ആയുധം കടത്തുന്നെന്നു രഹസ്യ വിവരം; കൊല്ലം ശക്തികുളങ്ങരയിൽ മീൻപിടിത്ത ബോട്ട് പിടിച്ചെടുത്തു
https://img-mm.manoramaonline.com/content/dam/mm/mo/district-news/kollam/images/2025/10/3/kollam-fishing-boat.jpg?w=1120&h=583കൊല്ലം∙ മത്സ്യബന്ധന ബോട്ടിൽ ആയുധങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ടു വരുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് ശക്തികുളങ്ങര പൊലീസ് ബോട്ട് കസ്റ്റഡിയിൽ എടുത്തു. ബോട്ടിലെ 15 തൊഴിലാളികളും കസ്റ്റഡിയിലാണ്. ഇന്നലെ രാത്രി വൈകിയാണ് പൊലീസിനു രഹസ്യ വിവരം ലഭിച്ചത്. ശക്തികുളങ്ങര ഹാർബറിൽ എത്തിയ ബോട്ട് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 7 തമിഴ്നാട് സ്വദേശികളെയും 8 ഒഡീഷക്കാരെയുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായൺ, എസിപി എസ്.ഷെരീഫ്, സ്പെഷൽ ബ്രാഞ്ച് എസിപി പി.പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഇന്നു ബോട്ടിനുള്ളിൽ വിശദപരിശോധന നടത്തും. തൃശൂരിലെ തീരപ്രദേശത്ത് പിടികൂടിയ ബോട്ടിലും ഒന്നും കണ്ടെത്താനായില്ല. സമാന രഹസ്യ വിവരത്തെത്തുടർന്നാണ് തൃശൂരിലും ബോട്ട് പിടികൂടിയത്. ബോട്ടുകൾ തമ്മിലുള്ള വൈരത്തിന്റെ ഭാഗമായാണ് ഇത്തരം സന്ദേശങ്ങൾ കൈമാറുന്നതെന്നാണു സൂചന. സന്ദേശം അയച്ച വ്യക്തികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. English Summary:
Kollam boat seizure involves a fishing boat taken into custody by Sakthikulangara police following a tip-off about weapons. The investigation is ongoing, and authorities are questioning the crew members.
页:
[1]