CasinoGames 发表于 2025-10-28 15:15:00

ട്രെയിനിൽ ഉപയോഗിച്ച ആഹാര കണ്ടെയ്നർ കഴുകി; വിവാദം

/uploads/allimg/2025/10/3889946744588614564.jpg



ഈറോഡ്∙ യാത്രികർ ആഹാരം കഴിച്ചുപേക്ഷിച്ച കണ്ടെയ്നർ കഴുകിയെടുക്കുന്ന കേറ്ററിങ് ജീവനക്കാരൻ. ഈറോഡ്–ജോഗ്ബനി അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിൽനിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കേറ്ററിങ് ജീവനക്കാരനെന്നു തോന്നിക്കുന്ന ഒരാൾ ‌വാഷ്ബേസിനിൽ ഭക്ഷണ കണ്ടെയ്നർ കഴുകുന്നതും അടുക്കിവയ്ക്കുന്നതും കാണാം. യാത്രക്കാരിലൊരാൾ ഇതു മൊബൈലിൽ പകർത്തി. ട്രെയിനുകളിലെ ആഹാരശുചിത്വത്തെക്കുറിച്ച് ഒട്ടേറെ ആളുകളാണ് ഇതോടെ ആശങ്ക പ്രകടിപ്പിച്ചത്.

[*] Also Read ആർജെഡി സീറ്റ് നൽകിയില്ല; ലാലു പ്രസാദ് യാദവിന്റെ വീടിനുമുന്നിൽ നിലത്തുരുണ്ട്, നിലവിളിച്ച് നേതാവ്


എന്നാൽ കണ്ടെയ്നർ ഒരു തവണ മാത്രമാണ് ഉപയോഗിച്ചതെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഐആർസിടിസി വ്യക്തമാക്കി. ഭക്ഷണം തയാറാക്കുന്ന എക്സ്പ്രസ് ഫുഡ് സർവീസസിന്റെ കത്ത് പങ്കുവയ്ക്കുകയും ചെയ്തു. റെയിൽവേ സ്റ്റേഷനുകളിൽ ആക്രി വാങ്ങുന്നവർക്കു നൽകാനാണ് വെൻഡർമാരിൽ ഒരാൾ കണ്ടെയ്നർ കഴുകിയെടുത്തതെന്നും പാൻട്രി കാർ മാനേജരുടെയോ തങ്ങളുടെയോ അറിവോ അനുമതിയോ ഇല്ലാതെയാണ് ഇതു ചെയ്തതെന്നുമാണ് കത്തിൽ പറയുന്നത്. English Summary:
Railway Addresses Viral Video: Train food hygiene is under scrutiny after a video surfaced showing a catering employee washing used food containers on the Erode-Jogbani Amrit Bharat Express. IRCTC clarified that the containers were intended for recycling and that the employee acted without authorization. The incident has raised concerns about food safety on trains.
页: [1]
查看完整版本: ട്രെയിനിൽ ഉപയോഗിച്ച ആഹാര കണ്ടെയ്നർ കഴുകി; വിവാദം