找回密码
 立即注册
搜索
查看: 292|回复: 0

താപനില 1000 ഡിഗ്രി, ലാവയ്ക്ക് സമാനമായ ചൂട്; വിമാനത്തിലെ ഏറ്റവും സുരക്ഷിത സീറ്റ് ഏത്? – വായന പോയവാരം_deltin51

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:11:54 | 显示全部楼层 |阅读模式
  

  

  

  

  

  

  

  

  

  

  



മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.

1.25 ലക്ഷം ലീറ്റർ ഇന്ധനം; വിമാനം കത്തിയപ്പോൾ താപനില 1000 ഡിഗ്രി, ലാവയ്ക്ക് സമാനമായ ചൂട്   എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം തകർന്നു വീണപ്പോൾ(Photo by Sam PANTHAKY / AFP)

എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം തകർന്നു വീണപ്പോൾ സ്ഥലത്തെ അന്തരീക്ഷ താപനില 1000 ഡിഗ്രി സെൽഷ്യസായി ഉയർന്നതായി റിപ്പോർട്ട്. ഇത് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കിയതായി അധികൃതർ പിടിഐയോട് പറഞ്ഞു. വിമാനത്തിന്റെ ഇന്ധനടാങ്ക് തീപിടിച്ച് പൊട്ടിത്തെറിച്ചപ്പോൾ തന്നെ താപനില 1000 ഡിഗ്രി സെൽഷ്യസായി പെട്ടെന്ന് ഉയർന്നു. അഗ്നിപർവതത്തിൽനിന്ന് പുറത്തേക്കു വരുന്ന ലാവയ്ക്ക് സമാനമായ ചൂടാണ് ഉണ്ടായത്.

പൂർണരൂപം വായിക്കാം

ശത്രുക്കളുടെ ആയുധപദ്ധതികൾ തുടക്കത്തിലേ തകർക്കുന്ന നയം: ഇസ്രയേലിന്റെ ബെഗിൻ ഡോക്ട്രീൻ   ആയത്തുല്ല ഖമനയി. (Photo by ATTA KENARE / AFP)/ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു (Photo by Maya Alleruzzo / POOL / AFP)

എതിരാളികളാരെങ്കിലും അണ്വായുധ ശേഷി വികസിപ്പിക്കാൻ ശ്രമിച്ചാൽ അതു മുളയിലേ നുള്ളുക. ഇസ്രയേൽ 4 പതിറ്റാണ്ടായി പിന്തുടരുന്ന ഈ നയം ബെഗിൻ ഡോക്ട്രീൻ എന്നാണ് അറിയപ്പെടുന്നത്.1981 ജൂൺ 7നു ഇറാക്കിലെ ഓസിറാഖിലുള്ള ആണവ റിയാക്ടർ ഇസ്രയേൽ തകർത്തിരുന്നുഇവിടെ അണ്വായുധം വികസിപ്പിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഇത്. പിന്നാലെയാണ് ബെഗിൻ ഡോക്ട്രിൻ ഇസ്രയേൽ പ്രാബല്യത്തിൽ വരുത്തിയത്.

പൂർണരൂപം വായിക്കാം

‘എന്നെ സഹായിക്കൂ’; മേയ്‌ഡേ, മേയ്‌ഡേ, മേയ്‌ഡേ...’: എന്താണ് ഡിസ്ട്രസ് സിഗ്നൽ? എന്തുകൊണ്ട് ഫ്രഞ്ച് ഭാഷ?   അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ദൃശ്യം. (ചിത്രം:സ്‍പെഷൽ അറേഞ്ച്മെന്റ്)

അഹമ്മദാബാദ് വിമാനത്താവളത്തിൽ‌നിന്നു പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിൽനിന്ന് ടേക്ക് ഓഫിനു തൊട്ടുപിന്നാലെ എയർ ട്രാഫിക് കൺട്രോളിലേക്ക് (എടിസി) ‘മേയ്ഡേ’ സന്ദേശം എത്തിയിരുന്നുവെന്ന് റിപ്പോർട്ട്. ഈ സന്ദേശത്തോടുള്ള എടിസിയുടെ പ്രതികരണത്തിനു പൈലറ്റുമാർ മറുപടി നൽകിയില്ലെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ‘മേയ്ഡേ’ സന്ദേശം നൽകിയതിനമാൽ, ടേക്ക് ഓഫിനുപിന്നാലെ എന്തോ സാങ്കേതിക പ്രശ്നം പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടുവെന്നാണു കരുതുന്നത്. വ്യോമഗതാഗതമേഖലയിൽ മാത്രമല്ല, കടൽ ഗതാഗതത്തിലും മറ്റ് അപകടഘട്ടങ്ങളിലും ആഗോളതലത്തിൽ ഉപയോഗിച്ചുവരുന്ന ‘ഡിസ്ട്രസ് സിഗ്നൽ’ (അപകടാവസ്ഥയിൽ പുറപ്പെടുവിക്കുന്ന അടിയന്തിര സഹായ അഭ്യർഥന) ആണ് മേയ്‌ഡേ എന്നത്.

പൂർണരൂപം വായിക്കാം

‘അപകടത്തിൽ മരണസാധ്യത കോടിയിൽ ഒന്നു മാത്രം’: വിമാനത്തിലെ ഏറ്റവും സുരക്ഷിത സീറ്റ് ഏത്?   

വിമാനാ യാത്രയിൽ അപകടം സംഭവിച്ചാല്‍ രക്ഷപെടാൻ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ എമർജൻസി എക്സിറ്റിനോട് ചേർന്നുള്ള ഈ സീറ്റിലാണെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം. ഏറ്റവും സുരക്ഷിതമായൊരു സീറ്റ് ഇല്ല എന്നാണ് പൊതു അഭിപ്രായം. വിമാനയാത്രക്കിടെ അപകടത്തില്‍ കൊല്ലപ്പെടാനുള്ള സാധ്യത 1.10 കോടിയില്‍ ഒന്നു മാത്രമാണ്. എങ്കിലും ഈ സാധ്യതയേയും നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സീറ്റുകള്‍ സ്വാധീനിച്ചേക്കാം. വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് എവിടെയാണ്?

പൂർണരൂപം വായിക്കാം

വീട്ടുകാരുടെ ‘ആകാശമായവൾ’! ഗേറ്റിനു സമീപം വന്ന് സർപ്രൈസായി വിളിച്ചു: മഹാദുരന്തം കവർന്ന മകളെയോർത്ത് പിതാവ്   ങാന്‍തോയ് ശർമ∙ ചിത്രം: @Inside_Manipur, @imranal29953132/ X

മഹാദുരന്തം കവർന്ന പ്രിയപ്പെട്ടവരെ ഓർത്ത് തീരാവേദനയിൽ കഴിയുന്ന കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണ് ലോകം. അഹമ്മദാബാദിലെ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ മണിപ്പുരിലെ തൗബൽ സ്വദേശിയായ ങാന്‍തോയ് ശർമ കോങ്ബ്രെയിലാപവും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ ക്യാബിൻ ക്രൂ അംഗമായിരുന്നു ഈ ഇരുപത്തിയൊന്നുകാരി. അപകടം സംഭവിച്ച ജൂൺ 12ന് രാവിലെ 11.30 നാണ് ങാൻതോയ് അവസാനമായി കുടുംബാംഗങ്ങളെ ബന്ധപ്പെട്ടത്.

പൂർണരൂപം വായിക്കാം‘ഓപ്പറേഷൻ സിന്ധു’: പുതിയ ദൗത്യവുമായി കേന്ദ്രസർക്കാർ; ഇറാനിലെ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കും – വായന പോയവാരം   

കപ്പൽ മുങ്ങിയാൽ മാരക വിഷവസ്തുക്കൾ സമുദ്രത്തിൽ കലരും; ‘അണയാതെ’ ആശങ്ക!   Search And Rescue Ops - MV Wan Hai 503 (Photo:X/@AdityaRajKaul)

കനത്ത മഴയും കാറ്റുമടക്കമുള്ള വിപരീത കാലാവസ്ഥ കാരണം മത്സ്യബന്ധന ദിനങ്ങൾ നഷ്ടമാകുന്നതിനിടെയാണ് സിംഗപ്പൂർ ചരക്കുകപ്പലിന് തീപിടിച്ചത്. ഇത് ചെറുകിട, പരമ്പരാഗത മത്സ്യബന്ധനക്കാർക്ക് തിരിച്ചടിയാണ്. ട്രോളിങ് നിരോധനസമയം പരമ്പരാഗത, ചെറുകിട മത്സ്യബന്ധനം സജീവമാകുന്ന സമയം കൂടിയാണ്. കാറ്റിന്റെ ഗതി ഈ സമയത്തു തെക്കോട്ടാകുമെന്നതിനാൽ, സിംഗപ്പൂർ ചരക്കുകപ്പലിലെ കണ്ടെയ്നറുകൾ ചാവക്കാട് വരെ ഒഴുകിയെത്താം.

പൂർണരൂപം വായിക്കാം

‘വയനാട് ദുരന്ത ബാധിതര്‍ക്കായി പിരിച്ച 740 കോടി എവിടെ?’ വാസ്‌തവമറിയാം   

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയ (സിഎംഡിആർഎഫ്) തുക കാണാനില്ല, സര്‍ക്കാർ വകമാറ്റി ചിലവഴിച്ചുവെന്ന അവകാശവാദത്തോടെ വ്യാപക പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഇതിലേക്ക് ലഭിച്ച തുക വയനാടിനായി ചിലവഴിച്ചിട്ടില്ല എന്ന തരത്തിലും പ്രചാരണമുണ്ട്. വാസ്തവമറിയാം.

പൂർണരൂപം വായിക്കാം

ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങൾ, എല്ലാവരും ഒന്നിച്ചു കൂടെനിന്നു: നന്ദി പറഞ്ഞ് ദിയയും അഹാനയും   ദിയ കൃഷ്ണ, കൃഷ്ണകുമാർ, അഹാന കൃഷ്ണ

പ്രതിസന്ധി ഘട്ടത്തിൽ തങ്ങളെയും കുടുംബത്തെയും അകമഴിഞ്ഞ് പിന്തുണച്ച കേരളത്തിലെ ജനങ്ങളോട് നന്ദിപറഞ്ഞ് കൃഷ്ണകുമാറിന്റെ മക്കളായ അഹാന കൃഷ്ണയും ദിയ കൃഷ്ണയും. കഴിഞ്ഞ മൂന്നുനാലു ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളായിരുന്നു. എന്നാൽ ആ ഇരുട്ട് അനുഭവപ്പെടാതെ ജീവിതം തെളിച്ചമുള്ളതാക്കിയത് കേരളത്തിലെ ജനങ്ങളായിരുന്നു എന്ന് അഹാന കുറിച്ചു. തനിക്കും കുഞ്ഞിനും കുടുംബത്തിലെ മറ്റെല്ലാവർക്കും കഠിനമായിരുന്ന ദിവസങ്ങൾ കേരളത്തിലെ ജനങ്ങളുടെ നിരുപാധിക പിന്തുണകൊണ്ടാണ് മറികടക്കാൻ കഴിഞ്ഞതെന്ന് ദിയ കൃഷ്ണയും കുറിച്ചു.

പൂർണരൂപം വായിക്കാം

ഗുണത്തിൽ മുൻപിൽ കാളയിറച്ചിയോ പോത്തിറച്ചിയോ? രണ്ടും എങ്ങനെ തിരിച്ചറിയാം?   Photo: iStock/Ainatc

ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ലഭ്യതയ്ക്കാണ് നാം മൃഗങ്ങളുടെ ഇറച്ചി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ കോഴി കഴിഞ്ഞാൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇറച്ചി പോത്തിറച്ചിയാണ്. അതിനു താഴെ ആട്ടിറച്ചിയും വരും. എന്നാൽ, പോത്തിറച്ചിയെന്ന പേരിൽ നമ്മുടെ നാട്ടിൽ കിട്ടുന്നതെല്ലാം പോത്തിറച്ചിതന്നെയാണോ?

പൂർണരൂപം വായിക്കാം

ബീഫ് ഫ്രൈയുടെയും മീൻ പൊരിച്ചതിന്റെയും ഒപ്പം സവാള പച്ചയ്ക്ക് കഴിക്കാറുണ്ടോ? അറിയാതെ പോകരുത്   Image credit: Trending Now/Shutterstock

ബീഫ് ഫ്രൈയും ഫിഷ് ഫ്രൈയുമൊക്കെ ഹോട്ടലിൽ ഓർഡർ ചെയ്താൽ സവാളയും കാരറ്റുമൊക്കെ ചേർത്ത് അലംങ്കരിച്ചാണ് തീൻമേശയിൽ എത്തുന്നത്. ഇങ്ങനെ സവാള പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ട് ഗുണമാണോ ദോഷമാണോ ഉള്ളത്? സത്യത്തിൽ സവാള ആരോഗ്യത്തിന് നല്ലതാണോ?

പൂർണരൂപം വായിക്കാം

പോയവാരത്തിലെ മികച്ച വിഡിയോ:

പോയവാരത്തിലെ മികച്ച പോഡ്‌‌കാസ്റ്റ്:
LISTEN ON English Summary:
Weekender: Top 10 stories of the Past week published in Manorama Online.
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-27 04:44 , Processed in 0.151674 second(s), 24 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表