|
|
മഞ്ചേരി ∙ മിന്നൽവള കയ്യിലിട്ട പെണ്ണഴകേ.... സ്വന്തം വരികൾ പാടിയും പാട്ടിന്റെ പൊരുൾ പറഞ്ഞും ആരാധകരെ കയ്യിലെടുത്തപ്പോൾ നവരാത്രി ആഘോഷത്തിനു നിറപ്പൊലിമ. മേലാക്കം കാളികാവ് ഭഗവതി ക്ഷേത്രത്തിലെ ആഘോഷത്തിലാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഹിറ്റ് ആയ സ്വന്തം വരികൾ ആലപിച്ചത്. ആഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്തു. കാളികാവ് ദേവസ്വം നൽകുന്ന ശ്രീകാളി പുരസ്കാരവും പ്രശസ്തി പത്രവും മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി.ബിജു കൈതപ്രത്തിനു സമ്മാനിച്ചു. ഗായിക രാധിക അശോകിനെ അനുമോദിച്ചു.
തന്ത്രി മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട്, മലബാർ ദേവസ്വം ബോർഡ് സൂപ്രണ്ട് സി.സി.ദിനേശ്, ഇൻസ്പെക്ടർ ബാബുരാജ്, എക്സിക്യൂട്ടീവ് ഓഫിസർ കെ.ബാലാജി, ക്ഷേത്രം മാനേജർ മുരളീധരൻ, ആഘോഷ കമ്മിറ്റി പ്രസിഡന്റ് കൃഷ്ണനുണ്ണി, കെ.ജി.ഹരിദാസ്, സെക്രട്ടറി മണികണ്ഠൻ, പി.ജി.ഉപേന്ദ്രൻ, ഹരി മലയിൽ, വിനീഷ് എന്നിവർ പ്രസംഗിച്ചു. ഡോ.രാജാമണി, ഡോ.അനു എന്നിവർ നൃത്തം അവതരിപ്പിച്ചു. പോരൂർ ഉണ്ണിക്കൃഷ്ണൻ മാരാരുടെ തായമ്പക അരങ്ങേറി. സംഗീതാർച്ചന, പുത്രോട്ട് സംഘത്തിന്റെ തിരുവാതിരക്കളി എന്നിവ നടത്തി. റഞ്ജു, വിജയകുമാർ, നാരായണൻ, സത്യൻ,സുധാകരൻ, രാജഗോപാൽ, ജയകുമാർ എന്നിവർ നേതൃത്വം നൽകി. English Summary:
Kaithapram Damodaran Namboothiri inaugurated the Navratri celebrations at Kalikavu Bhagavathi Temple, where he was also awarded the Sreekali Puraskaram. The event featured musical performances, dance recitals, and traditional Kerala art forms, enriching the cultural experience. |
|