|
|
കൊട്ടാരക്കര ∙ പ്രാരബ്ധങ്ങളിൽ വീർപ്പുമുട്ടുന്ന കലയപുരത്തെ ആശ്രയ സങ്കേതം നിലനിൽപിനായി നല്ല മനസ്സുകളുടെ സഹായം തേടുന്നു. അന്തേവാസികളുടെ എണ്ണം ആയിരം പിന്നിട്ടു. മുന്നൂറോളം പേർക്ക് ഇരുന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. ആകുലതകളുടെ നടുവിലാണു കലയപുരം ആശ്രയയുടെ കാരണവരായ കലയപുരം ജോസും സംഘവും. അന്തേവാസികളുടെ സൗകര്യം മെച്ചപ്പെടുത്താനായി മറ്റൊരു കെട്ടിടം കൂടി പണിയാൻ തീരുമാനിച്ചിരുന്നു. 150 മുറികളുള്ള ബഹുനില കെട്ടിടം. 60 മുറികളുടെ അടിസ്ഥാന നിർമാണം പൂർത്തിയായി. Chettikulangara, Ramani, Radhika, medical debt, debt crisis, brain tumor, pancreas tumor, thyroid tumor, kidney removal, financial hardship, medical expenses, loan sharks, Kerala, India, ചെട്ടികുളങ്ങര, രാമനി, റാധിക, വൈദ്യ ചെലവ്, കടബാധ്യത, മസ്തിഷ്കാർബുദം, വൃക്ക നീക്കം, സാമ്പത്തിക ബുദ്ധിമുട്ട്, കടക്കെണി, കേരളം, ഇന്ത്യ
- Also Read കാൻസർ രോഗിയെ വീട്ടിൽ കെട്ടിയിട്ട് 16,500 രൂപ കവർന്നു; ആക്രമണം കീമോയ്ക്കു ശേഷം ക്ഷീണിതയായി കഴിയവേ
കെട്ടിടം പൂർത്തിയാകണമെങ്കിൽ ഇനി അഞ്ചരക്കോടി രൂപ കൂടി വേണം. ഇതിനു പുറമേയാണു മറ്റു ബാധ്യതകൾ. അന്തേവാസികൾക്കു ഭക്ഷണം നൽകാൻ ദിവസവും ലക്ഷങ്ങൾ വേണം. സാധനങ്ങൾ കടം വാങ്ങിയാണു ഭക്ഷണം നൽകുന്നത്. അരിക്കടയിൽ മാത്രം കടം 40 ലക്ഷം കടമായി. ഇതിനിടെ, ആരോഗ്യപ്രശ്നങ്ങൾക്കു നടുവിലാണു ജോസ്. വീണ് കാലിനു പൊട്ടലുണ്ടായി ചികിത്സയിലാണ്. ആശ്രയയെ മുന്നോട്ടു കൊണ്ടുപോകാൻ സുമനസ്സുകളുടെ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണു ജോസ്. ഫോൺ: 9447798963. English Summary:
Kerala Orphanage in Crisis: Kalayapuram Ashraya Orphanage in Desperate Need of Funds |
|