|
|
ബാലരാമപുരം ∙ അപ്രതീക്ഷിതമായി പിടിച്ചൊരു മഞ്ഞപ്പിത്തമാണ് താന്നിവിള സ്വദേശി സായിദീപം വീട്ടിൽ വിധുകുമാറിന്റെ ജീവിതം മാറ്റി മറച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതോടെ കഴിഞ്ഞ എട്ടുമാസമായി ചികിത്സയിലായിരുന്നു വിധുകുമാർ. അണുബാധ കരളിനെ ബാധിച്ചതോടെ മാറ്റിവയ്ക്കുക മാത്രമാണ് പോംവഴിയെന്നാണ് ഡോക്ടർമാർ പറയുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ രണ്ടാം വർഷ എംഎ മലയാളം വിദ്യാർഥിയായ ഏക മകൻ നന്ദന്റെ കരളൾ വിധുകുമാറിന് യോജ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു. Mammootty, Malayalam actor, Priya Pratibha Curry Powder, Malankara Orthodox Syrian Church, Baselius Marthoma Mathews III, Charity, Kottayam, Kerala, Malayala Manorama Online News, Celebrity philanthropy, മമ്മൂട്ടി, മലയാള സിനിമ, പ്രിയ പ്രതിഭ കറി പൗഡർ, ജീവകാരുണ്യ പ്രവർത്തനം, കാതോലിക്കാ ബാവ
എന്നാൽ കോവിഡിനെ തുടർന്നു സ്ഥിരം ജോലി നഷ്ടപ്പെട്ട വിധുകുമാറിനും ക്ലർക്കായ ഭാര്യ ദീപയ്ക്കും ഓപ്പറേഷനു ആവശ്യമായ തുക ഇനിയും കണ്ടെത്താനായിട്ടില്ല. ആകെയുള്ള സമ്പാദ്യങ്ങളും സുമനസ്സുകളുടെ സഹായവും മൂലം പകുതിയോളം പണം കണ്ടെത്തിയെങ്കിലും ഇനിയും 15 ലക്ഷത്തോളം രൂപ വേണം. ഓപ്പറേഷനു പിന്നാലെ ബാക്കി തുക കൂടി അടയ്ക്കാമെന്ന ഉറപ്പിൽ കിംസ് ആശുപത്രിയിൽ ഓപ്പറേഷൻ നടത്താൻ തയാറായിട്ടുണ്ട്. ഓപ്പറേഷനും തുടർചികിത്സകൾക്കുമായി ഉദാരമതികൾ കനിയുമെന്ന പ്രതീക്ഷയിലാണ് വിധുകുമാറും കുടുംബവും. ബാലരാമപുരം എസ്ബിഐ ബാങ്കിൽ മകൻ വി.നന്ദന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങള്‍:
വി.നന്ദൻ, എസ്ബിഐ, ബാലരാമപുരം ബ്രാഞ്ച്
അക്കൗണ്ട് നമ്പർ: 36982896716
ഐഎഫ്എസ് കോഡ്: SBIN0070035
യുപിഐ നമ്പർ: 8590549702
ഫോൺ: 9745904845
English Summary:
Vidhukumar urgently needs a liver transplant due to severe jaundice. His son is a match, but 15 lakh is needed for the surgery at KIMS. Help save a life by donating to this Balaramapuram family. |
|