CasinoGames 发表于 2025-10-28 15:14:04

ഷാഫിക്ക് പൊലീസ് മർദനം: സെക്രട്ടേറിയറ്റ് മാർച്ച്; ലാത്തിച്ചാർജ്, പരുക്ക്

https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2025/10/11/shafi-parambil-strike-issue.jpg?w=1120&h=583



തിരുവനന്തപുരം∙ കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പാളയത്ത് നിന്ന് സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ പ്രതിഷേധക്കാരെ ബാരിക്കേഡ് തീർത്ത് പൊലീസ് തടഞ്ഞു.ബാരിക്കേഡ് തള്ളി നീക്കി മുന്നോട്ടു കടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി.

ചിതറി ഓടുന്നതിനിടെ ഒറ്റപ്പെട്ടു പോയ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മർദിച്ചു. സംഘർഷം നിയന്ത്രിക്കാൻ എത്തിയ പ്രവർത്തകരെയും പൊലീസ് മർദിച്ചു. ഇതിനിടെയാണ് പ്രവർത്തകർക്ക് പരുക്കേറ്റത്. അര മണിക്കൂറോളം പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.ഇതോടെ എംജി റോഡ് വഴിയുള്ള ഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു. ‌ഇന്നലെ രാത്രി പത്തരയോടെയായിരുന്നു പ്രതിഷേധം. വൻ പൊലീസ് സന്നാഹം സെക്രട്ടേറിയറ്റിനു മുന്നിലുണ്ടായിരുന്നു. English Summary:
Youth Congress protest turned violent near Secretariat. The protest was against the attack on Shafi Parambil MP in Kozhikode. Police used lathi charge to control the protestors, resulting in injuries and traffic disruption.
页: [1]
查看完整版本: ഷാഫിക്ക് പൊലീസ് മർദനം: സെക്രട്ടേറിയറ്റ് മാർച്ച്; ലാത്തിച്ചാർജ്, പരുക്ക്