找回密码
 立即注册
搜索
查看: 927|回复: 0

ആത്മാഭിമാനത്തിന്റെ ജ്വാല

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:12:07 | 显示全部楼层 |阅读模式
  

  



സാമൂഹികനീതിയുടെയും ജനാധിപത്യ കാഴ്ചപ്പാടുകളുടെയും അടിത്തറ കേരളസമൂഹത്തിൽ രൂപപ്പെടുത്തുന്നതിനു ഗൗരവമായ പങ്കുവഹിച്ച മഹാത്മാവാണ് അയ്യങ്കാളി. അദ്ദേഹത്തിന്റെ 162–ാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ, കേരള ചരിത്രത്തിലെ സുപ്രധാന സാമൂഹിക വിപ്ലവങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ജീവിതവും സുവിശാലമായ സമരപാതയും അനുസ്മരിക്കേണ്ടതുണ്ട്. കാരണം കേരളീയ സമൂഹം സ്വയം നവീകരിക്കാനും പരിഷ്കരിക്കാനും പഠിക്കുന്നത് അയ്യങ്കാളിയുടെ ആത്മാഭിമാന അവകാശ സമരങ്ങളിലൂടെയാണ്. പൊതുവഴി, പൊതുവിദ്യാഭ്യാസം, ആത്മാഭിമാനമുയർത്തുന്ന വസ്ത്രധാരണം എന്നിവ എല്ലാ മനുഷ്യർക്കും അർഹതപ്പെട്ടതാണെന്നും അത് അവകാശമാണെന്നുമുള്ള ആധുനികവും ജനാധിപത്യപരവുമായ സന്ദേശം കൂടിയാണ് ഈ ജന്മദിനം നമ്മെ ഓർമിപ്പിക്കുന്നത്. വളർത്തുമൃഗങ്ങളും തെരുവുമൃഗങ്ങളും പോലും സഞ്ചരിക്കുന്ന പൊതുവഴി ചെറിയൊരു വിഭാഗത്തിനുവേണ്ടി മാത്രം ഒതുക്കിവയ്ക്കുകയും മറ്റൊരു വിഭാഗം മനുഷ്യർക്ക് അവർ ജനിച്ച ജാതിയുടെ അടിസ്ഥാനത്തിൽ അതു നിഷേധിക്കപ്പെടുകയും ചെയ്തിരുന്ന ഒരു കേരളം നമുക്ക് ഉണ്ടായിരുന്നുവെന്ന ചരിത്രയാഥാർഥ്യംകൂടി ഈ ദിവസം നമ്മെ ഓർമപ്പെടുത്തുന്നു.  

  • Also Read കുവൈത്തിൽ വാഹനാപകടം: മൂന്ന് ഇന്ത്യക്കാരടക്കം നാല് പേർ മരിച്ചു; അപകടം തീർഥാടനത്തിനു പോയി മടങ്ങവെ   


തന്റെ വില്ലുവണ്ടിയിലേറി യാത്ര ആരംഭിച്ചതിലൂടെ ഇരുളടഞ്ഞ, സങ്കുചിതമായിരുന്ന കേരളീയ സമൂഹമനസ്സിനെ ആഴത്തിൽ നവീകരിക്കാനും പരിഷ്കരിക്കാനുമാണ് അയ്യങ്കാളി ശ്രമിച്ചത്. നീതിബോധത്തിന്റെയും സമത്വത്തിന്റെയും സർവോപരി മനുഷ്യാവകാശത്തിന്റെയും ജനാധിപത്യപാത വെട്ടിത്തുറക്കുകയായിരുന്നു 1893ലെ വില്ലുവണ്ടി യാത്ര. അവകാശം എന്നത് ആവശ്യപ്പെടാനുള്ളതല്ല, മറിച്ച് സ്വജീവിതത്തിലൂടെ നിർമിച്ചെടുക്കാനുള്ളതാണെന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. ഇവിടെ വില്ലുവണ്ടി ഒരേസമയം മനുഷ്യാവകാശത്തെ മുന്നോട്ടു നയിക്കുന്ന നൂതന സാങ്കേതികവിദ്യയായും പുരോഗതിയുടെ സൂചകമായും മാറുന്നതു കാണാം. എന്നിരുന്നാലും, ചരിത്രത്തിൽ കെട്ടിനിർത്തപ്പെട്ട ബഹുജനങ്ങളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് അദൃശ്യവൽക്കരിക്കപ്പെട്ട തടസ്സങ്ങൾ ഇന്നും നിലനിൽക്കുന്നുവെന്ന സത്യവും മറന്നുകൂടാ.Surveillance, Privacy, Malayalam articles, Ethical technology use, Mental health, Digital age surveillance, Data privacy concerns, Malayala Manorama Online News, Impact of surveillance on society, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ   ഡോ. മധു നാരായണൻ

എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസം നടത്തുന്നതിനുള്ള സർക്കാർ ഉത്തരവു നിലവിലുണ്ടായിരുന്നിട്ടുപോലും സാധുജനങ്ങളുടെ കുട്ടികൾക്കു സ്കൂളിൽ പ്രവേശിച്ചു പഠിക്കാനുള്ള അവസരവും അവകാശവും നിഷേധിക്കപ്പെട്ടിരുന്നു. പഞ്ചമി എന്ന പെൺകുട്ടിയുടെ കൈപിടിച്ച് സർക്കാർ സ്കൂളിന്റെ മുറ്റത്തു കടന്നുചെന്ന മഹാത്മാവ് സാർവത്രികവും സാർവലൗകികവുമായ വിദ്യാഭ്യാസം സമൂഹത്തിന്റെ ആകെ വികാസത്തിനും പുരോഗതിക്കും അനിവാര്യമാണെന്ന ബോധ്യം ഉദ്ഘോഷിച്ചു. പൊതുവഴിയും പൊതുവിദ്യാഭ്യാസവും സംബന്ധിച്ച തികച്ചും വിപ്ലവകരമായ പൊതുബോധം നിർമിച്ചെടുക്കുകയായിരുന്നു അതിലൂടെ.  

ശ്രീമൂലം പ്രജാസഭയിലെ അംഗമെന്ന നിലയിൽ അയ്യങ്കാളി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളിലൂടെ ജനാധിപത്യവും ജനപങ്കാളിത്തവും എപ്രകാരമാണ് ഒരുനാടിന്റെ ആകെ വികാസത്തിനു വഴിയൊരുക്കുന്നതെന്നു നമുക്കു കാണാം. തന്റെ ജനതയുടെ അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കുന്നതോടൊപ്പം നാടിന്റെ പൊതുവായ പുരോഗതിയും പരിവർത്തനവും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. 1916 ഫെബ്രുവരിയിൽ കൂടിയ ശ്രീമൂലം പ്രജാസഭയുടെ പന്ത്രണ്ടാം യോഗത്തിലെ അദ്ദേഹത്തിന്റെ നിലപാട് ഇതു വ്യക്തമാക്കുന്നുണ്ട്. പുലയരുടെ ഉന്നതിക്കുള്ള ഏക പ്രതിബന്ധം ഇതരസമുദായങ്ങളിൽനിന്നും വിദ്യാഭ്യാസമില്ലാത്തവരായ ആളുകളിൽനിന്നുമാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു; അതിലൂടെ സർവസമുദായങ്ങൾക്കും പ്രാപ്യമാകേണ്ട സുസ്ഥിര സാമൂഹിക വിദ്യാഭ്യാസസംവിധാനമാണ് അദ്ദേഹം സ്വപ്നം കണ്ടത്. ഇത്തരത്തിൽ സമഗ്രമായ സാമൂഹികപരിവർത്തനത്തിനായി പ്രവർത്തിച്ച അദ്ദേഹം നിർമിച്ചെടുത്ത സാമൂഹികവലയം പ്രത്യേകം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ശ്രീനാരായണഗുരു, സി.വി.കുഞ്ഞിരാമൻ, ഡോ.പൽപു, മഹാകവി കുമാരനാശാൻ, പൊയ്കയിൽ അപ്പച്ചൻ, സുഭാഷിണി പത്രത്തിന്റെ പത്രാധിപരായിരുന്ന പി.കെ.ഗോവിന്ദപ്പിള്ള തുടങ്ങി സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇതരവ്യക്തിത്വങ്ങളോടെല്ലാം നിരന്തരമായ ആശയവിനിമയം നടത്തിക്കൊണ്ടായിരുന്നു ഈ സാമൂഹികവലയം നിലനിന്നിരുന്നത്.

അജ്ഞതയുടെയും അവിവേകത്തിന്റെയും കാടും പടലും മൂടി മലീമസമായ തിരുവിതാംകൂറിന്റെ സമൂഹമനസ്സാക്ഷിയെ ഉഴുതുമറിച്ച് നവോത്ഥാനത്തിന്റെ വിത്തുപാകിയ കർമധീരനായ അദ്ദേഹത്തോട് ആധുനികകേരളം എന്നും കടപ്പെട്ടിരിക്കുന്നു. സാധുജനങ്ങളുടെമേൽ അടയാളപ്പെടുത്തിയിരുന്ന ഭ്രഷ്ടിന്റെയും അടിമത്തത്തിന്റെയും ആവരണങ്ങൾ തച്ചുടച്ച് ആത്മാഭിമാനത്തിന്റെ പുത്തൻ തലപ്പാവ് അണിയിച്ച്, ഒരു പുതു സാമൂഹികശരീരം നിർമിച്ചെടുക്കുകയാണ് അയ്യങ്കാളി ചെയ്തത്. കേരളം കൈവരിച്ച സാമൂഹികപുരോഗതിയുടെ അടിക്കല്ല് ആ വില്ലുവണ്ടിയാത്രയും പഞ്ചമിയുടെ സ്കൂൾപ്രവേശനവും തന്നെയായിരിക്കും എന്നതിൽ തർക്കമില്ല. ഒരു ജനതയെ അറിവധികാരത്തിന്റെ ധീരപാതയിലേക്കു കൈപിടിച്ചു നടത്തിയ മഹാത്മാവിനെ സ്മരിക്കുമ്പോൾ അതു സുസ്ഥിരമായ സാമൂഹികനീതിയുടെ ആഹ്വാനം കൂടിയാകുന്നു.

(കോഴിക്കോട് കിർത്താഡ്സിൽ ആന്ത്രപ്പോളജി ആൻഡ് വിജിലൻസ് സെല്ലിൽ റിസർച് അസിസ്റ്റന്റാണ് ലേഖകൻ) English Summary:
Ayyankali : Ayyankali was a pivotal social reformer who significantly shaped social justice and democratic ideals in Kerala. His legacy, including the Villiuvandi Yatra and Panchami\“s school admission, laid the foundation for Kerala\“s social progress. Remembering him reaffirms the commitment to social justice and equality.
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-26 09:56 , Processed in 0.111399 second(s), 22 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表