找回密码
 立即注册
搜索
查看: 204|回复: 0

കനലായ് കരൂർ; രാഷ്ട്രീയ ആരോപണം ഉന്നയിക്കാതെ എം.കെ.സ്റ്റാലിൻ_deltin51

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:12:51 | 显示全部楼层 |阅读模式
  



ചെന്നൈ ∙ കരൂർ ദുരന്തം തമിഴകത്ത് ഇനി കത്തുന്ന ചർച്ചാവിഷയമായി മാറും. രാഷ്ട്രീയമായി ഒരു കുത്തുവാക്കു പോലും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഭാഗത്തു നിന്നുണ്ടായില്ല. പകരം, സർക്കാർ നിയോഗിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മിഷന്റെ റിപ്പോർട്ടിനായി കാത്തിരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ, ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ടിവികെയെ കുറ്റപ്പെടുത്തി രംഗത്തെത്തി.

  • Also Read കരൂർ ദുരന്തം: വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി; പരിശോധന നടത്തി പൊലീസ്   


പാർട്ടിയുടെ അഭൂതപൂർവമായ വളർച്ച തമിഴ്നാട്ടിലെ ഒരു പ്രബല രാഷ്ട്രീയ കുടുംബത്തിന്റെ എതിർപ്പിന് കാരണമായെന്നും ടിവികെയുടെ ഉയർച്ച അംഗീകരിക്കാൻ കഴിയാതെ ജനാധിപത്യ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ നിരന്തരം ശ്രമിക്കുന്നുവെന്നും ഹൈക്കോടതിയിൽ മുൻപ് ഡിഎംകെയെ ഉന്നം വച്ച് ടിവികെ വാദിച്ചിരുന്നു.

  • Also Read ഇന്ന് രണ്ടാം പിറന്നാൾ;അമ്മ പോയതറിയാതെ സ്വാസികക്കുട്ടി   


ഒരു നിബന്ധനയുമില്ലാതെ യോഗങ്ങൾ നടത്താൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, കോടതി ഈ വാദം പൂർണമായും അംഗീകരിക്കാൻ തയാറായില്ല. ദുരന്തമുണ്ടായാൽ ആര് ഉത്തരവാദിത്തം ഏൽക്കുമെന്ന കോടതിയുടെ ചോദ്യത്തിനു ടിവികെയ്ക്കു മറുപടിയുണ്ടായില്ല. പക്ഷേ, ദുരന്തമുണ്ടായപ്പോൾ സർക്കാരിനെ പഴി ചാരുകയാണു ടിവികെ. പ്രചാരണ വാഹനത്തിനു നേരെ ഷൂ എറിയുന്ന ദൃശ്യം ചൂണ്ടിക്കാട്ടി അട്ടിമറി ആരോപണത്തെ സാധൂകരിക്കാനും ടിവികെ ശ്രമിക്കുന്നുണ്ട്. India News, Malayalam News, MG Ramachandran, TVK Rally Stampede, Vijay, tamil nadu politics, crowd psychology, political rallies, vijay rally, karur tragedy, dravidian politics, anna durai funeral, jayalalithaa kumbakonam, crowd deaths tamil nadu, mgr politics, karunanidhi politics, cinema politics, political exploitation, political stampedes, tamil vetri kazhagam, ജനക്കൂട്ട മനശാസ്ത്രം, തമിഴ് രാഷ്ട്രീയം, രാഷ്ട്രീയ റാലികൾ, വിജയ് റാലി ദുരന്തം, കരൂർ ദുരന്തം, ദ്രാവിഡ രാഷ്ട്രീയം, അന്നദുരൈ, ജയലളിത, എംജിആർ, കരുണാനിധി, ജനക്കൂട്ട മരണം, സിനിമാ രാഷ്ട്രീയം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, The Deadly Curse of Crowd Politics in Tamil Nadu: A Tragic History   

ദുരന്തത്തിനു പിന്നാലെ ടിവികെ വീണ്ടും അടിയന്തര ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും പാർട്ടിയുടെ സമാന കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നു വ്യക്തമാക്കി കോടതി ആവശ്യം തള്ളി. ഇതു പരിഗണിക്കുമ്പോൾ കോടതി എന്തു പറയുമെന്നും സർക്കാർ എന്തു നിലപാടെടുക്കുമെന്നതും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തമിഴകം.

വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി; സുരക്ഷ കൂട്ടി

ചെന്നൈ ∙ വിജയ്‌യുടെ നീലാങ്കരയിലെ വീടിനു ബോംബ്  ഭീഷണി. ഡിജിപി ഓഫിസിൽ ആണ് അജ്ഞാത സന്ദേശം ലഭിച്ചത്. യുവജന സംഘടനകളുടെ പ്രതിഷേധമുണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു. ഇതേത്തുടർന്ന് വീടിനു സുരക്ഷ കൂട്ടി. ഇന്നലെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടിയ വിജയ്, ദുരന്തഭൂമി സന്ദർശിക്കാൻ അനുമതി തേടി ഡിജിപിക്കു കത്തു നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അടുത്ത ദിവസങ്ങളിൽ സന്ദർശിക്കാനാണു ശ്രമം.

ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ അന്വേഷണ സംഘം അപകട സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം. ഇതിനു ശേഷമായിരിക്കും സർക്കാർ നടപടികളിലേക്കു കടക്കുക. ടിവികെ ജനറൽ സെക്രട്ടറി എൻ.ആനന്ദ്, കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി.മതിയഴകൻ, ഡപ്യൂട്ടി ജനറൽ സെക്രട്ടറി നിർമൽ കുമാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരുക്കേറ്റവരെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ  സന്ദർശിച്ചു.  English Summary:
TVK Rally Stampede: CM Stalin Awaits Judicial Report
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-26 15:05 , Processed in 0.144468 second(s), 24 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表