CasinoGames 发表于 2025-10-28 15:15:13

ഇന്ത്യാ സഖ്യത്തിലെ സൗഹൃദമത്സരം ഒഴിവായേക്കും; ആർജെഡി നേതാക്കളുമായി ചർച്ച നടത്തി ഗെലോട്ട്

/uploads/allimg/2025/10/1781229792076144315.jpg



പട്ന ∙ ഇന്ത്യാസഖ്യത്തിലെ സൗഹൃദമത്സരങ്ങൾ ഒഴിവാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ദൂതനായെത്തിയ അശോക് ഗെലോട്ടിന്റെ ദൗത്യം വിജയിച്ചതായി സൂചന. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, പ്രതിപക്ഷനേതാവ് തേജസ്വി യാദവ്, റാബ്റി ദേവി എന്നിവരുമായി ഗെലോട്ട് ചർച്ച നടത്തി.

[*] Also Read ഗാസയിൽ തുർക്കിക്ക് ക്രിയാത്മക പങ്കെന്ന് വാൻസ്; തുർക്കിസേനയെ അനുവദിക്കില്ലെന്ന് നെതന്യാഹു


ഇന്ത്യാസഖ്യം ഒറ്റക്കെട്ടായി എൻഡിഎയെ നേരിടുമെന്നും രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഒരുമിച്ചു പ്രചാരണം നയിക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ഗെലോട്ട് പറഞ്ഞു. സഖ്യത്തിലെ കക്ഷിനേതാക്കൾ ഒരുമിച്ച് ഇന്നു വാർത്താസമ്മേളനം നടത്തും. സഖ്യത്തിൽ ഭിന്നതയില്ലെന്നും പ്രചാരണം നാളെ തുടങ്ങുമെന്നും തേജസ്വി അറിയിച്ചു.

സഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാർഥിയായി തേജസ്വിയെ ഇന്നു പ്രഖ്യാപിച്ചേക്കും. സൗഹൃദമത്സരം നടക്കുന്ന 11 മണ്ഡലങ്ങളിൽ സഖ്യം ഒരു സ്ഥാനാർഥിയെ മാത്രം അവതരിപ്പിക്കും. വൈശാലി, സികന്ദര, കഹൽഗാവ്, നർകടിയഗഞ്ച് എന്നീ മണ്ഡലങ്ങളിലാണ് ആർജെഡി, കോൺഗ്രസ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചിട്ടുള്ളത്. രാജപാകർ, ബഛ്‌വാഡ, ബിഹാർ ഷെരീഫ്, കർഗഹർ മണ്ഡലങ്ങളിൽ കോൺഗ്രസ്, സിപിഐ സ്ഥാനാർഥികളുണ്ട്. ചെയിൻപുർ, ബാബുബഡി, ഗൗര ബൗറാം മണ്ഡലങ്ങളിൽ ആർജെഡിയും വിഐപിയും തമ്മിലാണു വടംവലി. English Summary:
No More Friendly Contests: INDIA Alliance Gears Up for United Bihar Elections
页: [1]
查看完整版本: ഇന്ത്യാ സഖ്യത്തിലെ സൗഹൃദമത്സരം ഒഴിവായേക്കും; ആർജെഡി നേതാക്കളുമായി ചർച്ച നടത്തി ഗെലോട്ട്