നൊബേൽ കിട്ടി, പക്ഷേ; ഫോണിൽ കിട്ടാത്തതിനാൽ നൊബേൽ ജേതാവ് വിവരമറിഞ്ഞത് 20 മണിക്കൂറിനു ശേഷം
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/10/8/fred-ramsdell-mary-branco.jpg?w=1120&h=583കഴിഞ്ഞദിവസം പ്രഖ്യാപിച്ച വൈദ്യശാസ്ത്ര നൊബേലിലെ 3 ജേതാക്കളിലൊരാളായ ഫ്രെഡ് റാംസ്ഡെലിനെ(64) വിവരമറിയിക്കാനായി ഫോണിൽ ബന്ധപ്പെട്ട പുരസ്കാരസമിതി ശരിക്കും പെട്ടു. ഫ്രെഡ് ഫോണെടുത്തതേയില്ല. മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവയിൽ നിന്ന് മാറിനിന്ന് മനസ്സിനൊരു ‘ഡിജിറ്റൽ ഡീടോക്സ്’ കൊടുക്കാനായി പടിഞ്ഞാറൻ യുഎസിലെ വിദൂര മലനിരയിൽ ഭാര്യ ലോറയ്ക്കൊപ്പം ട്രിപ് നടത്തുകയായിരുന്നു അദ്ദേഹം.
ഇരുവരുടെയും ഫോൺ എയർപ്ലെയ്ൻ മോഡിലായിരുന്നു. ഏകദേശം 20 മണിക്കൂറുകൾക്കുശേഷം ഫോൺ നോർമൽ മോഡിലാക്കിയ ലോറയാണ് ആദ്യം വിവരമറിഞ്ഞത്. വാട്സാപ്പിൽ കെട്ടിക്കിടന്ന ആയിരക്കണക്കിന് ആശംസാമെസേജുകൾ ഇതോടെ തുരുതുരാ വന്നു തുടങ്ങി. അടുത്തകാലത്ത് ഒരു ജേതാവിനെ വിവരമറിയിക്കാൻ ഇത്രയും പണിപ്പെടുന്നത് ആദ്യമായിട്ടാണെന്നായിരുന്നു പുരസ്കാരസമിതിയുടെ രസകരമായ പ്രതികരണം.
ഫ്രെഡിനൊപ്പം പുരസ്കാരം പങ്കിട്ട മേരി ബ്രാങ്കോയും സമിതിക്കു പണി കൊടുത്തു. പുരസ്കാരം കിട്ടിയതറിയിച്ച് സ്വീഡനിൽ നിന്നുള്ള കോൾ യുഎസിലുള്ള മേരിയുടെ ഫോണിലെത്തിയത് രാത്രിയാണ്. എന്നാൽ ആരോ പറ്റിക്കാൻ വിളിക്കുകയാണെന്നു വിചാരിച്ച് മേരി കോൾ കട്ട് ചെയ്തു കിടന്നുറങ്ങി.English Summary:
Nobel Prize: The Nobel Committee\“s Hilarious Struggle to Contact Prize Winners Fred Ramsdell and Mary Branko
页:
[1]