CasinoGames 发表于 2025-10-28 15:13:51

പാളിച്ച 2019 ൽ; ഉത്തരവാദിത്തം അന്നത്തെ ബോർഡിന്: വാസവൻ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/7/5/vn-vasavan-new.jpg?w=1120&h=583



തിരുവനന്തപുരം ∙ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ പ്രതികരിക്കുന്നു.

[*] Also Read ശബരിമലയിലെ സ്വർണത്തട്ടിപ്പിനു വേണ്ടി ദേവസ്വം വിജിലൻസിനെ ഒഴിവാക്കി; കൂടുതൽ തെളിവുകൾ പുറത്ത്


Q ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടോ? ഏതെങ്കിലും കാര്യത്തിൽ ബന്ധപ്പെട്ടിട്ടുണ്ടോ? ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ടല്ലോ.

A ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ല. ശബരിമല തന്ത്രിയുടെ മകന്റെ വിവാഹച്ചടങ്ങിൽ ദമ്പതികളോടൊപ്പം ഫോട്ടോയെടുക്കാൻ എന്നെയും 2 മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെയും സ്റ്റേജിലേക്കു ക്ഷണിച്ചു. ഇതിനിടയിൽ പിറകിലൂടെ വന്ന് അയാൾ ഫോട്ടോയിൽ കയറിയെന്നാണു പിന്നീടു മനസ്സിലായത്. ഇതുപയോഗിച്ച് എഐ വഴി പലതരത്തിൽ ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ട്. അതു കണ്ടുപിടിക്കാൻ ഞാൻ നേരിട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

Q ശബരിമലയിൽ ഉണ്ടായതു ഗുരുതര വീഴ്ചയാണെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ രാജി ആവശ്യത്തിൽ എന്താണു തെറ്റ്?

A 2019 ൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. പാളികൾ കൊണ്ടുപോയപ്പോൾ തൂക്കം രേഖപ്പെടുത്തിയിട്ടില്ല. തിരിച്ചുകൊണ്ടുവന്നപ്പോഴും നോക്കിയില്ല. ദേവസ്വത്തിന്റെ മാർഗരേഖകൾ ഒന്നും പാലിക്കപ്പെട്ടില്ല. അതു വീഴ്ച തന്നെയാണ്. 2019 ൽ ഞാൻ എംഎൽഎയോ മന്ത്രിയോ അല്ല. പാർട്ടി ജില്ലാ സെക്രട്ടറിയാണ്. അപ്പോൾ പിന്നെ രാജി ആവശ്യത്തിൽ എന്ത് സാമാന്യ യുക്തിയും നീതിയുമാണുള്ളത്.

Q 2025 ൽ പാളികൾ കൊണ്ടുപോയതിൽ പരാതിയുണ്ടല്ലോ ?

A ഒരിക്കലുമില്ല. 2025 ലെ നടപടികൾ എല്ലാം പരിശോധിച്ചുനോക്കൂ. ദേവസ്വത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ചെന്നൈയിൽ എത്തിക്കുകയായിരുന്നു. തന്ത്രിയുടെ അനുമതി തേടി. ബോർഡിന്റെ ഉത്തരവും വാങ്ങി. വ്യവസ്ഥ പ്രകാരം ഉണ്ടാകേണ്ട എല്ലാവരുടെയും സാന്നിധ്യത്തിൽ ക്യാമറയിൽ റെക്കോർഡ് ചെയ്താണു കൊണ്ടുപോയത്. അതിനു കോടതിയുടെ അംഗീകാരവും വാങ്ങി.

Q 2019 ലെ വീഴ്ചയ്ക്ക് അന്നത്തെ ഉദ്യോഗസ്ഥർക്കും ബോർഡിനും മാത്രമാണോ കുറ്റം. ദേവസ്വം വകുപ്പിനും അന്നത്തെ മന്ത്രിക്കും കയ്യൊഴിയാനാകുമോ?

A ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളിലും മറ്റു നടപടിക്രമങ്ങളിലും ദേവസ്വം ബോർഡിനു മാത്രമാണ് ഉത്തരവാദിത്തം. മന്ത്രിമാർ ബോർഡിനെ നിയന്ത്രിക്കാറില്ല. ഉപദേശം തേടിയാൽ അഭിപ്രായം അറിയിക്കുകയാണ് ചെയ്യുന്നത്.

Q സിബിഐ അന്വേഷണമാണ് വേണ്ടതെന്ന് ആവശ്യം ഉയരുന്നുണ്ട്.

A ഇൗ വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ ഉന്നതതല അന്വേഷണം വേണമെന്ന അഭിപ്രായം ഉന്നയിച്ചത് ഞാനാണ്. അന്നു തന്നെ ദേവസ്വം ബോർഡിനോട് അക്കാര്യം പറഞ്ഞു

. ഏത് ഏജൻസിയെ വേണമെങ്കിലും നൽകാമെന്നു ബോർഡിനെയും അറിയിച്ചു. കോടതി ഇപ്പോൾ പ്രഖ്യാപിച്ചതും ഏറ്റവും നല്ല അന്വേഷണ സംഘത്തെയാണ്. ശബരിമലയിൽ നിന്ന് ഒരു തരി പൊന്ന് ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അവരെല്ലാം ജയിലിൽ പോകും. ആ പൊന്ന് തിരിച്ചെത്തിക്കും. ആ ഉറപ്പ് സർക്കാർ നൽകുന്നു. English Summary:
Sabarimala Gold Controversy: Minister Vasavan Blames 2019 Devaswom Board for Lapse
页: [1]
查看完整版本: പാളിച്ച 2019 ൽ; ഉത്തരവാദിത്തം അന്നത്തെ ബോർഡിന്: വാസവൻ