CasinoGames 发表于 2025-10-28 15:13:16

ശബരിമല സ്വർണം പൂശൽ: പൊതിഞ്ഞ് ദുരൂഹത; അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടേക്കും

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/1/13/sabarimala-temple-1.jpg?w=1120&h=583



തിരുവനന്തപുരം ∙ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ മറനീങ്ങാതെ ദുരൂഹത. ദേവസ്വം ബോർഡിന്റെ വിശദീകരണവും ദേവസ്വം രേഖകളിലെ അവ്യക്തതയും സ്പോൺസറുടെ ഒളിച്ചുകളിയും ശേഷിപ്പിക്കുന്നതു സംശയങ്ങൾ. ഇതിനിടെ, സ്വർണപ്പാളി വിവാദം മുറുകിയതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ സർക്കാർ ആലോചിക്കുന്നു. നിലവിൽ ഇത് അന്വേഷിക്കുന്നത് കോടതി നിർദേശപ്രകാരം ദേവസ്വം ബോർഡിന്റെ വിജിലൻസ് ആണ്.

[*] Also Read രാഷ്ട്രീയത്തിൽ സമദൂരം; ശബരിമലയിൽ ശരിദൂരം: ജി.സുകുമാരൻ നായർ


1998ൽ സ്വർണം പൊതിഞ്ഞതും 2019ൽ ദ്വാരപാലക കവചങ്ങളിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ സ്വർണം പൂശിയതുമടക്കമുള്ളത് അന്വേഷിക്കാനാണു നിർദേശം. സ്പോൺസർഷിപ്പിന്റെ പേരിൽ പണപ്പിരിവുണ്ടായോ എന്നും അന്വേഷിക്കും. അനധികൃത പണപ്പിരിവു സംബന്ധിച്ച് ജൂലൈയിൽ തന്നെ പരാതിയുണ്ടായെങ്കിലും അന്വേഷണത്തിലേക്ക് കടന്നത് സ്വർണപ്പാളി വിവാദത്തിനു പിന്നാലെയാണ്.ദ്വാരപാലക പാളികൾക്ക് 40 വർഷം വാറന്റിയുള്ളതാണെന്നും ചെന്നൈയിൽ സ്വർണം പൂശിയ സ്ഥാപനം തന്നെ ശരിയാക്കി തരുമെന്നും പോറ്റി പറഞ്ഞതു പ്രകാരമാണ് കൊടുത്തുവിട്ടതെന്നാണു ദേവസ്വം ബോർഡിന്റെ നിലപാട്.

[*] Also Read ശബരിമല സ്വർണം പൂശൽ വിവാദം: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വിജിലൻസ് ചോദ്യം ചെയ്യും


വിജയ് മല്യ നൽകിയ സ്വർണം എവിടെ?

ശബരിമല ∙ ദ്വാരപാലക ശിൽപം സ്വർണം പൂശുന്നതിനായി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു ദേവസ്വം ബോർഡ് നൽകിയ പാളികൾ ചെമ്പോ സ്വർണമോ?

[*] Also Read പട്ടാള വാഹനക്കടത്ത്: ഭൂട്ടാനിലെ മുൻ സൈനിക ഉദ്യോഗസ്ഥനെ ചോദ്യംചെയ്ത് റോയൽ ഭൂട്ടാൻ കസ്റ്റംസ്


യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ 1998ൽ ശ്രീകോവിലിനൊപ്പം ദ്വാരപാലക ശിൽപവും സ്വർണം പൊതിഞ്ഞു നൽകിയിരുന്നു. എന്നാൽ 2019ൽ സ്വർണം പൂശാൻ നൽകിയത് 14 ചെമ്പു പാളികളാണെന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ദേവസ്വം വിജിലൻസിനു മൊഴി നൽകിയത്. എന്നാൽ, കൈമാറും മുൻപു ശിൽപങ്ങളുടെ മൂല്യനിർണയം ദേവസ്വം ഉദ്യോഗസ്ഥൻ നടത്തിയിട്ടില്ലെന്നും വ്യക്തമായി.‌2019ൽ ദാരുശിൽപത്തിൽനിന്ന് അറ്റകുറ്റപ്പണിക്കായി പാളികൾ ഇളക്കിയെടുത്തപ്പോൾ ദേവസ്വം മഹസറിൽ ചെമ്പ് പാളികളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 42.8 കിലോ തൂക്കമുണ്ടായിരുന്ന പാളികൾ തിരികെ എത്തിച്ചപ്പോൾ 4.41 കിലോ കുറഞ്ഞതായും രേഖകളിലുണ്ട്. 1998 നും 2019നും ഇടയിൽ എന്തുസംഭവിച്ചു എന്നതിലാണു ദുരൂഹത.



ദേവസ്വം സ്വത്തുക്കൾ പുറത്തു കൊടുത്തു വിടുന്നതു ശരിയല്ല. അറ്റകുറ്റപ്പണി നടത്തേണ്ടതു സന്നിധാനത്തിൽ തന്നെയാണ്. ദേവസ്വം നിയമത്തിൽ ഇതു പറയുന്നുണ്ട്. സ്വർണം പൂശിയോ ഇല്ലയോ എന്ന വിവാദത്തിലേക്കു കടക്കുന്നില്ല.



കെ.അനന്തഗോപൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്



മാനുവൽ പ്രകാരം സ്വർണം അറ്റകുറ്റപ്പണികൾക്കായി സന്നിധാനത്തിനു പുറത്തു കൊണ്ടുപോകാനാകില്ലെന്ന വാദം ശരിയല്ല. ഞാൻ പ്രസിഡന്റ് ആയ ശേഷം 5 തവണ കൊടിമരം പ്ലേറ്റിങ്ങിനായി ചെന്നൈയിൽ കൊണ്ടുപോയിട്ടുണ്ട്.



പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡ് പ്രസിഡന്റ്



സ്വർണപ്പാളി വിവാദത്തിൽ പറയേണ്ടതെല്ലാം കോടതിയിൽ പറയും.



ഉണ്ണിക്കൃഷ്ണൻ പോറ്റി English Summary:
Sabarimala Gold Plating Controversy: Sabarimala gold plating controversy deepens with investigation likely to be handed over to Crime Branch. Unclear details surrounding the transported sheets whether it\“s gold or copper. Allegations of unauthorized fundraising for gold plating also raised.
页: [1]
查看完整版本: ശബരിമല സ്വർണം പൂശൽ: പൊതിഞ്ഞ് ദുരൂഹത; അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടേക്കും