CasinoGames 发表于 2025-10-28 15:13:53

ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റ് കടുപ്പം; 30 ചോദ്യം, 18 എണ്ണം ശരിയാകണം: ഓരോ ചോദ്യത്തിനും 30 സെക്കൻഡ്

https://img-mm.manoramaonline.com/content/dam/mm/mo/district-news/malappuram/images/2025/10/8/driving-license-test-changes.jpg?w=1120&h=583



മലപ്പുറം∙ ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് പരീക്ഷയിലെ പുതിയ പരിഷ്കാരങ്ങൾ ആർടിഒ ഓഫിസുകളിലെ തിരക്കു വർധിപ്പിക്കുന്നതായി പരാതി. പരീക്ഷയെഴുതാനായി കൂടുതൽ സമയമെടുക്കുന്നതും ആർടിഒ ഓഫിസുകളിലെ സൗകര്യക്കുറവും നീണ്ട വരി സൃഷ്ടിക്കുന്നുണ്ട്. നേരത്തേ 20 ചോദ്യങ്ങളായിരുന്നു പരീക്ഷയിലുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞദിവസം മുതൽ ഇത് 30 ചോദ്യങ്ങളാക്കി ഉയർത്തി.

ഓരോ മൂന്നു ചോദ്യം കഴിയുമ്പോഴും ക്യാപ്ച (captca) ടൈപ്പ് ചെയ്യണം. ഇതു തെറ്റിയാൽ പരീക്ഷ ആദ്യം മുതൽ വീണ്ടുമെഴുതേണ്ടിവരും. പരീക്ഷയുടെ സുതാര്യത ഉറപ്പിക്കാനാണ് ഓരോ മൂന്നു ചോദ്യം കഴിയുമ്പോൾ ക്യാപ്ച ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതുമൂലം സമയനഷ്ടമുണ്ടാകുന്നു. ആർടിഒ ഓഫിസുകളിൽ കംപ്യൂട്ടറുകൾ ആവശ്യത്തിനനുസരിച്ചില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നു മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പഠിക്കാതെ ജയിക്കില്ല
∙ നേരത്തേ ഉപയോഗിച്ചിരുന്ന പതിവു ചോദ്യങ്ങൾ ഒഴിവാക്കി പുതിയ സെറ്റ് ചോദ്യങ്ങളാണ് ഇപ്പോൾ ലേണേഴ്സ് ടെസ്റ്റിൽ ചോദിക്കുന്നത്. ഇതാകട്ടെ അൽപം കടുപ്പവുമാണ്. 30 ചോദ്യങ്ങളിൽ 18 ശരിയായാൽ മാത്രമേ ജയിക്കൂ. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാൻ 30 സെക്കൻഡ് മാത്രം. ലേണേഴ്സ് അല്ലേ എങ്ങനെയെങ്കിലും പാസാകും എന്നു വിശ്വസിച്ചെത്തിയാൽ പണി പാളും. കൃത്യമായി പഠിച്ചാലേ ലേണേഴ്സ് ഇനി പാസാകൂ. ഡ്രൈവിങ് ലൈസൻസിനായി ശ്രമിക്കുന്നവർക്ക് ‘എംവിഡി ലീഡ്സ്’ (MVD Leads) എന്ന ആപ്പിൽ മോക്ക് ടെസ്റ്റുകളും പഠനസഹായികളും ലഭ്യമാണ്. English Summary:
Driving license learner\“s test changes are causing delays at RTO offices in Kerala, particularly in Malappuram. Increased test length, captcha requirements, and insufficient computer resources contribute to the problem. Motor Vehicle Department officials have acknowledged the issues and are working towards solutions.
页: [1]
查看完整版本: ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റ് കടുപ്പം; 30 ചോദ്യം, 18 എണ്ണം ശരിയാകണം: ഓരോ ചോദ്യത്തിനും 30 സെക്കൻഡ്