ഗുരുവായൂരിലും സ്വർണത്തിൽ പാളിച്ച; ക്രമക്കേടു കണ്ടെത്തി ഓഡിറ്റ് റിപ്പോർട്ട്
https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur/images/2025/8/26/guruvayur-temple-purification.jpg?w=1120&h=583കൊല്ലം ∙ ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിക്കുന്ന സ്വർണം, രത്നം, വെള്ളി തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. ലഭിക്കുന്ന മറയൂർ ചന്ദനം, കശ്മീരി കുങ്കുമപ്പൂവ് എന്നിവയ്ക്കും കൃത്യമായ കണക്കില്ലെന്ന് ഓഡിറ്റിൽ കണ്ടെത്തി. 2023 ൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ഓഡിറ്റ് വകുപ്പു സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ റിപ്പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പകർപ്പ് ‘മനോരമ’യ്ക്കു ലഭിച്ചു.
[*] Also Read മകളേ, നിനക്കു വേണ്ടി!; വധശ്രമക്കേസ് പ്രതിയായ പിതാവിന് മകളുടെ എൻറോൾമെന്റ് കാണാൻ പരോൾ
വഴിപാടായി ലഭിക്കുന്ന സ്വർണം, രത്നം, വെള്ളി, ചെമ്പുപാത്രങ്ങൾ തുടങ്ങിയവയുടെ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന് 2019–20 ലെ റിപ്പോർട്ടിലുണ്ട്. നടവരവായി ലഭിക്കുന്ന സ്വർണം, വെള്ളി ഉരുപ്പടികൾ ക്ഷേത്രത്തിലെ നിത്യോപയോഗത്തിനായി നൽകിയ ശേഷം തിരികെ ഏൽപിക്കുമ്പോൾ തൂക്കത്തിൽ വ്യത്യാസം കാണുന്നു. സ്വർണ നിക്ഷേപ പദ്ധതി പ്രകാരം ബാങ്കിൽ നിക്ഷേപിക്കാൻ തിടമ്പിന്റെ കുടയിൽ ഉണ്ടായിരുന്ന 727 ഗ്രാം സ്വർണം എടുത്തു. സ്വർണക്കുടയുടെ കാല് 140 ഗ്രാം വെള്ളിയിൽ തീർത്തതായിരുന്നു; അതു കാണാനില്ല. വെള്ളിക്കുടത്തിന്റെ തൂക്കം 10 മാസം കൊണ്ട് 1190 ഗ്രാം കുറഞ്ഞത് അവിശ്വസനീയമെന്നും റിപ്പോർട്ടിലുണ്ട്.
വഴിപാടായി കിട്ടുന്ന ഓട്, ചെമ്പ്, പിച്ചള, പഞ്ചലോഹം ഉരുപ്പടികൾ എവിടെയും രേഖപ്പെടുത്തുന്നില്ല. പാലക്കാട് സ്വദേശി നൽകിയ 2000 കിലോഗ്രാം ഭാരമുള്ള ഉരുളി എവിടെയെന്നു വ്യക്തമല്ല. ക്ഷേത്രത്തിലേക്ക് കിലോഗ്രാമിന് 1,47,000 രൂപയ്ക്കു വാങ്ങുമ്പോൾത്തന്നെ കശ്മീരി കുങ്കുമപ്പൂവ് വഴിപാടായും കിലോക്കണക്കിനു കിട്ടാറുണ്ട്. ഇതിനു രസീത് നൽകാറില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
എതിർത്ത് ദേവസ്വം മാനേജിങ് കമ്മിറ്റി
ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ സംസ്ഥാന സർക്കാർ, ഓഡിറ്റ് വകുപ്പ്, സീനിയർ ഡപ്യൂട്ടി ഡയറക്ടർ, പ്രിൻസിപ്പൽ അക്കൗണ്ട്സ് ജനറൽ, ദേവസ്വം കമ്മിഷണർ, ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി എന്നിവരാണ് എതിർകക്ഷികൾ. ഓഡിറ്റ് വകുപ്പു സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ ദേവസ്വം മാനേജിങ് കമ്മിറ്റി എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഇതിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ ആകെയുള്ള 1084 കിലോഗ്രാം സ്വർണത്തിൽ 869 കിലോഗ്രാമിലേറെ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് 2024ലെ കണക്ക്. English Summary:
Devaswom Under Fire: Guruvayoor Temple Audit Flags Gold, Gems, and Sandalwood Irregularities
页:
[1]