|
|
കൊച്ചി ∙ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നു മോഷ്ടിച്ചതടക്കമുള്ള ആഡംബര കാറുകൾ വ്യാജ ഉടമസ്ഥതാ രേഖകളുണ്ടാക്കി ഭൂട്ടാൻ വഴി ഇന്ത്യയിലേക്കു കടത്തുന്ന റാക്കറ്റിന്റെ മുഖ്യകണ്ണി ഭൂട്ടാൻ റോയൽ ആർമിയിലെ മുൻ ഉദ്യോഗസ്ഥനാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തി. നാഗാലാൻഡ് സ്വദേശിയാണ് ഇന്ത്യയിലെ ഇടപാടുകൾക്കു ചരടുവലിക്കുന്നത്. ഇയാളുടെ മലയാളി ഏജന്റ് വഴിയാണു കേരളത്തിലെ മുൻനിര നടന്മാർക്ക് അടക്കം കാറുകൾ വിറ്റത്. ഇവർ 3 പേരും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്.Higher Pension Eligibility, EPFO Pension Scheme, PF Pension Application Status, Employee Provident Fund, Pension Calculation, Malayala Manorama Online News, EPFO Higher Pension Update, Exempted PF Trust, Supreme Court Verdict on Pension, തൊഴിൽ പെൻഷൻ, Demand Notice for Pension, പിഎഫ് പെൻഷൻ, Higher EPF Pension, ഇപിഎഫ്ഒ, Exempted PF Trust Application Rejection, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
ഇടപാടുകാർക്കു വണ്ടിയെക്കുറിച്ചു മതിപ്പു തോന്നിപ്പിക്കാൻ ഹിമാചൽപ്രദേശിലെ കാങ്ഗ്ര ജില്ലയിലെ കന്ദ്രോരിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കരസേനയുടെ ഫീൽഡ് 9 ഓർഡിനൻസ് ഡിപ്പോയുടെ (9എഫ്ഒഡി) വ്യാജ സീൽ പതിച്ച സെയിൽ സർട്ടിഫിക്കറ്റുകളാണ് റാക്കറ്റ് നൽകിയിരുന്നത്. ഒരു വർഷം മുൻപു 2 കണ്ടെയ്നറുകൾ നിറയെ പൊളിച്ച ആഡംബരക്കാറുകൾ കോയമ്പത്തൂരിൽ കസ്റ്റംസ് പിടികൂടിയതോടെയാണ് സംഘത്തെക്കുറിച്ചുള്ള സൂചന കേന്ദ്ര ഏജൻസികൾക്കു ലഭിക്കുന്നത്. കാറുകളുടെ കൂട്ടത്തിൽ സ്വർണവും ലഹരിമരുന്നും ആയുധങ്ങളും അടക്കം സംഘം കടത്തിയതിന്റെ തെളിവുകളും മൊഴികളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. English Summary:
Luxury Car Smuggling Racket Uncovered: Bhutan car theft involves a racket smuggling luxury cars into India via Bhutan. This operation uses fake documents, with a former Royal Bhutan Army officer as a key figure, and a Malayali agent involved in selling cars to high-profile individuals in Kerala. |
|