CasinoGames 发表于 2025-10-28 15:14:00

അതുവച്ച് കൊയ്ത്തുനടത്താൻ മാക്രികൾ കാത്തിരിക്കുകയാണ്, വിമർശകർക്ക് പുല്ലുവില: കേന്ദ്രമന്ത്രി സുരേഷ് ഗോപി

https://img-mm.manoramaonline.com/content/dam/mm/mo/photo-gallery/day-in-pictures-2025/october-09/palakkad-parali-village.jpg?w=1120&h=583



പറളി ∙ വിമർശകർക്ക് പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങളുടെ പരാതികൾ മന്ത്രിയെ നേരിട്ടറിയിക്കാൻ അവസരമൊരുക്കുന്ന കലുങ്ക് ചർച്ചയിലായിരുന്നു പരാമർശം. ‘വ്യക്തിപരമായ ഒരാവശ്യവും കലുങ്ക് ചർച്ചയിൽ പരിഗണിക്കപ്പെടാൻ പറ്റില്ല, അതുവച്ച് കൊയ്ത്തുനടത്താൻ മാക്രികൾ കാത്തിരിക്കുകയാണ്. അവരെയൊക്കെ ഞാൻ വരുന്ന വഴിക്ക് അവഹേളിച്ചു വിട്ടാൽ അവർക്ക് കാര്യം സാധ്യമാകും. എന്നാൽ താൻ ആരെയും മുൻപ് അവഹേളിച്ചിട്ടില്ല. അവഹേളനം എന്നത് അവരുടെ വ്യാഖ്യാനമാണ്, അതിന് ഞാൻ പുല്ലുവിലയാണ് കൽപിക്കുന്നത്, അവഹേളിച്ചിട്ടുണ്ടോ എന്ന് നോക്കാൻ എന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ മതിയെന്നും’ സുരേഷ് ഗോപി പറഞ്ഞു.


വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണം എന്നു തീരുമാനിക്കാനുള്ള അവസരം കൂടിയാണിതെന്നും കേരളത്തിന് ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം കിട്ടണമെന്നും അദ്ദേഹം പറഞ്ഞു. പറളി ഗ്രാമത്തിൽ സംഘടിപ്പിച്ച കലുങ്ക് ചർച്ചയ്ക്ക് വൈകിട്ട് ഏഴരയോടെയാണ് മന്ത്രിയെത്തിയത്. ഒരു മണിക്കൂറോളം അദ്ദേഹം നാട്ടുകാരുടെ പരാതികൾ കേട്ടു. ഓരോ പരാതിക്കും അവയിൽ ചെയ്യാൻ കഴിയുന്ന പരിഹാര നിർദേശങ്ങൾ നൽകി. എന്നാൽ മിക്ക പരാതികളിലും എംപിയോടും സംസ്ഥാന സർക്കാരിനോടും പറയൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

അങ്കണവാടി ഹെൽപർമാരുടെ വേതന വർധനയ്ക്കായി ഇടപെടണമെന്ന ആവശ്യമുയർന്നപ്പോൾ അത് പാലക്കാട് എംപിയോട് പാർലമെന്റിൽ ഉന്നയിക്കാൻ പറയൂ എന്നായിരുന്നു നിർദേശം. മന്ത്രിയായതിനാൽ തനിക്ക് പാർലമെന്റിൽ ആവശ്യങ്ങൾ ഉന്നയിക്കാൻ കഴിയില്ലെന്നും അംഗങ്ങളുടെ ചോദ്യത്തിന് സ്പീക്കർ മറുപടി നൽകാൻ പറഞ്ഞാൽ, അതിനേ സാധിക്കൂ എന്നുമായിരുന്നു പ്രതികരണം.

ജൽജീവൻ മിഷന്റെ പൈപ്പിൽ വെള്ളം വരാത്തതിനെക്കുറിച്ച് സംസ്ഥാന സർക്കാരിനോടാണ് ചോദിക്കേണ്ടതെന്നും മറുപടിയായി പറഞ്ഞു. കർഷകരുടെ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു മന്ത്രി ഉറപ്പുനൽകി. ഇത് പ്രജാരാജ്യമാണെന്നും പ്രജകളാണ് ഇവിടത്തെ രാജാവെന്നും ചർച്ചയ്ക്കിടെ അദ്ദേഹം പലതവണ ആവർത്തിച്ചു.
English Summary:
Suresh Gopi\“s statements made during the \“Kalungu Charcha\“ event in Parali have sparked interest. He emphasized the importance of public feedback and the need for a double-engine government in Kerala. He addressed public grievances and offered solutions, while directing some concerns to the state government and local MP.
页: [1]
查看完整版本: അതുവച്ച് കൊയ്ത്തുനടത്താൻ മാക്രികൾ കാത്തിരിക്കുകയാണ്, വിമർശകർക്ക് പുല്ലുവില: കേന്ദ്രമന്ത്രി സുരേഷ് ഗോപി