CasinoGames 发表于 2025-10-28 15:14:06

ഇതാ.. വാ പിളർന്ന് കാന, വീണുകിടപ്പാകാതിരിക്കാൻ കസേര!

https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2025/10/11/broken-lids-safety.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg



കുണ്ടന്നൂർ ∙ ദേശീയ പാതയിലെ കാനയുടെ മൂടി വ്യാപകമായി തകർന്നിട്ടും അധികൃതർക്ക് കുലുക്കമില്ല. കുണ്ടന്നൂർ ജംക്‌ഷനിലെ സർവീസ് റോഡിൽ വൈറ്റില ഭാഗത്തേക്കുള്ള ബസ് കാത്തുനിൽപ് കേന്ദ്രം മുതൽ യൂണിയൻ ബാങ്ക് വരെയാണ് കാനയുടെ മൂടി തകർന്നത്. ആളുകൾ കാനയിൽ വീഴുന്നത് പതിവായതോടെ കവലയിലെ ചുമട്ടുതൊഴിലാളികൾ അപായ സൂചന നാട്ടി. നടപ്പാതയിൽ പഴയ കസേരയും ഇട്ടു. കസേര കണ്ട് വരുന്നവർ മൂടി തകർന്നത് ശ്രദ്ധയിൽപെടുന്നതോടെ സൂക്ഷിച്ചാണു പോകുന്നതെന്ന് ചുമട്ടുതൊഴിലാളികൾ പറഞ്ഞു. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgകുണ്ടന്നൂർ ജംക്‌ഷനിൽ ദേശീയ പാതയിലെ കാനയുടെ മൂടി വ്യാപകമായി തകർന്ന നിലയിൽ.

\“മരട് നഗരസഭ ഇടപെടണം\“
കുണ്ടന്നൂർ ജംക്‌ഷനിലെ അപകടാവസ്ഥ ഒഴിവാക്കാൻ മരട് നഗരസഭ ഇടപെടണമെന്ന് കുണ്ടന്നൂർക്കാരൻ പൗരസമിതി. 6 മാസത്തിലേറെയായി മേൽപാലത്തിലെ വഴിവിളക്കുകളും തെളിയുന്നില്ല. അപകടത്തിനു കാത്തു നിൽക്കാതെ അടിയന്തരമായി ദേശീയ പാത അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി നടപടി എടുപ്പിക്കണമെന്നും പൗരസമിതി ആവശ്യപ്പെട്ടു. English Summary:
Kundanur accident highlights the dangers of broken drain covers on the national highway. Maradu Municipality needs to address this issue to prevent further accidents. The local community is urging immediate action to ensure road safety.
页: [1]
查看完整版本: ഇതാ.. വാ പിളർന്ന് കാന, വീണുകിടപ്പാകാതിരിക്കാൻ കസേര!