找回密码
 立即注册
搜索
查看: 850|回复: 0

പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഫ്രാൻസും, കൂടുതൽ രാജ്യങ്ങൾ പ്രഖ്യാപനം നടത്തുമെന്നു സൂചന; പിന്നോട്ടില്ലെന്ന് ഇസ്രയേൽ_deltin51

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:11:50 | 显示全部楼层 |阅读模式
  



ന്യൂയോർക്ക്, ജറുസലം ∙ യുഎൻ പൊതുസഭ വാർഷികസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ, സൗദിയും ഫ്രാൻസും സംഘടിപ്പിച്ച ഉച്ചകോടിയിൽ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ചു ഫ്രാൻസ് പ്രഖ്യാപനം നടത്തി. കൂടുതൽ രാജ്യങ്ങൾ സമാന പ്രഖ്യാപനം നടത്തുമെന്നാണു വിവരം. ഇസ്രയേലിന്റെയും യുഎസിന്റെയും ശക്തമായ എതിർപ്പ് മറികടന്നുള്ള നയതന്ത്ര നീക്കം പലസ്തീന്റെ ആത്മവിശ്വാസം വർധിപ്പിക്കും. അതേസമയം, ഉച്ചകോടി വെറും സർക്കസാണെന്നും അതു ബഹിഷ്കരിക്കുമെന്നും ഇസ്രയേൽ പറഞ്ഞു. യുഎസും ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു.

  • Also Read വിമാനത്തിനടിയിൽ ഒളിച്ച് അഫ്ഗാൻ ബാലൻ ഇന്ത്യയിൽ; ഒന്നര മണിക്കൂർ സാഹസികയാത്ര; 13 വയസ്സുകാരൻ സുരക്ഷിതൻ   


ബ്രിട്ടനടക്കം ഭൂരിപക്ഷം യൂറോപ്യൻ രാജ്യങ്ങളും പലസ്തീന് അംഗീകാരം നൽകിയിട്ടുണ്ട്. ഇസ്രയേലിന്റെ സഖ്യകക്ഷിയായ ജർമനിയും ഇറ്റലിയും വൈകാതെ പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാനുള്ള നടപടിയുമായി മുന്നോട്ടുപോയാൽ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കുമെന്ന് യുഎഇ മുന്നറിയിപ്പു നൽകി.

രാജ്യാന്തരതലത്തിൽ ഒറ്റപ്പെട്ട നിലയിലാണെങ്കിലും ഗാസ സിറ്റി പിടിക്കാതെ പിന്നോട്ടില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. സൈനികനടപടി ശക്തമായി തുടരുമെന്ന് ടെൽ അവീവിൽ സൈനികനേതൃത്വവുമായുള്ള യോഗത്തിനുശേഷം പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു.ആളിപ്പടർന്ന് അന്‍വര്‍, ‘യോഗിനി’യായ താരറാണി, മൊസാദ് ഓപ്പറേഷനുകളുടെ ചരിത്രം – വായന പോയവാരം   

അതിനിടെ, ഇസ്രയേലിനുള്ള ആയുധങ്ങൾ ഇറ്റലിയിലെ തുറമുഖങ്ങൾ വഴി കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് തുറമുഖത്തൊഴിലാളികൾ സമരം തുടങ്ങി. മിലാനിൽ പലസ്തീൻ അനുകൂല പ്രകടനത്തിനുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മറ്റു നഗരങ്ങളിലും പലസ്തീൻ പതാകകളുമായി ആയിരങ്ങളുടെ റാലികൾ നടന്നു.

ആശുപത്രികളും അടഞ്ഞ് ഗാസ സിറ്റി

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 61 പലസ്തീൻകാർ കൊല്ലപ്പെട്ടു. ആക്രമണം രൂക്ഷമായതോടെ ഗാസ സിറ്റിയിലെ ആശുപത്രികളുടെയും പ്രവർത്തനം നിലച്ചു. കഴിഞ്ഞദിവസത്തെ ബോംബിങ്ങിൽ അൽ റന്റിസി കുട്ടികളുടെ ആശുപത്രി ഭാഗികമായി തകർന്നു.  English Summary:
New York: UN Palestine Summit Isolates Israel as Statehood Recognition Gains Traction
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-26 15:01 , Processed in 0.175823 second(s), 24 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表