CasinoGames 发表于 2025-10-28 15:13:43

കോടീശ്വരൻ പതിവുപോലെ ജോലിക്കെത്തി; ബസിൽ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/sarath-lottery-winner.jpg?w=1120&h=583



നെട്ടൂർ∙ കോടീശ്വരനായിട്ടും നെട്ടൂരിലെ പെയ്ന്റ് കടയിൽ പതിവുപോലെ കൂളായി ജോലിക്കെത്തിയ ഭാഗ്യവാനെ കണ്ടപ്പോൾ സഹപ്രവർത്തകർക്കു സന്തോഷം. ഓണം ബംപർ ലോട്ടറിയിൽ ഒന്നാം സമ്മാനം അടിച്ചത് പറയാതെ മുങ്ങിയതിന്റെ പരിഭവമെല്ലാം ‘‘എല്ലാം ഒന്നു കൺഫേം ആയിട്ട് പറയാമെന്നു കരുതി’’ എന്നു പറഞ്ഞ ശരത്തിന്റെ ചിരിയിൽ ഇല്ലാതായി. എല്ലാവർക്കും ലഡു നൽകി സന്തോഷം പങ്കിട്ടു. ചാനലുകാരുടെ തിരക്കെല്ലാം കഴിഞ്ഞതോടെ പതിവുപോലെ ജോലിയിലേക്ക്.

[*] Also Read സ്വർണം പൂശിയ കട്ടിളയും രേഖയിൽ ചെമ്പ്; ആദ്യം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കയ്യിലെത്തിയത് കട്ടിളയിലെ സ്വർണം


നിപ്പോൺ പെയ്ന്റ്സിന്റെ സി ആൻഡ് എഫ് ഏജന്റായ നെട്ടൂർ ഐഎൻടിയുസി ജംക്‌ഷനു സമീപത്തെ ബേറ്റ ട്രെഡേഴ്സിലെ സിഎഫ്എ ഇൻ ചാർജാണ് ശരത് എസ്. നായർ. 12 വർഷമായി ഇവിടെ ജോലി ചെയ്യുന്നു. എംഡിമാരായ ബിനു ഉമ്മൻ, ഗൗതം മേനോൻ, മാനേജർ ടോമി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വൈകിട്ട് ജീവനക്കാരുടെ വക അഭിനന്ദനത്തിനായി അൽപം നേരത്തേ ജോലി അവസാനിപ്പിച്ചു.

എന്നത്തെയും പോലെ ഇന്നലെ രാവിലെയും ശരത് ബസിലാണ് ജോലി സ്ഥലത്തേക്കു വന്നത്. വഴിയിൽ ലോട്ടറി കടിയിൽ കയറി ഏജന്റ് ലതീഷിനു ഹസ്തദാനം ചെയ്തു സന്തോഷം പങ്കിട്ടു. നറുക്കെടുപ്പ് നടന്ന ദിവസം ലതീഷിന്റെ കടയിലെ തിരക്കെല്ലാം താൻ കണ്ടിരുന്നുവെന്നും തനിക്കാണ് സമ്മാനം അടിച്ചതെന്ന് അറിയാമായിരുന്നുവെന്നും ശരത്ത് പറയുന്നു.

‘‘ടിക്കറ്റ് നമ്പർ ‍ഞാൻ അപ്പോഴേക്കും നോക്കിയതാണ്. തിങ്കളാഴ്ച ബാങ്കിലേക്ക് പോകാം എന്നു വിചാരിച്ച് ഇരിക്കുകയായിരുന്നു. കയ്യിൽ ടിക്കറ്റ് ഉണ്ടായിരുന്നത് കൊണ്ട് പ്രത്യേകിച്ച് ടെൻഷനും ഉണ്ടായില്ല. പുറത്തു പറഞ്ഞാലും ഇല്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ എല്ലാവരും എല്ലാ കാര്യവും അറിയും’’– ശരത് പറയുന്നു. നല്ലൊരു കൺസൽറ്റന്റിനെ കണ്ട് പണം എങ്ങനെ വിനിയോഗിക്കണം എന്നു തീരുമാനിക്കും.ബേറ്റ ട്രേഡേഴ്സിലെ ജോലി കളയാൻ ഉദ്ദേശിക്കുന്നില്ലെന്നും ശരത് പറഞ്ഞു. English Summary:
Onam Bumper Millionaire Sarath S. Nair: Still Taking the Bus to His Paint Shop Job
页: [1]
查看完整版本: കോടീശ്വരൻ പതിവുപോലെ ജോലിക്കെത്തി; ബസിൽ