找回密码
 立即注册
搜索
查看: 196|回复: 0

തലസ്ഥാനത്തുമുണ്ട് ‘അനാസ്ഥയുടെ’ കെട്ടിടം! 73 വർഷം പഴക്കം; ‘കേരളം അതിമനോഹരം, പോകാൻ തോന്നുന്നില്ല’ – വായന പോയവാരം_deltin51

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:11:56 | 显示全部楼层 |阅读模式
  

  

  

  

  

  

  

  

  

  

  



മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.

ദേ തലസ്ഥാനത്തുമുണ്ട് ‘അനാസ്ഥയുടെ’ കെട്ടിടം! 73 വർഷം പഴക്കം; ഏതു നിമിഷവും തീപിടിക്കാം, ഗുരുതര സാഹചര്യം   (Manorama Online Creative)

കോട്ടയം മെഡിക്കൽ കോളജിലെ വർഷങ്ങൾ പഴക്കമുള്ള കെട്ടിടം തകർന്ന് ഒരു ജീവൻ നഷ്ടമായിട്ട് മണിക്കൂറുകൾ ആകുന്നതേയുള്ളൂ. തിരുവനന്തപുരം മെഡിക്കൽ കോളജിലുമുണ്ട് ഒരു സുരക്ഷയുമില്ലാത്ത ഒരു വലിയ കെട്ടിടം. 73 വർഷം പഴക്കമുള്ള, ആയിരക്കണക്കിനു രോഗികള്‍ ദിവസേന എത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പഴയ കെട്ടിടം പ്രവര്‍ത്തിക്കുന്നത് ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസി ഇല്ലാതെ. ഫയർഫോഴ്സ് പലവട്ടം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായിട്ടില്ല.

പൂർണരൂപം വായിക്കാം

ഒരു കടിയിൽ 20 പേരെ കൊല്ലാനുള്ള വിഷം; രാജവെമ്പാല മനുഷ്യരെ ആക്രമിക്കാറുണ്ടോ?   രാജവെമ്പാല. ചിത്രം – കടപ്പാട്: വരാട് ഗിരി, സ്‌നേക് പീഡിയ

വീടിനുള്ളിലും പരിസരത്തും രാജവെമ്പാലകളെ കാണപ്പെടുന്ന സംഭവങ്ങള്‍ വർധിക്കുകയാണ്. കൂത്തുപറമ്പ് ചെറുവാഞ്ചേരിയിലെ വീട്ടിൽ കളിപ്പാട്ടത്തിന്റെ അടിയിൽനിന്നാണ് ജൂലൈ 1നു രാജവെമ്പാലയെ പിടികൂടിയത്. രാജവെമ്പാല മനുഷ്യരെ ആക്രമിക്കാറുണ്ടോ?

പൂർണരൂപം വായിക്കാം

വാക്കുകള്‍ അറംപറ്റി, 14–ാം ജന്മദിനത്തില്‍ 14–ാം തിയതി വിമാനാപകടം; മരണം മുന്‍കൂട്ടി കണ്ട ‘വെളളി നക്ഷത്ര’ത്തിലെ അമ്മുക്കുട്ടി   തരുണി സച്ച് ദേവ്

‘വെളളിനക്ഷത്രം’ എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ മകളായ അമ്മുക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉത്തരേന്ത്യന്‍ ബാലിക തരുണി സച്ച് ദേവ് ഇന്നും മനുഷ്യമനസാക്ഷിയുടെ നിത്യവേദനയാണ്.

പൂർണരൂപം വായിക്കാം

മകന് വിദേശത്ത് പഠിക്കണം: ആകെയുള്ള വീടും സ്ഥലവും പണയം വച്ചു; പക്ഷേ സംഭവിച്ചത് മറ്റൊന്ന്; അനുഭവം   Representative Image: Photo credit: Sokolov Sviatoslav / Shutterstock.com

കേരളത്തിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ചെറുപ്പക്കാർ പഠനത്തിനും തൊഴിലിനുമായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറാൻ ശ്രമിക്കുന്നത് ട്രെൻഡാണല്ലോ. കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്ത് നിന്നും കോടികളാണ് ഈ വകയിൽ വിദേശത്തേക്ക് ഒഴുകുന്നത്.

പൂർണരൂപം വായിക്കാം

ബിടെക് പഠിച്ച് നാവികസേനയിലെത്തി; അവിടെ ആസ്ത കുറിച്ചത് ചരിത്രം!   ആസ്ത പുനിയ∙ ചിത്രം: @indiannavy/ X

ഇന്ത്യൻ നാവികസേനയിൽ ചരിത്രം കുറിച്ച് ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി ആസ്ത പുനിയ. നാവികസേനയിൽ യുദ്ധവിമാനങ്ങൾ പറത്തുന്ന ആദ്യ വനിതാ പൈലെറ്റെന്ന ബഹുമതിയാണ് സബ് ലഫ്റ്റനന്റ് ആസ്ത പുനിയയെ തേടിയെത്തിയത്. നാവികസേനയിൽ യുദ്ധവിമാനം പറത്താൻ പരിശീലനം നേടിയ ആദ്യ വനിതയാണിവർ.

പൂർണരൂപം വായിക്കാംഅഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ കൺട്രോൾ സ്വിച്ച് എന്ത്? എവിടെ? അബദ്ധത്തിൽ ഓഫാകുമോ?– വായന പോയവാരം   

‘കേരളം അതിമനോഹരം, ഇവിടുന്നു പോകാൻ തോന്നുന്നില്ല’; ബ്രിട്ടിഷ് യുദ്ധവിമാനത്തെ ‘പരസ്യമാക്കി’ കേരളാ ടൂറിസം   കേരളാ ടൂറിസത്തിന്റെ സമൂഹമാധ്യമ പേജിൽ നിന്നുള്ള ചിത്രം. Image Credit: Keralatourism/instagram

കേരളം അതിമനോഹരം ഇവിടം വിട്ടുപോകാൻ തോന്നുന്നില്ല! കേരളാ ടൂറിസത്തിന്റെ സമൂഹമാധ്യമ പേജുകളിൽ ഇന്ന് നിറഞ്ഞു നിൽക്കുന്നത് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്ന ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35 ബി. ‘‘ഇനിയിപ്പോൾ F35 ന് ഒരു ആയുർവേദ തിരുമ്മലും പിഴിച്ചിലും നടത്തി പറത്തി വിടാൻ നോക്കൂ...’’, ‘‘ഡേയ്...മുതലെടുക്കുവാണോ?’’എന്നിങ്ങനെ രസകരമായ കമന്റുകളുമായി ഫോളോവേഴ്സും.

പൂർണരൂപം വായിക്കാം

ചെറുപയര്‍ മുളപ്പിച്ച് കഴിക്കാറുണ്ടോ? അറിയാതെ പോകരുത്!   Image Credit: Gv Image-1/Shutterstock

പുട്ടും പയറും, കഞ്ഞിയും പയറും, പയര്‍ പായസം എന്നിങ്ങനെ ചെറുപയര്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന എണ്ണിയാല്‍ ഒടുങ്ങാത്ത വിഭവങ്ങള്‍ ഉണ്ട്. സസ്യാഹാരികള്‍ ഏറ്റവും കൂടുതല്‍ കഴിക്കേണ്ട പ്രോട്ടീന്‍ സ്രോതസ്സാണ് ചെറുപയര്‍. കൂടാതെ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്.

പൂർണരൂപം വായിക്കാം

പിത്താശയത്തിന്റെ ആരോഗ്യം സംരക്ഷിക്കാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം!   Photo Credit: phugunfire/ Shutterstock.com

വയറിന്റെ വലതുഭാഗത്ത് കരളിനു തൊട്ടുതാഴെ കാണപ്പെടുന്ന അവയവമാണ് പിത്താശയം. ആഹാരത്തിൽ അടങ്ങിയിരിക്കുന്ന പിത്തരസത്തെ ശേഖരിച്ചു വയ്ക്കുകയും ആഹാരം കഴിക്കുന്ന സമയത്ത് അത് ചെറുകുടലിലേക്ക് എത്തിക്കുകയും ചെയ്യുന്നത് പിത്തസഞ്ചിയാണ്. പിത്തസഞ്ചിയുടെ പ്രവർത്തനക്ഷമതയിലുണ്ടാകുന്ന തകരാറുകൾ, പിത്തസഞ്ചിയുടെ സങ്കോചത്തെ തടസ്സപ്പെടുത്തുകയും അത് പിത്തലവണങ്ങളും മറ്റും പരലുകളായി മാറുകയും ചെയ്യുന്നു.

പൂർണരൂപം വായിക്കാം

കോട്ടയംകാരന്റെ ‘മുന്തിരിവീട്’, വിസ്മയക്കാഴ്ചയൊരുക്കി മുന്തിരിവള്ളികളും പഴുത്തു തുടുത്ത മുന്തിരിക്കുലകളും   

ഏറെ നാളത്തെ യുകെ വാസം കഴിഞ്ഞ് നാട്ടിൽ ബിസിനസുമായി മുൻപോട്ടു പോകുന്നതിനിടെയാണ് കോട്ടയം അയർക്കുന്നം സ്വദേശി ചാത്തിമറ്റത്തിൽ ജയ്സൺ ജോസഫ് മുന്തിരിക്കൃഷി തുടങ്ങിയത്. കോവിഡിനു തൊട്ടു മുൻപ് കോട്ടയത്തു നടന്ന പുഷ്പമേളയിൽനിന്ന് വാങ്ങിയ ഏതാനും തൈകളിൽനിന്നായിരുന്നു തുടക്കം. ഒരു പതിറ്റാണ്ടുകാലത്തെ യുകെ വാസത്തിനിടെ അനുകൂലമായി ലഭിക്കുന്ന ചുരുങ്ങിയ സമയത്ത് വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഉൽപാദിപ്പിച്ചിരുന്ന ജയ്സണ് വ്യത്യസ്തമായി എന്തെങ്കിലും കൃഷി ചെയ്യണമെന്നു തോന്നിയതാണ് മുന്തിരിയിൽ എത്തിച്ചത്.

പൂർണരൂപം വായിക്കാം

പ്രവചിച്ച സമയം കഴിഞ്ഞു, ഇതുവരെ ഒന്നും സംഭവിച്ചില്ലെന്ന് മലയാളി; അതീവ ജാഗ്രതയോടെ ജപ്പാൻ   പ്രതീകാത്മക ചിത്രം. ( Credit:Ig0rZh/ Istock)

ജൂലൈ അഞ്ചിന് പുലർച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നുമാണ് റയോ തത്സുകിയുടെ പ്രവചനം. എന്നാൽ ഇതുവരെ ജപ്പാനിൽ വലിയ ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അവിടെ താമസിക്കുന്ന മലയാളിയായ റമീസ് പറയുന്നു. നിരവധിപ്പേർ തനിക്ക് സന്ദേശമയച്ചിരുന്നുവെന്നും നിലവിൽ കുഴപ്പമൊന്നുമില്ലെന്നും റമീസ് ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

പൂർണരൂപം വായിക്കാം

പോയവാരത്തിലെ മികച്ച വിഡിയോ:

പോയവാരത്തിലെ മികച്ച പോഡ്‌‌കാസ്റ്റ്:
LISTEN ON English Summary:
Weekender: Top 10 stories of the Past week published in Manorama Online.
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-26 16:43 , Processed in 0.119418 second(s), 22 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表