CasinoGames 发表于 2025-10-28 15:14:17

തലയിൽ 13 ചതവുകളും തലച്ചോറിന് പരുക്കും; ഭവനരഹിതനായ ഇന്ത്യൻ വംശജന്റെ കൊടുംക്രൂരത, ഓക്​ലൻഡിന്റെ ഓർമകളിലെ മുറിവ്

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/other-countries/images/2025/10/12/brutality-of-indian-man-lena-zhang-harrap-tragic-murder.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



ഓക്​ലൻഡ് ∙ നാല് വർഷങ്ങൾ കഴിഞ്ഞിട്ടും ന്യൂസീലൻഡിലെ ഓക്​ലൻഡിന്റെ ഹൃദയത്തിൽ മുറിവായി തുടരുകയാണ് ഇന്ത്യൻ വംശജന്റെ കൊടുംക്രൂരത. 2021 സെപ്റ്റംബർ 22ന് പതിവു പോലെ ഓക്​ലൻഡിലൂടെ നടക്കാൻ ഇറങ്ങിയതായിരുന്നു ഡൗൺ സിൻഡ്രോം ബാധിച്ച ലെന ഷാങ് ഹാറാപ്പ് എന്ന 27 വയസ്സുകാരി. പിന്നീട് ലെനയെ കാണാതായി. സുദീർഘമായ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് ലെനയുടെ മൃതദേഹമായിരുന്നു. മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ടായിരുന്നു.

[*] യുഎഇയിൽ വൈകിട്ട് സായാഹ്ന സവാരിക്ക് ഇറങ്ങിയ മലയാളി ദമ്പതികളെ പിടികൂടി ഉദ്യോഗസ്ഥർ; ‘അനുമതിയില്ലാത്ത നടപ്പ്’, പിന്നാലെ നടപടി Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*] നവവരൻ, ഉന്നത കുടുംബാംഗം: ഭാവി തകർത്ത കുറ്റകൃത്യം; ദുബായിൽ യുവാവിന് 10 വർഷം തടവ്; കോടതിവളപ്പിൽ കണ്ണീർമഴ Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം ചെന്നെത്തിയത് ഷമാൽ ശർമ്മ എന്ന ഭവനരഹിതനായ ഇന്ത്യൻ വംശജനിലായിരുന്നു. ലൈംഗിക താൽപര്യത്തോടെയാണ് പ്രതി ആക്രമിച്ചതെന്നും രണ്ട് മണിക്കൂറിലധികം സമയം നിരന്തരം യുവതിയെ ഉപദ്രവിച്ച ഷമ്മാൽ ശർമ്മയ്ക്ക് സാഡിസ്റ്റ് സ്വഭാവമുണ്ടെന്ന് പൊലീസ് കണ്ടെത്തി.

തലയിൽ 13 ചതവുകളും തലച്ചോറിന് പരുക്കുമേറ്റെങ്കിലും കഴുത്ത് ഞെരിച്ചാണ് പ്രതി ഷമാൽ ശർമ്മ ലെനയുടെ ജീവനെടുത്തതെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. സ്കീസോഫ്രീനിയ രോഗബാധിതനായ പ്രതി സാഡിസത്തിൽ ആനന്ദം കണ്ടെത്തുന്ന സ്വഭാവത്തിനുടമയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കൃത്യം നടത്തുന്നതിന് 24 മണിക്കൂർ മുൻപ് പ്രതി മറ്റൊരു സ്ത്രീയോടും മോശമായി പെരുമാറിയെന്ന് കണ്ടെത്തിയത് കേസിൽ നിർണായകമായി. 2023ൽ കോടതി പ്രതിക്ക് 19 വർഷവും ആറു മാസവും നീളുന്ന തടവ് ശിക്ഷ വിധിച്ചു. നിലവിൽ ഷമാൽ ശിക്ഷ അനുഭവിക്കുകയാണ്. English Summary:
Lena Zhang Harrap murder case highlights a tragic crime in Auckland. The case involves Shamal Sharma, an Indian-origin man, who was convicted of the brutal murder of Lena, a young woman with Down syndrome. The crime shocked New Zealand and resulted in a lengthy prison sentence for the perpetrator, bringing some closure to the grieving family.
页: [1]
查看完整版本: തലയിൽ 13 ചതവുകളും തലച്ചോറിന് പരുക്കും; ഭവനരഹിതനായ ഇന്ത്യൻ വംശജന്റെ കൊടുംക്രൂരത, ഓക്​ലൻഡിന്റെ ഓർമകളിലെ മുറിവ്