|
|
Q താങ്കൾ പ്രസിഡന്റായിരുന്നപ്പോൾ യോഗദണ്ഡ്, രുദ്രാക്ഷമാല എന്നിവ അറ്റകുറ്റപ്പണി നടത്തേണ്ട സാഹചര്യമെന്തായിരുന്നു ?
- Also Read ദ്വാരപാലക ശിൽപം: പോയത് ഒരുകിലോയോളം സ്വർണം !
A യോഗദണ്ഡും രുദ്രാക്ഷമാലയും അറ്റകുറ്റപ്പണി നടത്തേണ്ട സാഹചര്യമുണ്ടായി. ഇക്കാര്യം പ്രസിഡന്റെന്ന നിലയിൽ തന്ത്രിയുമായി സംസാരിച്ചപ്പോൾ അറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ജോലികൾ ചെയ്യാമെന്നു തീരുമാനിച്ചത്.
Q താങ്കൾ പ്രസിഡന്റായിരിക്കെ മകൻ സ്പോൺസറായി വരുന്നതിൽ അനൗചിത്യമില്ലേ ?
- Also Read മുടക്കിയത് 3 ഗ്രാം, കിട്ടിയത് 475 ഗ്രാം; ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബംപർ സ്വർണ ഇടപാട്
A സ്പോൺസറെ കണ്ടുപിടിക്കാൻ പോകേണ്ടെന്നും ചെലവ് ഏറ്റെടുക്കാമെന്നും ഞാൻ തന്നെയാണു പറഞ്ഞത്. 2019 ൽ വിഷുക്കണി ദിവസത്തോടനുബന്ധിച്ച് ശബരിമലയിൽ വച്ചു തന്നെയാണ് അറ്റകുറ്റപ്പണികൾ ചെയ്തത്. കുടുംബത്തിൽനിന്ന് ഇടയ്ക്ക് എന്തെങ്കിലും വഴിപാടുകൾ ചെയ്യാറുണ്ട്. കുടുംബത്തിന്റെ പേരിൽ ചെയ്യുന്നത് മകന്റെ പേരിലാണ്.
Q അറ്റകുറ്റപ്പണികൾ ചെയ്തതിൽ ചട്ടലംഘനങ്ങൾ നടന്നെന്ന് ആക്ഷേപമുണ്ട് ?
A യോഗദണ്ഡ് പുറത്തു കൊണ്ടുപോയിട്ടില്ല. മോതിരം പോലെയുള്ള നാലോ അഞ്ചോ ചെറിയ ചുറ്റുകളാണുള്ളത്. അവിടെ വച്ചു വൃത്തിയാക്കി അവിടെ വച്ചു തന്നെ തിരികെ കൈമാറി. അതൊക്കെ അവിടെയുണ്ടല്ലോ. ഇതിന്റെയെല്ലാം കൂട്ടത്തിൽ ഇതും വിവാദമാക്കി മാറ്റുകയാണ്.
Q സ്വർണപ്പാളി വിവാദത്തിൽനിന്ന് അന്നത്തെ പ്രസിഡന്റിന് ഒഴിഞ്ഞുമാറാൻ കഴിയുന്നതെങ്ങനെ ?
A ആരെങ്കിലും വല്ല കുഴപ്പവും കാണിച്ചിട്ടുണ്ടെങ്കിൽ എനിക്കെന്തു ചെയ്യാൻ സാധിക്കും. ദേവനു കിട്ടുന്ന സ്വത്ത് സംബന്ധിച്ച രേഖകൾ അവിടെയുണ്ടാകും. ഉത്തരവാദിത്തപ്പെട്ട ബോർഡ് ഉദ്യോഗസ്ഥരുണ്ട്. തിരുവാഭരണം കമ്മിഷണർക്കാണ് ഉത്തരവാദിത്തം. നയപരമായ തീരുമാനങ്ങളിലാണു പ്രസിഡന്റിന്റെ ഉത്തരവാദിത്തം.
Q എങ്ങനെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെപ്പോലെയുള്ളവർ ശബരിമലയിൽ ബന്ധങ്ങൾ സ്ഥാപിച്ചത് ?
A എനിക്കു യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. സാധാരണ സ്പോൺസർമാരെയാണ് ഇത്തരം കാര്യങ്ങൾ ഏൽപിക്കുന്നത്. ഉണ്ണിക്കൃഷ്ണനെ ചുമതലപ്പെടുത്തണം എന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചെയ്തത്. അത് കച്ചവടത്തിനു വേണ്ടിയാണെന്നു നമുക്കു തിരിച്ചറിയാൻ കഴിയില്ലല്ലോ.
Q ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം നഷ്ടപ്പെട്ടെന്നു തെളിഞ്ഞ സാഹചര്യത്തെ എങ്ങനെ കാണുന്നു?
A വളരെ ഗുരുതരമാണു സംഭവം. ശബരിമലയിൽനിന്ന് അങ്ങനെ മോഷണം നടത്തിയ ആർക്കും രക്ഷപ്പെട്ടു പോകാൻ കഴിയില്ല. എല്ലാം അന്വേഷിച്ചു തെളിയട്ടെ. വിശ്വാസത്തെ വഞ്ചിക്കുന്ന ഏർപ്പാടാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ചെയ്തത്. ഇങ്ങനെയുള്ളവർ എങ്ങനെ പല ആളുകളുടെയും ഗുഡ്ബുക്കിൽ വന്നുവെന്നു തിരിച്ചറിയാനാകുന്നില്ല. എന്റെ പേരിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എന്നെയും ശിക്ഷിക്കട്ടെ. English Summary:
Padmakumar Sabarimala controversy: Former president Padmakumar clarifies the circumstances surrounding his son\“s ritual offering and the repairs of Yogadanda and Rudraksha Mala at Sabarimala. He addresses allegations of rule violations, the gold leaf controversy, and the Dwarapalaka gold theft, denying personal involvement and emphasizing policy decisions were his responsibility. |
|