മഹസർ തയാറാക്കിയത് വിജിലൻസ് കേസ് പ്രതികൾ; മഹസറിൽ പേരുള്ള ഒരു ഓഫിസർ ഒപ്പ് വയ്ക്കാത്തതിലും ദുരൂഹത
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/2/sabarimala-gold.jpg?w=1120&h=583കൊല്ലം ∙ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ പാളികൾ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടുപോയി തിരികെ കൊണ്ടുവന്നപ്പോൾ മഹസർ തയാറാക്കിയതു വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയെടുത്തതിനു വിജിലൻസ് കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ. ഇതേ വിജിലൻസ് കേസിൽ അറസ്റ്റിലായ മറ്റൊരു ഉദ്യോഗസ്ഥന്റെ പേരും മഹസറിൽ ഉണ്ട്.
[*] Also Read ശബരിമല അറ്റകുറ്റപ്പണികൾ: 2023 മുതൽ കോടതി അനുമതി നിർബന്ധം
നിലയ്ക്കലിലെ ദേവസ്വം മെസിലേക്കും അന്നദാനത്തിനുമായി 2018–19 ൽ കൊല്ലത്തെ കരാറുകാരനിൽ നിന്നു പലചരക്കും പച്ചക്കറിയും വാങ്ങിയ ഇടപാടിൽ വ്യാജ രേഖകൾ വഴി 50 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ വി.എസ്. രാജേന്ദ്രപ്രസാദും ജെ.ജയപ്രകാശുമാണ് ഈ ഉദ്യോഗസ്ഥർ.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം സിപിഎം പ്രതിനിധി പി.എം തങ്കപ്പന്റെ പ്രൈവറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫിസർ വി.എസ്.രാജേന്ദ്രപ്രസാദ് ആണ് 2019 സെപ്റ്റംബറിൽ പാളികൾ തിരികെ കൊണ്ടുവന്നു സന്നിധാനത്തു സ്ഥാപിച്ചപ്പോൾ മഹസർ തയാറാക്കിയത്. മഹസറിൽ പേരുള്ള 12 പേരിൽ ഒരാൾ ഇതേ വിജിലൻസ് കേസിൽ അറസ്റ്റിലായ നിലവിൽ ആലുവയിൽ ജോലി നോക്കുന്ന നിലയ്ക്കൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജെ. ജയപ്രകാശ് ആണ്.
ശബരിമല ക്ഷേത്രത്തിലെ സമ്പത്തിന്റെ ഔദ്യോഗിക സംരക്ഷകനായ തിരുവാഭരണം കമ്മിഷണറോ ഗുണമേന്മയും അളവും തിട്ടപ്പെടുത്തേണ്ട ദേവസ്വം സ്മിത്തോ വിജിലൻസ് ഉദ്യോഗസ്ഥനോ മഹസറിൽ ഒപ്പുവയ്ക്കാതിരുന്നതിലാണു ദുരൂഹത. മഹസറിൽ ജയപ്രകാശിന്റെ പേരു ചേർത്തിട്ടുണ്ടെങ്കിലും ഒപ്പു വയ്ക്കാതിരുന്നതിലും സംശയങ്ങളുണ്ട്.
ജയപ്രകാശിനെ സർവീസിൽ തിരികെ പ്രവേശിപ്പിക്കരുതെന്ന് ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയും വിജിലൻസ് ഡയറക്ടറും അംഗങ്ങളായ സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ നിർദേശമുണ്ടായിരുന്നു. ഇതു മറികടന്ന് തിരിച്ചെടുക്കുകയായിരുന്നു. ഈ നടപടി തിരുത്തണമെന്ന് കെ. രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായിരിക്കെ വകുപ്പ് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും പുതിയ മന്ത്രി വന്നതോടെ അത് അവഗണിക്കപ്പെട്ടു. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണു തിരിച്ചെടുത്തതെന്നായിരുന്നു ബോർഡിന്റെ വിശദീകരണം. രാജേന്ദ്രപ്രസാദ് പിന്നീട് സർവീസിൽ നിന്നു വിരമിച്ചു. English Summary:
Vigilance Case Accused Prepared \“Mahasar\“: Sabarimala gold plating controversy sparks further scrutiny. Allegations surface regarding the involvement of officials facing vigilance cases in preparing the \“Mahasar.\“ This raises concerns about transparency and potential corruption within the Travancore Devaswom Board.
页:
[1]