CasinoGames 发表于 2025-10-28 15:13:45

അലറി വിളിച്ച് കയർത്തു സംസാരിച്ച് സഹോദരിമാർ; വിമാനത്തിൽ നിന്ന് പുറത്താക്കിയതോടെ ജീവനക്കാരിയെ ആക്രമിച്ചു, കുടുക്കിയത് നിർണായക മൊഴി

https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/us/images/2025/10/8/airline-disturbance-airport-assault.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



ന്യൂജഴ്‌സി ∙ മദ്യലഹരിയിൽ വിമാനത്തിനുള്ളിൽ ബഹളം വയ്ക്കുകയും വിമാനത്താവളത്തിലെ എയർബ്രിജിൽ ഒരു ജീവനക്കാരിയെ തള്ളിയിടുകയും ചെയ്ത സഹോദരിമാരെ കുടുക്കിയത് ജീവനക്കാരിയുടെ നിർണായക മൊഴി. ഈവർഷം മേയിലാണ് ഓർലാൻഡോയിൽ നിന്ന് ന്യൂജഴ്‌സിയിലേക്കുള്ള ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിൽ മൗറ ലയോൺസ് (31), ഇളയ സഹോദരി കീര ലയോൺസ് (22) എന്നിവർ മദ്യലഹരിയിൽ പ്രശ്നമുണ്ടാക്കിയത്.

[*] വിമാനത്താവളത്തിൽ ‘വസ്ത്രം ഉരി​ഞ്ഞ്’ തർക്കിച്ച് യുവതി; സമൂഹമാധ്യമത്തിൽ വിഡിയോയ്ക്കെതിരെ രൂക്ഷ വിമർശനം US News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*] സൗത്ത് വെസ്റ്റ് വിമാനത്തിൽ യുവതി നഗ്നയായി ഓടി; കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചതായി ആരോപണം US News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


വിമാനത്തിനുള്ളിൽ പ്രവേശിച്ച ഇരുവരും അധികം വൈകാതെ ബഹളം വയ്ക്കാൻ തുടങ്ങി. കീര ഉറക്കെ അലറി വിളിക്കുകയും ഫ്ലൈറ്റ് അറ്റൻഡന്റിനോട് കയർത്തു സംസാരിക്കുകയും ചെയ്തു. ഇതോടെ ഇരുവരെയും എയർലൈൻ ജീവനക്കാർക്ക് വിമാനത്തിൽ നിന്ന് പുറത്താക്കേണ്ടി വന്നു. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgImage Credit: Youtube/NYDETECTIVE

വിമാനത്തിൽ നിന്ന് പുറത്തായി എയർബ്രിജിലൂടെ നടന്നുപോകുമ്പോൾ തങ്ങളെ പുറത്താക്കിയതിലുള്ള ദേഷ്യം നിയന്ത്രിക്കാൻ കഴിയാതിരുന്ന യുവതികൾ, തൊട്ടടുത്തുണ്ടായിരുന്ന ഒരു ഗേറ്റ് ഏജന്റിനെ തള്ളി താഴെയിട്ടു. താഴെ വീണ ഏജന്റിന് പരുക്കേറ്റു. സഹോദരിമാർ വീണ്ടും ഒരാളെ കൂടി തള്ളാൻ ശ്രമിച്ചപ്പോൾ ഫ്ലൈറ്റ് സൂപ്പർവൈസർ ഇടപെട്ട് തടയുകയായിരുന്നു.

പക്ഷേ, പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോൾ ജീവനക്കാർ ആക്രമിച്ചുവെന്നാണ് സഹോദരിമാർ മൊഴി നൽകിയത്. പക്ഷേ ആക്രമിച്ചവരെക്കുറിച്ച് കൃത്യമായ വിവരണം നൽകാൻ ഇവർക്ക് കഴിഞ്ഞില്ല. ജീവനക്കാരുടെ മൊഴിയെടുക്കുന്നതിനിടെയാണ് ഒരു ജീവനക്കാരി ഇരുവരെയും തിരിച്ചറിയാൻ സഹായിക്കുന്ന വിവരം നൽകിയത്. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgകീര ലയോൺസ്, മൗറ ലയോൺസ്∙ പൊലീസ് പുറത്ത് വിട്ട ചിത്രം

‘എന്നെ ആദ്യം തള്ളിയിട്ടത് മെലിഞ്ഞ, കോളജ് വിദ്യാർഥിയെ പോലെ പ്രായം തോന്നിക്കുന്ന ഇളയ സഹോദരിയാണ്. പിന്നാലെ, തടിയുള്ള, പ്രായം കൂടിയ സഹോദരി വീണ്ടും എന്നെ തള്ളിയിട്ട് നിലത്തിട്ടു’- ജീവനക്കാരി പൊലീസിനോട് പറഞ്ഞു. ഈ വിവരണം പൊലീസിന് പ്രതികളെ തിരിച്ചറിയാൻ സഹായകമായി. തുടർന്ന്, നടന്ന സംഭവങ്ങളുടെ നാടകീയ ദൃശ്യങ്ങൾ പൊലീസിന്റെ ബോഡികാം റെക്കോർഡ് ചെയ്തു. പൊലീസിന്റെ പിടിയിലായി കൈവിലങ്ങ് വയ്ക്കുമ്പോഴും കുറ്റവാളികളല്ലെന്ന് യുവതികൾ വാദിച്ചുകൊണ്ടേയിരുന്നതും ബോഡികാമിൽ പതിഞ്ഞിട്ടുണ്ട്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം NYDETECTIVEഎന്ന യൂട്യൂബ് അക്കൗണ്ടിൽ നിന്ന് English Summary:
Airline incident involving two sisters led to their arrest after they caused a disturbance on a flight and assaulted an airport employee. The sisters were removed from a Frontier Airlines flight due to disruptive behavior and subsequently pushed an employee at the airbridge, resulting in injuries.
页: [1]
查看完整版本: അലറി വിളിച്ച് കയർത്തു സംസാരിച്ച് സഹോദരിമാർ; വിമാനത്തിൽ നിന്ന് പുറത്താക്കിയതോടെ ജീവനക്കാരിയെ ആക്രമിച്ചു, കുടുക്കിയത് നിർണായക മൊഴി