找回密码
 立即注册
搜索
查看: 242|回复: 0

ശബരിമല സ്വർണക്കവർച്ച: ദേവസ്വം ബോർഡിൽ പിടിമുറുക്കാൻ സർക്കാർ

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:14:43 | 显示全部楼层 |阅读模式
  



തിരുവനന്തപുരം ∙ സ്വർണക്കവർച്ചയിലൂടെ അഴിമതി പുറത്തുവന്ന പശ്ചാത്തലത്തിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങളിൽ പിടിമുറുക്കാൻ സർക്കാർ നീക്കം. ഹൈക്കോടതിയുടെ അനുമതിയോടെ ഉദ്യോഗസ്ഥ പുനർവിന്യാസമടക്കമുള്ള കാര്യങ്ങളാണ് ആലോചിക്കുന്നത്. ബോർഡ് എടുക്കുന്ന പണച്ചെലവുള്ള ഏതു തീരുമാനവും ദേവസ്വം വകുപ്പിന്റെ അനുമതിയോടെ മാത്രമേ നടപ്പാക്കാവൂ എന്നു വ്യവസ്ഥ വന്നേക്കും. സുതാര്യമല്ലാത്ത ഒട്ടേറെ ഇടപാടുകൾ ആരുടെയും നിയന്ത്രണത്തിലല്ലാതെ നടക്കുന്നുവെന്ന റിപ്പോർട്ടുകൾ സർക്കാരിനു ലഭിച്ചിട്ടുണ്ട്.

  • Also Read 39 ദിവസം ഉണ്ണിക്കൃഷ്ണൻ പോറ്റി സഞ്ചരിച്ച വഴികള്‍, കല്‍പേഷിന്റെ കയ്യിലെ സ്വര്‍ണം; ചുരുളഴിക്കാന്‍ എസ്‌ഐടി   


മന്ത്രി വി.എൻ.വാസവൻ ആവശ്യപ്പെട്ടതനുസരിച്ച് ദേവസ്വം സെക്രട്ടറി എം.ജി.രാജമാണിക്യമാണു ശുപാർശകൾ തയാറാക്കിയത്. മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു നൽകിയെന്നാണു വിവരം. ദേവസ്വം കമ്മിഷണറായി ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന നിർദേശവുമുണ്ട്. എല്ലാ പ്രവർത്തനങ്ങളുടെയും ഏകോപനം നിർവഹിക്കേണ്ട തസ്തികയാക്കിയേക്കും അത്.  

  • Also Read ‘ഉണ്ണിക്കൃഷ്ണൻ പോറ്റി എവിടെ എന്നറിയില്ല, ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല, നിയമ വിരുദ്ധ കസ്റ്റഡിയാകും’   


തിരുവാഭരണം കമ്മിഷണറും ദേവസ്വം സെക്രട്ടറിയും ചീഫ് എൻജിനീയറും ബോർഡിന് നേരിട്ട് റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് ഇപ്പോഴത്തെ വ്യവസ്ഥ. സ്വന്തം നിലയ്ക്ക് ഓരോ അധികാരകേന്ദ്രമായി ഇഷ്ടപ്രകാരം എന്തും ചെയ്യാനുള്ള ഇവരുടെ സ്വാതന്ത്ര്യം വലിയ അഴിമതിക്കിടയാക്കുന്നുവെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. ശബരിമലയുൾപ്പെടെ ക്ഷേത്രങ്ങളിൽ ആരൊക്കെ എന്തൊക്കെ സ്പോൺസർ ചെയ്യുന്നുവെന്നതിന്റെ കണക്കില്ല. ഭക്തർ സൗജന്യമായി ചെയ്തുകൊടുക്കുന്ന നിർമാണങ്ങൾപോലും ബോർഡിന്റെ പണം ചെലവാക്കിയെന്നു രേഖയുണ്ടാക്കി അഴിമതി നടത്തുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

  • Also Read ദേവസ്വം ബോർഡിന്റെ ചുമതല ഐഎഎസുകാരന് നൽകണം; ഗണേഷ് കുമാർ ‘ഡ്യൂപ്ലിക്കേറ്റ്’ : വെള്ളാപ്പള്ളി   


വിജിലൻസും മാറും

ദേവസ്വം വിജിലൻസിന്റെ പ്രവർത്തനരീതിയിലും മാറ്റം വരുത്തും. ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ചു തെളിവുകൾ സഹിതം വിജിലൻസ് റിപ്പോർട്ട് നൽകിയാലും അവ പൂഴ്ത്തുന്നുവെന്നു പരാതിയുണ്ട്. അതു മറികടക്കാൻ റിപ്പോർട്ടിന്റെ കോപ്പി സർക്കാരിനു കൈമാറണമെന്നും നടപടി സർക്കാർ അറിയണമെന്നതുമാണ് മറ്റൊരു ശുപാ‍ർശ. നിരീക്ഷണം വേണ്ട ഫയലുകൾ സർക്കാർ തലത്തിൽ എത്തണമെന്നും നിർദേശമുണ്ട്. English Summary:
Travancore Devaswom Board oversight is being increased by the government: The corruption and lack of transparency. Proposed changes include requiring departmental approval for significant expenditures and potentially appointing an IAS officer as Devaswom Commissioner to oversee all operations.
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-26 11:36 , Processed in 0.109903 second(s), 22 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表