找回密码
 立即注册
搜索
查看: 642|回复: 0

മാഞ്ചസ്റ്ററിൽ സിനഗോഗിനു നേരേ ഭീകരാക്രമണം: രണ്ടു പേർ കൊല്ലപ്പെട്ടു; അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു, ബ്രിട്ടനിലെങ്ങും ജാഗ്രത

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:13:17 | 显示全部楼层 |阅读模式
  

    



ലണ്ടൻ ∙ ജൂതകലണ്ടറിലെ പുണ്യദിനമായ യോം കിപ്പുർ പ്രാർഥനയിൽ പങ്കെടുക്കാൻ മാഞ്ചസ്റ്ററിലെ സിനഗോഗിൽ ഒത്തുകൂടിയ വിശ്വാസികൾക്കു നേരേ ഭീകരാക്രമണം. കാറിലെത്തിയ അക്രമി ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയശേഷം പുറത്തിറങ്ങി ആളുകളെ കഠാരകൊണ്ട് ആക്രമിക്കുകയായിരുന്നു.

  • അന്നും തർക്കവിഷയം ആരോഗ്യ ഇൻഷുറൻസ്; യുഎസിൽ ‘അടച്ചുപൂട്ടൽ’: കൂട്ടപിരിച്ചുവിടൽ തുടങ്ങി, ഏഴര ലക്ഷം ജീവനക്കാർക്ക് ശമ്പളം മുടങ്ങി US News
      

         
    •   
         
    •   
        
       
  • \“ശരീരത്തിൽ 45 കുത്തേറ്റ മുറിവുകൾ\“: ദുബായിൽ നിന്നെത്തിയ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി Gulf News
      

         
    •   
         
    •   
        
       


ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്.  സ്ഥലത്തെത്തിയ പൊലീസ് അക്രമിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയാറാകാതിരുന്നതിലാൽ വെടിവച്ചു കൊന്നു. നോർത്ത് മാഞ്ചസ്റ്ററിലെ ക്രംസാൽ സിനഗോഗിലായിരുന്നു ഇന്നലെ രാവിലെ ഒൻപതരയ്ക്ക് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.

സിനഗോഗിന് പുറത്തുനിന്നവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സുരക്ഷാ ജീവനക്കാർ തടഞ്ഞതിനാൽ അക്രമിക്ക് സിനഗോഗിന് അകത്തേക്ക് പ്രവേശിക്കാനായില്ല. സംഭവം ഭീകരാക്രമണമാണെന്ന് യുകെ തീവ്രവാദ വിരുദ്ധ പൊലീസ് തലവൻ ലോറൻസ് ടെയ്ലർ ലണ്ടനിൽ സ്ഥിരീകരിച്ചു. രണ്ടുപേരെ സംഭവത്തോടനുബന്ധിച്ച് അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞെങ്കിലും സുരക്ഷാ കാരണങ്ങളാൽ പൊലീസ് വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ല. സുരക്ഷാ ജീവനക്കാരുടെയും വിശ്വാസികളിൽ ചിലരുടെയും ധൈര്യം കൊണ്ടാണ് അക്രമിക്ക് സിനഗോഗിന് അകത്ത് കടക്കാൻ കഴിയാത പോയതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിന് കോൾ ലഭിച്ച് ഏഴ് മിനിറ്റിനുള്ളിൽ അക്രമിയെ കീഴ്പെടുത്താനായെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ചീഫ് കോൺസ്റ്റബിൾ സർ സ്റ്റീഫൻ വാട്സൺ വിശദീകരിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ സിനഗോഗുകൾക്കും സുരക്ഷ വർധിപ്പിച്ചു. ലണ്ടൻ നഗരത്തിലെ എല്ലാ സിനഗോഗുകളിലും പൊലീസ് വിന്യാസമുണ്ട്. ജൂത കലണ്ടറിലെ ഏറ്റവും വലിയ പുണ്യ ദിനമാണ് യോം കിപ്പുർ (പ്രായശ്ചിത്ത ദിനം). അതിനാൽ പ്രാർതനയ്ക്കായി നൂറു കണക്കിന് വിശ്വാസികളാണ് ഇവിടെ തടിച്ചു കൂടിയിരുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡെന്മാർക്ക് സന്ദർശനത്തിലായിരുന്ന പ്രധാനമന്ത്രി സർ കിയേർ സ്റ്റാമെർ യാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തി.   English Summary:
Manchester synagogue attack, a tragic incident occurred where two people were killed in a stabbing attack near a synagogue in Manchester during Yom Kippur prayers. Authorities are investigating the incident as a terror attack and have increased security at synagogues across the UK.
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-26 13:20 , Processed in 0.144281 second(s), 24 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表