CasinoGames 发表于 2025-10-28 15:14:15

ചുമമരുന്ന് കഴിച്ച് മരണം: തമിഴ്നാടിന് വീഴ്ചയെന്ന് കേന്ദ്രം

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/other-countries/images/2025/10/4/cough-syrup-controversy.jpg?w=1120&h=583



ന്യൂഡൽഹി ∙ ചുമമരുന്ന് കഴിച്ച് 26 കുട്ടികൾ മരിച്ച സംഭവത്തിൽ തമിഴ്നാട് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനു വീഴ്ചയുണ്ടായതായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) കണ്ടെത്തൽ. 2011 ൽ തമിഴ്നാട് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ലൈസൻസ് നേടിയ ശ്രീശൻ ഫാർമ അടിസ്ഥാന സൗകര്യങ്ങളില്ലാതെ മോശം ചുറ്റുപാടിലാണ് പ്രവർത്തിച്ചിരുന്നത്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഇത്രയും കാലം കമ്പനി പ്രവർത്തിച്ചിട്ടും കണ്ടെത്താൻ തമിഴ്നാട് ആരോഗ്യ വകുപ്പിനായില്ലെന്നും സിഡിഎസ്‌സിഒ അറിയിച്ചു.

[*] Also Read ബിഹാർ തിരഞ്ഞെടുപ്പ്: വാഗ്ദാനങ്ങളിലും കോപ്പിയടി; ആർജെഡിയുടെ ജോലി വാഗ്ദാനം മാത്രം ഏറ്റുപിടിക്കാൻ മടിച്ച് നിതീഷ്


ഇതിനിടെ, അപകടകരമായ രാസവസ്തുക്കളുടെ ഉൽപാദനം, കൈകാര്യം ചെയ്യൽ, സംഭരണം എന്നിവ നിയന്ത്രിക്കുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കി. മധ്യപ്രദേശിലെയും രാജസ്ഥാനിലേയും ചുമമരുന്ന് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. 1968ൽ തയാറാക്കിയ രാസ സുരക്ഷാ മാനദണ്ഡങ്ങളാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് (ബിഐഎസ്) പരിഷ്കരിച്ചത്. English Summary:
Cough Syrup Tragedy: CDSCO Blames Tamil Nadu\“s Drug Regulator for 26 Child Deaths
页: [1]
查看完整版本: ചുമമരുന്ന് കഴിച്ച് മരണം: തമിഴ്നാടിന് വീഴ്ചയെന്ന് കേന്ദ്രം