找回密码
 立即注册
搜索
查看: 86|回复: 0

അങ്ങനെ നീളുന്നു, ഈ ദുരിതലൈൻ

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:12:26 | 显示全部楼层 |阅读模式
  

  

  

  



വികസനത്തിന്റെ മുഖം പലപ്പോഴും വികൃതമാകുന്നത് കൃത്യമായ പഠനങ്ങളോ വരുംവരായ്കളെക്കുറിച്ചു ചിന്തകളോ ഇല്ലാതെ അതു സാധാരണക്കാർക്കുമേൽ അടിച്ചേൽപിക്കാൻ ശ്രമിക്കുമ്പോഴാണ്. നാടിന്റെ മെച്ചപ്പെട്ട ഭാവിക്കെന്നു പറഞ്ഞ് അനേകരുടെ വർത്തമാനകാലം നഷ്ടപ്പെടുത്തിയ എത്രയോ പദ്ധതികളാണ് എങ്ങുമെത്താതെ കേരളത്തിന്റെ മുന്നിലുള്ളത്. അത്തരം വികസനമോഡൽ ഇനിയും പിന്തുടരേണ്ടതുണ്ടോ എന്നു പുനരാലോചിക്കേണ്ട സമയമായില്ലേ? പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയ വികസനപദ്ധതികളിൽ കുരുങ്ങി, ജീവിതം നരകപൂർണമായ ഒരുകൂട്ടം മനുഷ്യരുണ്ട് കേരളത്തിൽ.

  • Also Read നിലപാടിൽ ട്രംപിന്റെ യു-ടേൺ; ‘യുക്രെയ്ൻ ജയിക്കും’, പുട്ടിൻ കുരുക്കിൽ, യുഎന്നിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെയും കടന്നാക്രമണം   


‘സിൽവർലൈൻ വരും കേട്ടോ’– മുഖ്യമന്ത്രി പിണറായി വിജയൻ പലകുറി, പലവേദികളിൽ ഉരുവിട്ട ഈ പ്രസ്താവനയിൽ കുരുങ്ങി ജീവിതം സ്തംഭിച്ചുപോയ ആയിരക്കണക്കിന് ആളുകളുടെ പ്രതിനിധികളാണ് കോഴിക്കോട് സ്വദേശി ശശീന്ദ്രനും കോട്ടയം സ്വദേശി സുമതിക്കുട്ടിയമ്മയും. സിൽവർലൈൻ പദ്ധതി അനന്തമായി നീളുമ്പോൾ ഇവരുൾപ്പെടെയുള്ള സാധാരണക്കാരുടെ ജീവിതം വലിയ ചോദ്യചിഹ്നമാകുന്നു.

കടം കണ്ണുകെട്ടുമ്പോൾ

15 ലക്ഷത്തിലധികം രൂപയുടെ കടം. സ്വന്തം വീടും തൊട്ടടുത്തുള്ള പഴയ തറവാട് വീടുമെല്ലാം പണയത്തിൽ. കോഴിക്കോട് കാട്ടിലെപ്പീടിക തോട്ടോളിത്താഴെ ശശീന്ദ്രന് (67) ആകെയുള്ള 16.5 സെന്റിൽ പകുതിയെങ്കിലും വിൽക്കുക മാത്രമാണു പോംവഴി. പക്ഷേ, അതിനു മീതെ കിടക്കുകയാണു സിൽവർലൈനിന്റെ ചുവപ്പുവര. കൊയിലാണ്ടി താലൂക്കിൽ തിരുവങ്ങൂർ വില്ലേജിൽപെട്ട ഭൂമി സിൽവർലൈനിനു വേണ്ടി ഏറ്റെടുക്കുന്നതിൽ ഉൾപ്പെട്ടതോടെയാണു വിൽക്കാൻ കഴിയാതായത്. വീടു നിർമിക്കുന്നതിനും 3 പെൺമക്കളുടെ വിവാഹച്ചെലവിനും മറ്റുമായാണ് ബാങ്കുകളിൽനിന്നു കടമെടുത്തതെന്നു ശശീന്ദ്രൻ പറയുന്നു.   കോഴിക്കോട് കാട്ടിലെപ്പീടിക തോട്ടോളിത്താഴെ ശശീന്ദ്രൻ തന്റെ വീടിനും തറവാട്ടു വീടിനും സമീപം

ചേമഞ്ചേരി സഹകരണബാങ്കിൽ 7.50 ലക്ഷം രൂപയുടെയും കാപ്പാട് സഹകരണ അർബൻ ബാങ്കിൽ 3.70 ലക്ഷം രൂപയുടെയും വായ്പകളും മറ്റു ചില്ലറ വായ്പകളുമുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. ‘ ചെറിയ കട നടത്തുന്നതിൽനിന്നു കിട്ടുന്നതും പുകയില്ലാത്ത അടുപ്പു നിർമാണജോലിയിലെ കൂലിയുമാണു വരുമാനം. എനിക്കും ഭാര്യ ശാന്തയ്ക്കും സാമൂഹികസുരക്ഷാ പെൻഷനുമുണ്ട്. കിടപ്പുരോഗിയായ സഹോദരി അംബുജം ഈയിടെ മരിച്ചു. അവരുടെ ചികിത്സച്ചെലവിനുള്ള പണം കഷ്ടപ്പെട്ടാണ് കണ്ടെത്തിയത്. കുടുംബത്തിന്റെ ചെലവും വായ്പയുടെ തിരിച്ചടവുമാകുമ്പോൾ വലിയ സാമ്പത്തികബാധ്യതയാണു ചുമലിൽ. പഴയവീട് അടക്കമുള്ള 8.25 സെന്റ് വിറ്റാലേ നടുനിവർത്താൻ കഴിയൂ.’ ശശീന്ദ്രൻ പറഞ്ഞു.

സമരമീ ജീവിതം

തന്റെ മണ്ണിനായും മകനായും ഒരേസമയം പോരാട്ടത്തിന് ഇറങ്ങിയ ഒരമ്മ. മാടപ്പള്ളി സിൽവർലൈൻ വിരുദ്ധ സമരചരിത്രത്തിലെ പ്രധാന പോരാളികളിൽ ഒരാളാണ് 73 വയസ്സ് പിന്നിട്ട കോട്ടയം കുന്നന്താനം പാലയ്ക്കാത്തകിടി ഇലക്കോട്ടായിൽ സുമതിക്കുട്ടിയമ്മ. മകന്റെ ചികിത്സയ്ക്കായി പലരിൽനിന്നു വാങ്ങിയ പണം തിരികെ നൽകാൻ വായ്പയ്ക്കു ശ്രമിച്ചപ്പോഴാണ് സിൽവർലൈൻ കുറ്റി അവരുടെ ജീവിതത്തിലെ ഇടിത്തീയായത്. കടം വീട്ടാൻ ഈ പ്രായത്തിലും തൊഴിലുറപ്പു പണിക്കുപോകുകയാണ് അവർ.   കോട്ടയം കുന്നന്താനം പാലയ്ക്കാത്തകിടി ഇലക്കോട്ടായിൽ സുമതിക്കുട്ടിയമ്മ പരേതനായ മകൻ സജിമോന്റെ ചിത്രവുമായി

കോട്ടയം– പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് സുമതിക്കുട്ടിയമ്മയുടെ വീട്. വീടിന്റെ സമീപത്തിട്ട സിൽവർലൈൻ കുറ്റി പിഴുതെറിഞ്ഞാണ് സുമതിക്കുട്ടിയമ്മ സിൽവർലൈൻവിരുദ്ധ സമരത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവന്നത്. അന്നു സുമതിക്കുട്ടിയമ്മയുടെ കൈപിടിച്ച് സമരഭൂമിയിൽ പോരാടിയ മകൻ സജിമോൻ പിന്നീട് വൃക്കസംബന്ധമായ രോഗം ബാധിച്ചു മരണത്തിനു കീഴടങ്ങി.Editorial, Malayalam News, Kerala Government, Backdoor Appointment, Job Scam, backdoor appointments kerala, kerala government jobs, job regularization, PSC rank holders, employment exchange kerala, government corruption, public sector appointments, contract employees regularization, Pinarayi Vijayan government, job seeker injustice, Kerala PSC, LDF government, political appointments, merit ignored, employment scams, പിൻവാതിൽ നിയമനം, കേരള സർക്കാർ നിയമനങ്ങൾ, സ്ഥിരം നിയമനം, പിഎസ്‌സി റാങ്ക് ലിസ്റ്റ്, തൊഴിൽരഹിതർ, അഴിമതി നിയമനം, കരാർ നിയമനം, തൊഴിൽ എക്സ്ചേഞ്ച്, പിണറായി സർക്കാർ, തൊഴിൽ അപേക്ഷകർ, നീതി നിഷേധം, സർക്കാർ അഴിമതി, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Kerala\“s Backdoor Jobs Scandal: A Betrayal of Merit and Job Seekers

മാടപ്പള്ളി സമരപ്പന്തലിൽ നടന്ന പൊലീസ് ‘ആക്‌ഷനിൽ’, ‘മകനെ വിളിച്ചുകൊണ്ട് ഈ പ്രായത്തിൽ വീട്ടിലെങ്ങാനും പോയി ഇരിക്കാൻ പാടില്ലേ’ എന്ന ഉദ്യോഗസ്ഥന്റെ ആക്രോശത്തോട് ‘കിടപ്പാടം പോകേണ്ട അവസ്ഥ വന്നാൽ നീയും ഞങ്ങളെപ്പോലെ വഴിയിലേക്കിറങ്ങില്ലേ കുഞ്ഞേ’ എന്ന സുമതിക്കുട്ടിയമ്മയുടെ മറുപടി പിന്നീടു സമരത്തിന്റെയാകെ ഊർജമായി.

തുടർന്ന് മാടപ്പള്ളി റീത്ത് പള്ളി ജംക്‌ഷനിലെ സമരപ്പന്തലിൽ സമരം നയിച്ചു. സമീപജില്ലകളിലെ സിൽവർലൈൻ സമരത്തിലും പങ്കെടുത്തു. മകന്റെ ചികിത്സയ്ക്കായി മൂന്നു ലക്ഷത്തിലധികം രൂപയാണ് കടം വാങ്ങിയത്. മൂത്തമകൻ അജികുമാറിനു ചെന്നൈയിൽ ജോലിയുണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബം കഴിയാനുള്ള തുച്ഛമായ വരുമാനം മാത്രമാണ് ലഭിക്കുന്നത്.

വാക്ക് കല്ലുവച്ച നുണയായി; വഴിയാധാരമായി

സർക്കാരിട്ട കല്ലുമൂലം ജീവിതം വഴിമുട്ടിയതിന്റെ കഥകളാണ് ശശീന്ദ്രനും സുമതിക്കുട്ടിയമ്മയ്ക്കും പറയാനുള്ളതെങ്കിൽ സർക്കാർ പറഞ്ഞ വാക്കു വിശ്വസിച്ചതുമൂലം വഴിയാധാരമായതിന്റെ ദുരിതമാണ് പാലക്കാട് തത്തമംഗലം വെള്ളപ്പന ഉന്നതിയിലുള്ളവർക്കു പറയാനുള്ളത്...

പണിതീരാതെ കാടുമൂടിക്കിടക്കുന്ന നാലുനില ഫ്ലാറ്റിനു സമീപത്തു കീറിയ ഷീറ്റ് മേഞ്ഞ കൂരയിൽ ദൈവാനയും ഭിന്നശേഷിക്കാരിയായ മകളും മഞ്ഞും മഴയും വെയിലും സഹിക്കാൻ തുടങ്ങിയിട്ട് എട്ടു വർഷമായി. ലൈഫ് ഭവനപദ്ധതിയിൽ ആറു മാസത്തിനുള്ളിൽ ഫ്ലാറ്റ് പണിതു നൽകാമെന്ന് ഉറപ്പുനൽകി ഇവരുൾപ്പെടെ പാലക്കാട് തത്തമംഗലം വെള്ളപ്പന ഉന്നതിയിലുള്ളവരെ കുടിയൊഴിപ്പിച്ചതാണ്. പ്രമേഹം മൂർച്ഛിച്ചു ദൈവാനയുടെ കാൽപാദം കഴിഞ്ഞദിവസം മുറിച്ചു. ഫ്ലാറ്റ് നിർമാണം നിലച്ച അവസ്ഥയിലാണ്. നിർമാണസാമഗ്രികൾ കാടുമൂടിത്തുടങ്ങി.   പാലക്കാട് വെള്ളപ്പനയിൽ പണി പാതിവഴിയിൽ നിലച്ച ഫ്ലാറ്റിനു സമീപം ദൈവാന

വെള്ളപ്പനയിലെ 12 കുടുംബങ്ങൾക്കും പ്രത്യേകം വീടു നിർമിക്കാൻ സ്ഥലം ഇല്ലെന്നതിനാലാണ് ലൈഫ് മിഷനിൽ ഫ്ലാറ്റ് നിർമിക്കാൻ തീരുമാനിച്ചത്. 2017 മേയ് 28നു തറക്കല്ലിട്ടു. 5.19 കോടി രൂപയ്ക്ക് നാലുനില ഫ്ലാറ്റാണ് നിർമിക്കാൻ ഉദ്ദേശിച്ചത്. ആറു മാസംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നും അതുവരെ വാടകവീട്ടിലേക്കു മാറാനും ഇവിടെയുള്ളവരോടു നിർദേശിച്ചു. വേഗം നിർമാണം പൂർത്തിയാക്കാൻ എൽജിഎസ്എഫ് (ലൈറ്റ് ഗേജ് സീറ്റിൽ ഫ്രെയിം) സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്.

പ്രളയവും കോവിഡും വന്നതോടെ നിർമാണം നിലച്ചു. സർക്കാർ ഫണ്ട് കൈമാറുന്നതു വൈകി. തുടർന്ന്, ഹൈദരാബാദ് കേന്ദ്രമായ കരാർ കമ്പനി കൂടുതൽ പണം ആവശ്യപ്പെട്ടു. സർക്കാർ തീരുമാനമെടുക്കാത്തതിനാൽ ഫ്ലാറ്റ് നിർമാണം കമ്പനി ഉപേക്ഷിച്ച മട്ടാണ്. പുതിയ സാങ്കേതികവിദ്യയായതിനാൽ മറ്റാർക്കും ഇതു പൂർത്തിയാക്കാനാകുകയുമില്ല. മാത്രമല്ല, നിർമാണം നടത്തിയ ഭാഗങ്ങളിൽ വിള്ളലുണ്ടായിട്ടുമുണ്ട്. English Summary:
SilverLine project delays: SilverLine project delays are causing immense hardship to many in Kerala. The indefinite delay of the SilverLine project and other developmental projects has left many families in financial distress and uncertain about their future. These projects, intended for progress, have instead become a burden for ordinary citizens.
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-26 23:44 , Processed in 0.205760 second(s), 24 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表