找回密码
 立即注册
搜索
查看: 107|回复: 0

ദീപാവലി: സ്പെഷൽ ട്രെയിൻ ‘നനഞ്ഞ പടക്കം’; നാട്ടിലെത്താൻ വേറെ വഴി തേടി മലയാളികൾ

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:14:15 | 显示全部楼层 |阅读模式
  



തിരുവനന്തപുരം / ചെന്നൈ ∙ ദീപാവലി സ്പെഷൽ ട്രെയിൻ പ്രതീക്ഷിച്ച മലയാളികളെ നിരാശരാക്കി ദക്ഷിണ റെയിൽവേയുടെ കണ്ണടച്ച് ഇരുട്ടാക്കൽ. ദീപാവലിക്കു മുൻപു നാട്ടിലെത്താൻ ടിക്കറ്റില്ലാതെ കാത്തിരിക്കുന്നവരെ പറ്റിച്ചു ദീപാവലി ദിനമായ 20നു മംഗളൂരുവിലേക്കും 22നു തിരുവനന്തപുരം നോർത്തിലേക്കുമാണു സ്പെഷൽ സർവീസുകൾ ഏർപ്പെടുത്തിയത്. ആർക്കും പ്രയോജനമില്ലാതെ, എന്തിനു ട്രെയിൻ ഓടിക്കുന്നുവെന്നാണു യാത്രക്കാരുടെ ചോദ്യം.

അവധിക്ക് നാട്ടിലാണ് എത്തേണ്ടത് സാർ!
മാധ്യമങ്ങളിലൂടെയും ഐആർസിടിസി സൈറ്റ്, ആപ്പ് എന്നിവ വഴിയും സ്പെഷൽ ട്രെയിനിനെ കുറിച്ച് അറിഞ്ഞപ്പോൾ 2 തവണ യാത്രക്കാരുടെ കണ്ണു തള്ളി. ആദ്യം ട്രെയിൻ ഉണ്ടെന്ന് അറിഞ്ഞ സന്തോഷത്തിൽ... പിന്നീടു ദീപാവലിക്കു ശേഷമാണെന്നു മനസ്സിലായപ്പോൾ. ദീപാവലി ദിവസം വൈകിട്ടു തന്നെയോ അല്ലെങ്കിൽ പിറ്റേ ദിവസമോ ചെന്നൈയിലേക്കു മടങ്ങേണ്ടപ്പോഴാണു നാട്ടിലേക്കുള്ള സർവീസ്.ചെന്നൈ സെൻട്രൽ–മംഗളൂരു സെൻട്രൽ ട്രെയിൻ (06001) സർവീസ് 20ന് ഉച്ചയ്ക്കു 12.15നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 8നു മംഗളൂരുവിലെത്തും. കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, മാഹി, തലശ്ശേരി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്. തിരുവനന്തപുരം നോർത്തിലേക്കുള്ള ട്രെയിൻ (06107) 22ന് ഉച്ചയ്ക്ക് 1.25ന് എഗ്‌മൂറിൽ നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 8നു തിരുവനന്തപുരത്തെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.

ഇരു ട്രെയിനുകളിലേക്കുമുള്ള റിസർവേഷൻ ഇന്നു രാവിലെ 8ന് ആരംഭിക്കും.അതേസമയം, നേരത്തെ നാട്ടിലെത്തുന്നവർക്ക് 21നു ചെന്നൈയിലേക്കു മടങ്ങുന്നതിന് ട്രെയിൻ ഉണ്ടെന്നതാണ് ആശ്വാസം. വൈകിട്ട് 4.35നു മംഗളൂരുവിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06002) പിറ്റേന്നു രാവിലെ 10.15ന് ചെന്നൈയിലെത്തും. കാസർകോട് (5.13), കണ്ണൂർ (6.32), തലശ്ശേരി (6.53), മാഹി (7.04), കോഴിക്കോട് (8.05), തിരൂർ (8.48), ഷൊർണൂർ (9.35), പാലക്കാട് (10.57) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. തിരുവനന്തപുരം നോർത്ത്–ചെന്നൈ എഗ്‌മൂർ സ്പെഷൽ (06108) വൈകിട്ട് 5.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് എഗ്‌മൂറിലെത്തും. വർക്കല (5.39), കൊല്ലം (6.01), കായംകുളം (6.43), മാവേലിക്കര (6.55), ചെങ്ങന്നൂർ (7.07), തിരുവല്ല (7.18), ചങ്ങനാശേരി (7.27), കോട്ടയം (7.52), എറണാകുളം ടൗൺ (9.10), ആലുവ (9.35), തൃശൂർ (10.23), പാലക്കാട് (12.50) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി
തുണിക്കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും തിരക്കു വർധിപ്പിച്ചതോടെ നിരീക്ഷണം ശക്തമാക്കി പൊലീസ്. ചെന്നൈ അടക്കം എല്ലാ ജില്ലകളിലും  ആളുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി നിർദേശിച്ചു. പിടിച്ചുപറി അടക്കം തടയുന്നതിനു പൊലീസ് മഫ്തിയിലടക്കം നിരീക്ഷണം നടത്തും. English Summary:
Diwali Special Trains disappointment is the main issue. The Southern Railway has announced special trains after Diwali, causing frustration for passengers wanting to travel before the festival. These trains run from Chennai to Mangalore and Thiruvananthapuram after Diwali, raising questions about their utility.
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-26 11:36 , Processed in 0.119785 second(s), 22 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表