വേണ്ട, മരുന്നു‘കുടി’; മദ്യത്തിന്റെ തോത് കൂടുതലുള്ള മരുന്നുകൾ കർശന നിയന്ത്രണത്തിലേക്ക്
/uploads/allimg/2025/10/4853888589061626715.jpgന്യൂഡൽഹി ∙ മദ്യത്തിന്റെ (ഈഥൈൽ ആൽക്കഹോൾ) തോത് 12 ശതമാനത്തിൽ കൂടുതലുള്ള മരുന്നുകളുടെ വിൽപനയ്ക്കു രാജ്യത്തു കർശന നിയന്ത്രണം വരുന്നു. നിർബന്ധിത ലൈസൻസിങ്, ലേബലിങ്, വിൽപനാനുമതി എന്നിവയിൽ ‘ഷെഡ്യൂൾ കെ’ മരുന്നുകൾക്കുള്ള ഇളവിൽനിന്ന് ഇവയെ ഒഴിവാക്കാനാണു തീരുമാനം. 30 മില്ലിലീറ്ററിനു താഴെയുള്ള ബോട്ടിലിന് ഇളവു തുടരും. ഇതിനായി 1945ലെ മരുന്നുചട്ടത്തിൽ വരുത്തുന്ന ഭേദഗതിയുടെ കരട് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
[*] Also Read ആർജെഡി സീറ്റില്ല; നിലത്തുരുണ്ട്, നിലവിളിച്ച് നേതാവ്
ആൽക്കഹോൾ അംശം കൂടിയ കഫ് സിറപ്പുകളും ടോണിക്കുകളും ദുരുപയോഗിക്കുന്നതു തടയാനാണു നിയന്ത്രണം കൊണ്ടുവരുന്നത്. ഉപഭോക്തൃസുരക്ഷ ഉറപ്പാക്കാനും ഇതുവഴി കഴിയുമെന്നു മന്ത്രാലയവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ കർശന നിയന്ത്രണങ്ങൾ പാലിക്കാൻ ഇത്തരം മരുന്നുകളുടെ ഉൽപാദന, വിതരണ, വിൽപന സ്ഥാപനങ്ങൾ ബാധ്യസ്ഥരാകും. ഉൽപാദന കമ്പനികൾ പുതിയ ലൈസൻസ് നേടണമെന്നതടക്കം നിബന്ധനകൾ വരും. English Summary:
Cough Syrup Crackdown: High Alcohol Content Medicines are now facing stricter regulations in India. The sale of medicines containing more than 12% ethyl alcohol will be tightly controlled, requiring mandatory licensing and labeling to curb misuse and ensure consumer safety.
页:
[1]