找回密码
 立即注册
搜索
查看: 755|回复: 0

ബെംഗളൂരുവിലേക്ക് ഇനി സുഖയാത്ര, പുത്തൻ എസി ബസ് തയാർ; ചാർജിങ് പോയിന്റ്, റീഡിങ് ലൈറ്റ്, ടിവി, സൗണ്ട് സിസ്റ്റം..

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:13:06 | 显示全部楼层 |阅读模式
  



പാലക്കാട് ∙ ബെംഗളൂരുവിലേക്ക് ഒരു ‘ഹൈടെക്ക്’ ബസ് യാത്ര ആയാലോ? അതെ, എസി ബസ് എന്ന പാലക്കാട്ടുകാരുടെ ദീർഘ നാളത്തെ ആവശ്യം കെഎസ്ആർടിസി ഒടുവിൽ നടപ്പാക്കി. പാലക്കാട് ഡിപ്പോയിൽ നിന്നു ബെംഗളൂരുവിലേക്ക് ആദ്യമായാണ് എസി സീറ്റർ ബസ് അനുവദിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള ബസിന്റെ സർവീസ് വൈകാതെ പാലക്കാട് ഡിപ്പോയിൽ നിന്ന് ആരംഭിക്കും. പുഷ്ബാക്ക് സംവിധാനമുള്ള 50 സീറ്റുകളാണു ബസിലുള്ളത്. ഓരോ സീറ്റിലും ചാർജിങ് പോയിന്റ്, സീറ്റിനു മുകളിൽ എസി വെന്റ്, റീഡിങ് ലൈറ്റ്, ഹാൻഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ്, ടിവി, സൗണ്ട് സിസ്റ്റം എന്നിങ്ങനെ സൗകര്യങ്ങളുടെ പട്ടിക നീളും.

തീ പിടിച്ചാൽ അണയ്ക്കാനുള്ള ഫയർ ഡിറ്റക്‌ഷൻ– സപ്രസിങ് സിസ്റ്റവും (എഫ്ഡിഎസ്എസ്) ഉണ്ട്. 13.5 മീറ്റർ നീളമുള്ള ബസിനു ദേശീയപതാകയുടെ ത്രിവർണ നിറമാണു നൽകിയിരിക്കുന്നത്. യാത്രക്കാർക്കു സുരക്ഷയോടെയും സൗകര്യപ്രദമായും യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലാണു ബസ് നിർമിച്ചിരിക്കുന്നതെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

നിലവിൽ ബെംഗളൂരുവിലേക്കു പോകുന്ന ഡീലക്സ് ബസുകൾക്കു പകരമായാണ് എസി ബസ് അനുവദിച്ചത്. പാലക്കാട് ഡിപ്പോയിൽ നിന്നു രാത്രി ഒൻപതിനും ബെംഗളൂരുവിൽ നിന്നു 9.15നും പുറപ്പെടും. അനുവദിച്ച ഒരു ബസ് കൂടി ഉടൻ പാലക്കാട് ഡിപ്പോയിലെത്തും. എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് ആപ്പ് മുഖേനയും www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും കൗണ്ടർ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം. English Summary:
Palakkad Bangalore AC Bus service is launched by KSRTC. The new AC seater bus with modern amenities will soon start its service from Palakkad depot to Bangalore. Passengers can book tickets through the KSRTC Swift app or website.
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-26 18:23 , Processed in 0.117302 second(s), 22 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表