CasinoGames 发表于 2025-10-28 15:14:31

വിദ്വേഷ പ്രചാരണം; ആറ് പേരുടെ വീസ റദ്ദാക്കി അമേരിക്ക

/uploads/allimg/2025/10/5977042642741121304.jpg

/uploads/allimg/2025/10/9003330379618096272.png/uploads/allimg/2025/10/514232725966016820.jpg



വാഷിങ്ടൻ∙ കൺസർവേറ്റീവ് പ്രവർത്തകനായ ചാർലി കിർക്കിന്റെ കൊലപാതകത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ പരിഹാസപരമായോ വിദ്വേഷകരമായോ അഭിപ്രായങ്ങൾ പങ്കുവെച്ച ആറ് വിദേശികളുടെ വീസ ട്രംപ് ഭരണകൂടം റദ്ദാക്കി. വീസ റദ്ദാക്കപ്പെട്ടവർ അർജന്റീന, ബ്രസീൽ, ജർമനി, മെക്സിക്കോ, പരാഗ്വേ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

[*] ‘കോവിഡിന് ശേഷം യുകെ തന്നത് വലിയ അവസരം; നഴ്സിങ് ഇവിടെ രാജ്യസേവനം, ഭൂരിഭാഗം ബ്രിട്ടിഷ് ജനതയ്ക്കും കുടിയേറ്റക്കാരെ ഇഷ്ടം’ Europe News

   [*]
   [*]
/uploads/allimg/2025/10/6338020071257712736.jpg   
[*] മിസോറിയിൽ സ്കൂൾ ബസിനുള്ളിൽ അതിക്രമിച്ചു കയറി പിതാവ്; മകളോട് മറ്റൊരു കുട്ടിയെ തല്ലാൻ ആജ്ഞാപിച്ചു, ക്രൂരതയിൽ നടുങ്ങി യുഎസ് US News

   [*]
   [*]
/uploads/allimg/2025/10/6338020071257712736.jpg   


അമേരിക്കയുടെ ആതിഥേയത്വം മുതലെടുത്ത് ഞങ്ങളുടെ പൗരന്മാരുടെ കൊലപാതകം ആഘോഷിക്കുന്ന വിദേശികളെ പുറത്താക്കുമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയ വിശദീകരണം. ഓൺലൈൻ പോസ്റ്റുകൾ പരിശോധിച്ച ശേഷമാണ് നടപടി. കൊല്ലപ്പെട്ട ചാർലി കിർക്കിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മരണാനന്തര ബഹുമതിയായി ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം’ നൽകി ആദരിച്ചിരുന്നു.

എന്നാൽ, പൗരാവകാശ ഗ്രൂപ്പുകൾ ഈ നടപടിയെ വിമർശിക്കുകയും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണോ എന്ന ആശങ്ക ഉയർത്തുകയും ചെയ്യുന്നുണ്ട്. വീസ നിയമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. English Summary:
Charlie Kirk\“s death sparked online debate, leading to the revocation of visas for six foreigners who posted offensive comments. The State Department emphasized that the US will not tolerate foreign nationals celebrating the death of its citizens. This action is viewed as part of a broader effort by the Trump administration to tighten visa regulations.
页: [1]
查看完整版本: വിദ്വേഷ പ്രചാരണം; ആറ് പേരുടെ വീസ റദ്ദാക്കി അമേരിക്ക