ആലപ്പുഴയിൽ വില്പനയ്ക്ക് എത്തിച്ച 4 കിലോ കഞ്ചാവുമായി യുവാക്കൾ പോലീസ് പിടിയിൽ
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/alappuzha/images/2025/10/1/alappuzha-cannabis-arrest.jpg?w=1120&h=583ആലപ്പുഴ ∙ വില്പനയ്ക്ക് എത്തിച്ച 4 കിലോ കഞ്ചാവുമായി 2 യുവാക്കളെ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി. മാരാരിക്കുളം സൗത്ത് ചെട്ടിക്കാട് പടിഞ്ഞാറേക്കര ആൻഡ്രൂസ് (27) ആലപ്പുഴ വാടയ്ക്കൽ വാർഡിൽ പുതുവൽ അനന്ദു (28) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് രണ്ടു യുവാക്കൾ കഞ്ചാവുമായി നിൽക്കുന്നുവെന്ന് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ ഐഎസ്എച്ച്ഒ വി.ഡി. റജിരാജ്, പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ നായർ, എസ്ഐ കണ്ണൻ നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജോസഫ്, സേതുമോൻ, സുധീഷ്, ബിപിൻദാസ് എന്നിവരും ഉണ്ടായിരുന്നു.
页:
[1]