വിദുര നഗർ- രാജപാളയം- തെങ്കാശി ചെങ്കോട്ട- പുനലൂർ- കൊട്ടാരക്കര- കൊല്ലം- കൊച്ചുവേളി വരെയുള്ള ഹൂബ്ലി-കൊച്ചുവേളി എക്സ്പ്രസ്, താംബരം- തിരുവനന്തപുരം നോർത്ത് താംബരം ഡെയ്‌ലി എക്സ്പ്രസ്, മൈലാടുംതുറൈ- ചെങ്കോട്ട- മൈലാടുംതുറൈ എക്സ്പ്രസ്, കൊല്ലം- തിരുനെൽവേലി- കൊല്ലം പാസഞ്ചർ/മെമു, കൊല്ലം- ചെങ്കോട്ട- മധുര-പളനി- കോയമ്പത്തൂർ ഡെയ്‌ലി എക്സ്പ്രസ് എന്നീ ട്രെയിനുകൾ അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു. English Summary:
Kollam Chenkotta railway development focuses on improving train services and infrastructure. The Kollam-Chenkotta railway line will see increased train speeds, upgraded coaches, and platform extensions. These improvements aim to enhance passenger experience and connectivity in the region.
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-26 11:30 , Processed in 0.138701 second(s), 24 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表