ഇ.ഡി സമൻസിന് എന്തുപറ്റി?: ബിജെപി പ്രതിരോധത്തിൽ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/10/10/pinarayi-vijayan-1.jpg?w=1120&h=583തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) 2023ൽ അയച്ച സമൻസിൽ തുടർനടപടി ഇല്ലാതായതോടെ ബിജെപിയും പ്രതിരോധത്തിൽ. സംസ്ഥാനത്തെ പ്രധാന ബിജെപി നേതാക്കൾ ‘അന്വേഷിച്ച് പിന്നീട് അഭിപ്രായം പറയാം’ എന്നുള്ള മറുപടിയാണു നൽകുന്നത്.
[*] Also Read ‘ഇ.ഡി പേടിപ്പിക്കാൻ നോക്കി, കുലുക്കമില്ലെന്ന് കണ്ടതോടെ അനങ്ങിയില്ല’: എം.എ. ബേബി
മുഖ്യമന്ത്രിയെക്കുറിച്ചും മകനെക്കുറിച്ചുംഇ.ഡിയുടെ വിശദമായ അന്വേഷണം വേണമെന്നായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ പ്രതികരണം. സമൻസ് അയച്ച ശേഷം നടപടികൾ മരവിപ്പിച്ചോയെന്ന്ഇ.ഡിയുടെ മറുപടി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
[*] Also Read മുഖ്യമന്ത്രിയുടെ മകന് 2023ൽ ഇ.ഡി സമൻസ്; സമൻസ് അയച്ചത് കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിനിടെ
ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി മൂലമാണ് സമൻസിലെ തുടർനടപടി തടഞ്ഞതെന്ന ആരോപണം ഉന്നയിച്ച് കോൺഗ്രസ് ആക്രമണം കടുപ്പിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2024ൽ ഏപ്രിൽ 16ന് തിരുവനന്തപുരത്തും കുന്നംകുളത്തും സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചത്മുഖ്യമന്ത്രിയുടെ ഓഫിസ് ഉൾപ്പെട്ട സ്വർണക്കടത്തിനെക്കുറിച്ചാണ്.ധനമന്ത്രി നിർമല സീതാരാമനു ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയും സ്വർണക്കടത്തും ലൈഫ് മിഷനും രാഷ്ട്രീയ ആയുധമാക്കിയിരുന്നു.English Summary:
ED Summons to CM\“s Son : The BJP is on the defensive as no further action has been taken on the summons sent by the Enforcement Directorate (ED) to Chief Minister Pinarayi Vijayan\“s son, Vivek Kiran, in 2023.
页:
[1]