|
|
ഹൃദയഭേദകം’ എന്നുതന്നെയാണ് മലയാള മനോരമ ഇന്നലെ ആ വാർത്തയ്ക്കു തലക്കെട്ടു കൊടുത്തത്. ഈ നാട്ടിലെ ഒട്ടേറെ സാധാരണക്കാരുടെ ഹൃദയത്തിൽ ആശങ്കയുടെ ആഴമുറിവേൽപിക്കുന്ന സർക്കാർവിലാസം ക്രൂരതയ്ക്കു മറ്റെന്തു തലക്കെട്ടിടാൻ!
കുടിശികത്തുക ലഭ്യമാക്കാമെന്ന ഉറപ്പ് സർക്കാർ ലംഘിച്ചതിനു പിന്നാലെ മെഡിക്കൽ കോളജ് ആശുപത്രികൾ ഉൾപ്പെടെ പ്രധാന സർക്കാർ ആശുപത്രികളിലേക്കുള്ള ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം മെഡിക്കൽ ഉപകരണ വിതരണക്കാരുടെ സംഘടന (സിഡിഎംഐഡി) നിർത്തിവച്ച വിവരം കേരളത്തെ ഞെട്ടിക്കുന്നു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയകൾ ഇതോടെ മുടങ്ങും.
- Also Read 3 സിറ്റിങ് എംഎൽഎമാർ സഹകരിക്കാൻ തയാറായി, ബിജെപി നേതൃത്വം അനുമതി നൽകിയില്ല: മേജർ രവി
ആകെ നൽകാനുള്ള 158 കോടിയിലേറെ രൂപയിൽ കുറച്ചെങ്കിലും കഴിഞ്ഞമാസം ലഭ്യമാക്കാമെന്നു സർക്കാർ ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ ഒന്നും കിട്ടാത്തതിനാൽ തിങ്കളാഴ്ച മുതൽ വിതരണം നിർത്തുകയാണെന്നറിയിച്ച് ആരോഗ്യവകുപ്പിനു സംഘടന കത്തയച്ചുകഴിഞ്ഞു. ബന്ധപ്പെട്ട മന്ത്രിമാരുമായി മുൻപ് ഇക്കാര്യം ചർച്ചചെയ്തെങ്കിലും പണം നൽകാതെ സർക്കാർ കൈമലർത്തിയതോടെയാണ് ഈ സാഹചര്യമുണ്ടായിരിക്കുന്നത്.
ഭീമമായ കുടിശികയുടെ ഭാരം വഹിക്കുന്ന വിതരണക്കാരെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനാവില്ല. കുടിശിക കിട്ടാത്തതിനാൽ, ഉപകരണങ്ങൾ ലഭ്യമാക്കുന്ന കമ്പനികൾക്കു നൽകാൻ പണമില്ലെന്നും കൂടുതൽ സ്റ്റോക്ക് എടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അവർ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.Kerala higher education, Four-year degree program, Campus environment, Curriculum reform, Internship opportunities, Faculty development, Affiliated college system, Joint degree programs, Educational policy, Higher education challenges, Malayala Manorama Online News, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
- Also Read രണ്ടു വലിയ ശസ്ത്രക്രിയകൾ, കരുത്തായി നിന്നത് ‘അമ്മ’, കൃത്യനേരത്ത് ഇടപെട്ട് ശ്വേതയും ബാബുരാജും; ഓമന ഔസേപ്പ് പറയുന്നു
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്, ഗൈഡ് വയർ, ഗൈഡ് കത്തീറ്റർ, പിടിസിഎ ബലൂൺ എന്നിവയുടെ സ്റ്റോക്ക് തീർന്നിരിക്കുന്നു. ആശുപത്രികളിലേക്കു പുതിയ സ്റ്റോക്ക് അയയ്ക്കാനാവില്ല; പുതിയ പർച്ചേസ് ഓർഡറുകളും സ്വീകരിക്കാനാവില്ല. മാർച്ച് 31 വരെയുള്ള കുടിശികയായ 100 കോടി രൂപ അടിയന്തരമായി നൽകിയാൽ അതു കമ്പനികൾക്കു കൈമാറി സ്റ്റോക്ക് എടുക്കാമെന്നും വിതരണം പുനരാരംഭിക്കാമെന്നുമാണു സംഘടനയുടെ നിലപാട്.
കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളുടേതാണ് ഏറ്റവും കൂടുതൽ കുടിശിക. ഏകദേശം 34 കോടി, 29 കോടി എന്നിങ്ങനെയാണ് ഈ രണ്ടിടത്തു മാത്രം നൽകാനുള്ളത്. കോട്ടയം മെഡിക്കൽ കോളജിൽ 21 കോടിയും എറണാകുളം ജനറൽ ആശുപത്രിയിൽ 13 കോടിയും കുടിശികയുണ്ട്. ശേഷിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ ചികിത്സകൾ നൽകി പരമാവധി പിടിച്ചുനിൽക്കാനാണ് മെഡിക്കൽ കോളജുകളുടെ ശ്രമം.
- Also Read ചെവിക്കല്ലിന് ആഞ്ഞടിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിന് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം: ദൃശ്യങ്ങൾ പുറത്തുവന്നു
കുടിശിക അടിയന്തരമായി നൽകിയില്ലെങ്കിൽ വിതരണം തടസ്സപ്പെട്ടേക്കുമെന്നു സംഘടന നേരത്തേ സർക്കാരിനെ അറിയിച്ചിരുന്നു. എന്നിട്ടും അതു തീർക്കാൻ ആരോഗ്യവകുപ്പിൽനിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നതു നിർഭാഗ്യകരമാണ്. മെഡിക്കൽ കോളജുകളിലും ജില്ല–ജനറൽ ആശുപത്രികളിലുമായി 21 സർക്കാർ സ്ഥാപനങ്ങളിൽ വിവിധ പദ്ധതികളിൽ നൽകിയ ചികിത്സയുടെ ഫണ്ടാണു മുടങ്ങിയത്.
കൊട്ടിഘോഷിച്ച് പ്രതിഛായ മിനുക്കാൻ വൻതുകകൾ ചെലവാക്കിക്കൊണ്ടിരിക്കുന്ന സർക്കാരാണ് കേരളത്തിലെ സാധാരണക്കാരെ മറന്നുപോയത്. സർക്കാർ ആശുപത്രികളാണ് പാവങ്ങളുടെ ഏക ആശ്രയമെന്ന വസ്തുതയും സർക്കാർ കാണാതെപോകുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്കടക്കമുള്ള ഉപകരണങ്ങൾ ലഭ്യമാവാതെവന്നാൽ അവരുടെ ജീവിതത്തിലാണ് ഇരുട്ടുനിറയുക എന്നോർത്തിരുന്നെങ്കിൽ ആർഭാടം തെല്ലു കുറച്ചാലും കുടിശികയിൽ ഒരു ഭാഗമെങ്കിലും സർക്കാർ ഇതിനകം കൊടുത്തുതീർക്കുമായിരുന്നു. അതിനു സാധിക്കുന്നില്ലെങ്കിൽ, സാധാരണക്കാരുടെ വയറ്റത്തടിച്ചും അവരെ സങ്കടപ്പെടുത്തിയുമുള്ള വീമ്പുപറച്ചിലിന് എന്തർഥം? English Summary:
Kerala\“s Heart Surgery Crisis: Government Negligence Halts Vital Equipment Supply |
|