മിസോറിയിൽ സ്കൂൾ ബസിനുള്ളിൽ അതിക്രമിച്ചു കയറി പിതാവ്; മകളോട് മറ്റൊരു കുട്ടിയെ തല്ലാൻ ആജ്ഞാപിച്ചു, ക്രൂരതയിൽ നടുങ്ങി യുഎസ്
/uploads/allimg/2025/10/2665766952724154369.jpg/uploads/allimg/2025/10/9003330379618096272.png/uploads/allimg/2025/10/514232725966016820.jpg
ഫെർഗൂസൺ, മിസോറി∙അമേരിക്കയിലെ മിസോറിയിൽ സ്കൂൾ ബസിനുള്ളിൽ അതിക്രമിച്ചു കയറി പിതാവ് മകളോട് മറ്റൊരു വിദ്യാർഥിനിയെ ആക്രമിക്കാൻ നിർദ്ദേശിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. 36 വയസ്സുകാരനായ മോറിസ് ഫോക്സിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
[*] ‘കോവിഡിന് ശേഷം യുകെ തന്നത് വലിയ അവസരം; നഴ്സിങ് ഇവിടെ രാജ്യസേവനം, ഭൂരിഭാഗം ബ്രിട്ടിഷ് ജനതയ്ക്കും കുടിയേറ്റക്കാരെ ഇഷ്ടം’ Europe News
[*]
[*]
/uploads/allimg/2025/10/6338020071257712736.jpg
[*] ദീപാവലി ആഘോഷത്തിന് ഇന്ത്യക്കാർ ദുബായിലേക്ക്; സ്പോൺസർഷിപ് നിർബന്ധം, പുതിയ വീസ വിഭാഗങ്ങൾ Gulf News
[*]
[*]
/uploads/allimg/2025/10/6338020071257712736.jpg
ഫെർഗൂസൺ-ഫ്ലോറിസന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് ബസിലാണ് സംഭവം. മോറിസ് ഫോക്സ് ആറു വയസ്സുള്ള മകളോടൊപ്പം ബസിൽ അതിക്രമിച്ച് കയറുകയായിരുന്നു. ബസ് ഡ്രൈവർ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഡ്രൈവറെ തള്ളിമാറ്റി. തുടർന്ന്, 7 വയസ്സുള്ള ഒരു വിദ്യാർഥിനിയെ ചൂണ്ടിക്കാട്ടി മകളോട് ‘ഞാൻ പറഞ്ഞത് ചെയ്യ്’ എന്ന് ആക്രോശിച്ചു. ഇതോടെ മകൾ ആ കുട്ടിയെ തലങ്ങും വിലങ്ങും മർദ്ദിക്കാൻ തുടങ്ങി. കുട്ടി മർദ്ദനം നിർത്തിയപ്പോൾ ‘വീണ്ടും’ എന്ന് പറഞ്ഞ് ഫോക്സ് ആക്രമണം തുടരാൻ ആവശ്യപ്പെട്ടതായും ‘അവൾ വീണ്ടും കരയണം’ എന്ന് പറഞ്ഞതായും അധികൃതർ കോടതി രേഖകളിൽ പറയുന്നു. ഈ ദൃശ്യങ്ങൾ ബസിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
പല മാസങ്ങളായി മകൾക്ക് നേരെ നടന്ന അക്രമങ്ങളെക്കുറിച്ച് സ്കൂൾ അധികൃതർ നടപടിയെടുക്കാത്തതിനാലാണ് താൻ ഇങ്ങനെ ചെയ്തതെന്ന് മോറിസ് ഫോക്സ് പിന്നീട് ഓൺലൈനിൽ പ്രസ്താവിച്ചെങ്കിലും, ഇത്തരത്തിലുള്ള പ്രവൃത്തി അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.
ഒരു കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ മറ്റൊരു കുട്ടിയെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്നത് പരിഹാരമല്ലെന്നും, ഈ നടപടി കൗമാരപ്രായക്കാരുൾപ്പെടെയുള്ള വിദ്യാർഥികളിൽ കടുത്ത മാനസികാഘാതമുണ്ടാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായിഅറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. $100,000 ബോണ്ടിലാണ് വാറന്റ്. സംഭവം സംബന്ധിച്ച് സ്കൂൾ ഡിസ്ട്രിക്റ്റ് പൊലീസുമായി സഹകരിക്കുന്നുണ്ട്. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. English Summary:
Missouri school bus incident involves a father instructing his daughter to attack another student, resulting in an arrest warrant. The incident has sparked outrage, with authorities emphasizing that violence is not a solution, and the school district is cooperating with the police to ensure student safety.
页:
[1]