CasinoGames 发表于 2025-10-28 15:15:14

രത്നക്കവർച്ച: ലൂവ്ര് മ്യൂസിയം വീണ്ടും തുറന്നു

/uploads/allimg/2025/10/5522152267979761492.jpg



പാരിസ് ∙ ഫ്രാൻസിനെ നടുക്കിയ വൻ കവർച്ചയുടെ ഞെ‌ട്ടൽ വിട്ടുമാറിയിട്ടില്ലെങ്കിലും ലൂവ്ര് മ്യൂസിയം ഇന്നലെ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു. കള്ളന്മാർ കയറിയ അപ്പോളോ ഗാലറി മാത്രം അടച്ചിട്ടിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 9നു മ്യൂസിയം തുറന്ന് അരമണിക്കൂറിനകം നടന്ന രത്നാഭരണക്കവർച്ചയ്ക്കു പിന്നാലെ ലൂവ്രിൽ പൊതുജനങ്ങൾക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. ചൊവ്വാഴ്ച മ്യൂസിയത്തിന് പതിവ് അവധിദിനവുമായിരുന്നു.   

[*] Also Read ഗാസയിൽ തുർക്കിക്ക് ക്രിയാത്മക പങ്കെന്ന് വാൻസ്; തുർക്കിസേനയെ അനുവദിക്കില്ലെന്ന് നെതന്യാഹു


മോഷണം പോയ 8 രത്നാഭരണങ്ങളുടെ ആകെ മ്യൂല്യം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു. 8.8 കോടി യൂറോയുടെ (ഏകദേശം 900 കോടി രൂപ) രത്നാഭരണമാണ് കവർച്ചക്കാർ കൊണ്ടുപോയതെന്ന് പാരിസ് പബ്ലിക് പ്രോസിക്യൂട്ടർ ലോർ ബെക്യു പറഞ്ഞു. ഇത് സാമ്പത്തികമൂല്യം മാത്രമാണെന്നും മോഷണം പോയ വസ്തുക്കളുടെ ചരിത്രമാഹാത്മ്യത്തിനു വിലയിടാനാകില്ലെന്നും ആ നഷ്ടം പറഞ്ഞറിയിക്കാനാകില്ലെന്നും അവർ പറഞ്ഞു.English Summary:
Jewel Heist: Louvre Museum Reopens After Daring 88 Million Euro Jewel Heist
页: [1]
查看完整版本: രത്നക്കവർച്ച: ലൂവ്ര് മ്യൂസിയം വീണ്ടും തുറന്നു